Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളത്തിലേത് ഇന്ത്യയിലെ തന്നെ ഏറ്റവും മോശപ്പെട്ടതും ലജ്ജയില്ലാത്തതുമായ സര്‍ക്കാര്‍'; കെ സുധാകരൻ

കണ്ണൂര്‍: ഒരു മിടുക്കനായ വിദ്യാര്‍ത്ഥിയെ ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടന നിഷ്ഠൂരമായി ആക്രമിക്കുകയും മൂത്രം വരെ കുടിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയും എന്നിട്ട് ആ മരണത്തെ പോലും ന്യായീകരിക്കുന്ന രീതിയിലുള്ള നിലപാട് എടുക്കുന്ന ഈ സര്‍ക്കാര്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മോശപ്പെട്ടതും ലജ്ജയില്ലാത്തതുമായ സര്‍ക്കാര്‍ ആണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പില്‍ നടത്തിയ പരിപാടിയിലാണ് അദ്ദേഹത്തിന്റെ പരാമർശം ആയിരുന്നു.

കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല പ്രസിഡന്റ് വിജില്‍ മോഹന്‍, മഹിളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല പ്രസിഡന്റ് ശ്രീജ മഠത്തില്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അതുല്‍ എം സി എന്നിവരുടെ ഏക ദിന നിരാഹാര സമരം അവസാനിപ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

sudhakarankannurlelection2024

യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, ഗടഡ സംസ്ഥാന അധ്യക്ഷന്മാര്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വച്ച് എസ്എഫ്‌ഐ ആള്‍ക്കൂട്ട വിചാരണയില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ഥിന്റെ കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവുമായി ആറ് ദിവസമായി നടന്ന് വരുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് കണ്ണൂര്‍ ജില്ലാ കമ്മറ്റി ഈ സഹന സമരം നടത്തിയത്.

ശനിയാഴ്ച്ച അന്വേഷണം സിബിഐക്ക് കൈമാറാനുള്ള ഉത്തരവ് വന്നതില്‍ പിന്നാലെ സമരം അവസാനിപ്പിക്കുകയായിരുന്നു. ഏക ദിന ഉപവാസ സമരം അഡ്വ സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്‌തു. യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് ഫര്‍സിന്‍ മജീദ് അധ്യക്ഷത വഹിച്ചു. .

സംസ്ഥാന നേതാക്കളായ വിപി അബ്ദുല്‍ റഷീദ്,വി രാഹുല്‍, രജനി രമനന്ത്,മുഹമ്മദ് ഷമ്മാസ് റോബര്‍ട്ട് വെള്ളാംവെള്ളി, മുഹ്‌സിന്‍ കാതിയോട്, നസീമ ഖാദര്‍ ജില്ലാ ഭാരവാഹികളായ,ലത എം വി,അശ്വിന്‍ സുധാകര്‍,ശര്‍മിള എ,മഹിത മോഹന്‍, ധനലക്ഷ്മി, സുധീഷ് വെള്ളച്ചാല്‍, മിഥുന്‍ മാറോളി,അക്ഷയ് പറവൂര്‍, പ്രണവ് ടി പി,വിജിത്ത് നീലാഞ്ചേരി, നിധീഷ് ചാലാട്,ഐബിന്‍,പ്രിനില്‍ മതുക്കോത്ത്, ജേക്കബ്,നമിത സുരേന്ദ്രന്‍, വിജിത്ത് മുല്ലോളി, സൗമ്യ എന്‍,അസ്മീര്‍,വിബിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+