കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിങ്ങ് യന്ത്രത്തില്‍ ക്രമക്കേട് ആരോപിച്ചു, തെളിയിക്കാനായില്ല, യുവാവ് അറസ്റ്റില്‍

  • By
Google Oneindia Malayalam News

തിരുവനന്തപുരം: പട്ടത് വോട്ടിങ്ങ് യന്ത്രത്തില്‍ ക്രമക്കേട് ആരോപിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151 ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ എബിന്‍ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

vasukiarest2-

<strong>വോട്ടിങ്ങ് മെഷീന്‍ ക്രമക്കേട്: പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസ്, കളക്ടറുടെ നിര്‍ദ്ദേശം</strong>വോട്ടിങ്ങ് മെഷീന്‍ ക്രമക്കേട്: പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസ്, കളക്ടറുടെ നിര്‍ദ്ദേശം

താന്‍ ഒരു പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ വേണ്ടി ഒരു ചിഹ്നത്തില്‍ അമര്‍ത്തിയപ്പോള്‍ മറ്റൊരു ചിഹ്നത്തിനാണ് വോട്ട് വീണതെന്ന് യുവാവ് ആരോപിച്ചിരുന്നു. വിവിപാറ്റ് യന്ത്രത്തിലും താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേര് അല്ല കണ്ടതെന്നും എബിന്‍ പറഞ്ഞിരുന്നു.

<strong>പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് വീഴുന്നില്ല!! വ്യാപക പരാതി, അഞ്ച് ബൂത്തുകളില്‍</strong>പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് വീഴുന്നില്ല!! വ്യാപക പരാതി, അഞ്ച് ബൂത്തുകളില്‍

എബിന്‍റെ പരാതിയോടെ തെരഞ്ഞെടുപ്പ് അധികൃതര്‍ പോളിങ്ങ് നിര്‍ത്തിവെച്ച് പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ പിഴ് കണ്ടെത്താനായില്ല. ഇതോടെയാണ് തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് എബിനെതിരെ കേസെടുത്തത്.

ഇത് ഹിന്ദുവിനെതിരായ പിണറായി സര്‍ക്കാര്‍ ഗൂഢാലോചന'.. കല്ലടയ്ക്ക് പിന്തു​ണയുമായി സംഘപരിവാര്‍ഇത് ഹിന്ദുവിനെതിരായ പിണറായി സര്‍ക്കാര്‍ ഗൂഢാലോചന'.. കല്ലടയ്ക്ക് പിന്തു​ണയുമായി സംഘപരിവാര്‍

പരാതി ഉന്നയിച്ചവര്‍ക്ക് പരാതി തെളിയിക്കേണ്ടതിന്‍റെ ഉത്തരവാദിത്തം കൂടി ഉണ്ട്. അതുമായി ബന്ധപ്പെട്ട് ഒരു സത്യവാങ്ങ്മൂലം പരാതിക്കാരന്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ക്ക് നല്‍കണം. ഇനി പരാതിയില്‍ നടപടി സ്വീകരിച്ച് പരാതി വ്യാജമാണെന്നും തെളിയിക്കാന്‍ കഴിയാതെ വരികയും ചെയ്താന്‍ പരാതി നല്‍കിയാള്‍ക്കെതിരെ കേസെടുക്കാനാണ് ചട്ടമെന്ന് ജില്ലാ വരണാധികാരി കെ വാസുകി അറിയിച്ചു.

English summary
lok sabha polls 2019 phase 3 ebin arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X