കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണയും വടകര സിപിഎമ്മിന് വിട്ടുകൊടുക്കില്ല; വടകര ഉറപ്പിച്ച് കെ മുരളീധരൻ, മണ്ഡലത്തിൽ സജീവം

Google Oneindia Malayalam News
muraleedharan-1675529209.j

കോഴിക്കോട്: 2024 പൊതുതിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് സ്വന്തമായി അധികാരം പിടിക്കാന് സാധിച്ചില്ലെങ്കിലും 150 സീറ്റിന് മുകളിലേക്കെങ്കിലും എത്തിക്കുയെന്ന ലക്ഷ്യം മുന്‍ നിർത്തിയാണ് കോണ്‍ഗ്രസ് മുന്നോട്ട് പോവുന്നത്. തങ്ങള്‍ക്ക് സ്വന്തമായി 150 ലേറെ സീറ്റ് നേടാന്‍ സാധിച്ചാല്‍ മറ്റ് പ്രതിപക്ഷകക്ഷികളുമായി ചേർന്ന് ബി ജെ പിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കാന്‍ സാധിക്കും. ഈ ഒരു ലക്ഷ്യം പൂർത്തികരിക്കുന്നതിനായി കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ നിന്നും മുഴുവന്‍ സീറ്റും എന്നതാണ് കോണ്‍ഗ്രസിന്റെ സ്വപ്നം. എന്നാല്‍ വീണ്ടുമൊരിക്കല്‍ കൂടി ലോക്സഭയിലേക്ക് ഇല്ലെന്ന നിലപാടുമായി ശശി തരൂർ ഉള്‍പ്പടേയുള്ള നേതാക്കള്‍ രംഗത്ത് എത്തിയത് പാർട്ടി പ്രതിസന്ധിയായാണ് കാണുന്നത്.

വടകരയിൽ വീണ്ടും മത്സരിക്കുമെന്ന്

വടകരയിൽ വീണ്ടും മത്സരിക്കുമെന്ന്


ശശി തരൂരിന് പുറമെ ടിഎന്‍ പ്രതാപന്‍, ആന്റോ ആന്റണി, എംകെ രാഘവന്‍ തുടങ്ങിയ നേതാക്കള്‍ക്കും പാർലമെന്റിലേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ല. ഇക്കൂട്ടത്തില്‍ ആദ്യം ഉള്‍പ്പെടുത്തിയ പേരായിരുന്നു വടകര എംപി കെ മുരളീധരന്റേത്. വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ അദ്ദേഹം വീണ്ടുമൊരിക്കല്‍ കൂടി തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നായിരുന്നു പ്രചാരണം. എന്നാല്‍ സകല പ്രചരണങ്ങേയും തള്ളിക്കൊണ്ട് വടകരിയില്‍ വീണ്ടും മത്സരിക്കാനുള്ള ആഗ്രഹം അദ്ദേഹം പരസ്യമായി മുന്നോട്ട് വെക്കുകയും ചെയ്തു. കഴിഞ്ഞ തവണ ലോക്സഭയിലേക്കുള്ള കന്നിയങ്കമായിരുന്നതിനാല്‍ അദ്ദേഹത്തിന് ഒരു അവസരം കൂടി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അടുത്തകാലത്തായി മണ്ഡലത്തില്‍ കൂടുതല്‍ സജീവവുമാണ് എംപി.

താത്പര്യം ഹൈക്കമാന്റിനെ അറിയിച്ചു

താത്പര്യം ഹൈക്കമാന്റിനെ അറിയിച്ചു

വടകരിയില്‍ വീണ്ടും മത്സരിക്കാനുള്ള തന്റെ താല്‍പര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചതായി കെ മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ അവസാന നിമിഷത്തിലായിരുന്നു വടകരയിലേക്ക് മത്സരിക്കാനായി കെ മുരളീധരന്‍ എത്തിയത്. വട്ടിയൂർക്കാവ് എം എല്‍ എയായി സംസ്ഥാന രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു പാർട്ടിയുടെ ആവശ്യം പരിഗണിച്ച് അദ്ദേഹം വടക്കോട്ട് വണ്ടി കയറിയത്. വളരെ ശക്തമായ മത്സരം പ്രതീക്ഷിക്കപ്പെട്ടെങ്കിലും രാഹുല്‍ തരംഗം ആഞ്ഞടിച്ച 2019 ലെ തിരഞ്ഞെടുപ്പില്‍ സി പി എമ്മിലെ കരുത്തനായ 84663 വോട്ടിനായിരുന്നു കെ മുരളീധരന്‍ പരാജയപ്പെടുത്തിയത്. കെ മുരളീധരന് 5,26,755 വോട്ട് ലഭിച്ചപ്പോള്‍ എതിർ സ്ഥാനാർത്ഥി പി ജയരാജന് 4,42,092 വോട്ട് ലഭിച്ചു. 80,128 വോട്ടുമായി ബി ജെ പിയുടെ വികെ സജീവനാണ് മൂന്നാം സ്ഥാനത്ത്.

കേരളത്തിൽ കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ല: ബജറ്റ് നിരാശ ജനകമെന്നും കെ സുധാകരൻകേരളത്തിൽ കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ല: ബജറ്റ് നിരാശ ജനകമെന്നും കെ സുധാകരൻ

കെ കെ രമ വടകരയിൽ ജയിച്ചത്

കെ കെ രമ വടകരയിൽ ജയിച്ചത്

ലോക്സഭ തിരഞ്ഞെടുപ്പില്‍ തകർന്നടിഞ്ഞെങ്കിലും നിയമസഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എഴില്‍ ആറെണ്ണത്തിലും എല്‍ ഡി എഫ് വിജയിച്ചു. കുറ്റ്യാടി ലീഗില്‍ നിന്നും പിടിച്ചെടുത്തപ്പോള്‍ എല്‍ ജെ ഡി മത്സരിച്ച വടകരയില്‍ മാത്രമാണ് മുന്നണിക്ക് പരാജയം നേരിടേണ്ടി വന്നത്. ആർ എം പി നേതാവ് കെകെ രമയാണ് വടകരിയില്‍ വിജയിച്ചത്.

ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ

ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ


കഴിഞ്ഞ തവണത്തേക്കാള്‍ വലിയ മത്സരം പ്രതീക്ഷിക്കുന്നതിനാല്‍ കെ മുരളീധരന്റെ നീക്കം ഗുണം ചെയ്യുമെന്നാണ് വിലിയിരുത്തുന്നത്. അതേസമയം മത്സരിക്കാനുള്ള താല്‍പര്യം തങ്ങളെ അറിയിക്കാതെ കേന്ദ്ര നേതൃത്വത്തെ നേരിട്ട് അറിയിച്ചതില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. എന്നാലും കെ മുരളീധരന്‍ മത്സരിക്കുന്നതിന് ആരും എതിർപ്പ് ഉയർത്തിയേക്കില്ല.

നടക്കുന്നത് അവസാന കളികളോ: ബാലചന്ദ്രകുമാറിനെ മൊഴി മാറ്റാൻ ശ്രമം, പക്ഷെ നടന്നത് ഇത്: ബൈജു കൊട്ടാരക്കരനടക്കുന്നത് അവസാന കളികളോ: ബാലചന്ദ്രകുമാറിനെ മൊഴി മാറ്റാൻ ശ്രമം, പക്ഷെ നടന്നത് ഇത്: ബൈജു കൊട്ടാരക്കര

ശക്തി കേന്ദ്രമായ വടകര

ശക്തി കേന്ദ്രമായ വടകര


പാർട്ടിയുടെ ശക്തി കേന്ദ്രമായ വടകര ഏത് വിധേനയും തിരികെ പിടിക്കാനുള്ള ശ്രമം സി പി എമ്മും ശക്തമാക്കുമെന്നുറപ്പാണ്. തിരഞ്ഞെടുപ്പ് കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങള്‍ തുടങ്ങിയിട്ടില്ലെങ്കിലും അണികള്‍ക്കിടയില്‍ സ്ഥാനാർത്ഥി ചർച്ചകള്‍ സജീവമാണ്. മണ്ഡലത്തില്‍ നിന്ന് തന്നെയുള്ള കരുത്തനായ സ്ഥാനാർത്ഥി വന്നാല്‍ വടകര തിരികെ പിടിക്കാന്‍ സാധിക്കുമെന്നാണ് സി പി എം അണികള്‍ അഭിപ്രായപ്പെടുന്നത്.

ദിലീപിനെന്റേയും പൾസർ സുനിയുടേയും ചിത്രം ഫാബ്രിക്കേറ്റഡ്:റോബിൻ പോയി കേസ് കൊടുക്കട്ടേയെന്നും അഖിൽ മാരാർദിലീപിനെന്റേയും പൾസർ സുനിയുടേയും ചിത്രം ഫാബ്രിക്കേറ്റഡ്:റോബിൻ പോയി കേസ് കൊടുക്കട്ടേയെന്നും അഖിൽ മാരാർ

English summary
Lok Sabha Elections; Congress leader K Muraleedharan activated activities in Vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X