കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധിയെഴുതാൻ ഒരുങ്ങി കേരളം; രാവിലെ 7 മുതൽ വൈകീട്ട് 6 വരെ പോളിംഗ്... ഇനി മണിക്കൂറുകൾ മാത്രം!!

Google Oneindia Malayalam News

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വിധിയെഴുതാൻ കേരളം ഒരുങ്ങി. രാവിലെ ഏഴ് മണിമുതൽ വൈകുന്നേരം ആറ് മണിവരെയാണ് പോളിങ് നടക്കുക. രാവിലെ 6 മണിക്ക് മോക്ക് പോളിങ് ന‌ടക്കും. സംസ്ഥാനത്തെ മുഴുവൻ ബൂത്തുകളും പോളിംഗിന് സജ്ജമായി. തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടിയെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ മുന്നറിയിപ്പുണ്ട്.

<strong>കേസെടുത്തത് കമ്മിഷന്റെ അനുവാദമില്ലാതെ, പോലീസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം: എം കെ രാഘവന്‍</strong>കേസെടുത്തത് കമ്മിഷന്റെ അനുവാദമില്ലാതെ, പോലീസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം: എം കെ രാഘവന്‍

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ തകരാറുകൾ കണ്ടെത്തിയാൽ ഈ സമയത്ത് മാറ്റി നൽകും. സംസ്ഥാനത്താകെ 24,970 പോളിംഗ് സ്‌റ്റേഷനുകളാണ് ഉള്ളത്. കുറ്റ്യാടി, ആലത്തൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ ഓക്‌സിലറി പോളിംഗ് ബൂത്തുകളുമുണ്ട്. ഏറ്റവും കൂടുതൽ പോളിംഗ് ബൂത്തുകൾ ഉള്ളത് മലപ്പുറത്തും കുറവ് വയനാട് ജില്ലയിലുമാണ്.

Election

കേരള പൊലീസിൽ നിന്ന് 58, 138 ഉദ്യോഗസ്ഥരും, സ്‌പെഷ്യൽ പൊലീസായി 11,781 പേരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ തമിഴ്‌നാട്, കർണാടക പൊലീസും,കേന്ദ്രസേനയും വോട്ടെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി എത്തിയിട്ടുണ്ട്. 2 കോടി 61 ലക്ഷം വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിൽ ഉള്ളത്. ഇതിൽ 1,34,66521 സ്ത്രീകളും, 1,26,84,839 പുരുഷന്മാരുമാണ്. 174 ട്രാൻസ്ജൻഡർ വോട്ടർമാരും, 2,88, 191 കന്നിവോട്ടർമാരും തിരഞ്ഞെടുപ്പിൽ സമ്മതിദാനവ കാശം വിനയോഗിക്കും. പ്രശ്‌നസാധ്യതയുള്ള 3621 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
English summary
Lok sabha elections 2019; Kerala to the polling booth today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X