കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

60 കടന്ന് കേരളത്തിലെ പോളിംഗ്, പത്തനംതിട്ടയില്‍ 7 മണ്ഡലത്തില്‍ വോട്ട് ചെയ്തവര്‍ ഒരു ലക്ഷം!!

Google Oneindia Malayalam News

കോഴിക്കോട്: കേരളത്തില്‍ ഇത്തവണ വമ്പന്‍ പോളിംഗ്. അഞ്ച് മണിവരെ 65 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 74.02 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.35 ശതമാനമായിരുന്നു പോളിംഗ്. വയനാട്, കണ്ണൂര്‍, തൃശൂര്‍ ഉള്‍പ്പെടെ 7 മണ്ഡലങ്ങളില്‍ 60 ശതമാനം പിന്നിട്ടിരിക്കുകയാണ് വോട്ടിംഗ്. തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ് കുറഞ്ഞ വോട്ടിംഗ്. കഴിഞ്ഞ ഏഴര മണിക്കൂര്‍ കൊണ്ട് 1.33 കോടി പേരാണ് വോട്ടു ചെയ്തത്.

1

അതേസമയം പത്തനംതിട്ടയില്‍ ഇത്തവണ റെക്കോര്‍ഡ് വോട്ടിംഗാണ് ഉണ്ടായത്. പത്തനംതിട്ടയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വോട്ട് ചെയ്തവരുടെ എണ്ണം മൂന്ന് മണിയോട് ഒരു ലക്ഷം കഴിഞ്ഞു. ഈ മണ്ഡലങ്ങളിലെല്ലാം 50 ശതമാനത്തില്‍ അധികം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 65 ശതമാനമായിരുന്നു പത്തനംതിട്ടയിലെ പോളിംഗ്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനമായിരുന്നു ഇത്.

എന്നാല്‍ ഇത്തവണ തെക്കന്‍ ജില്ലകളില്‍ ഏറ്റവും കനത്ത പോളിംഗ് നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. അതേസമയം ബൂത്തുകളില്‍ സന്ദര്‍ശനത്തിനെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ തലശ്ശേരി മണ്ഡലത്തിലെ ചൊക്ലി നോര്‍ത്ത് മേനപ്രം എല്‍പി സ്‌കൂള്‍ ബൂത്തിലാണ് തടഞ്ഞ് വെച്ചത്. സിപിഎം പ്രവര്‍ത്തകരാണ് കൈയ്യേറ്റത്തിന് ശ്രമിച്ചത്. കെ സുധാകരനെ തളിപ്പറമ്പ് മണ്ഡലത്തിലെ കറ്റിയാട്ടൂര്‍ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂളിലെ ബൂത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ പേരും ചിഹ്നവും വോട്ടിംഗ് യന്ത്രത്തില്‍ മറച്ചതായി പരാതിയുയര്‍ന്നിട്ടുണ്ട്. കുമരംപുത്തൂരിലെ ബൂത്തിലാണ് ചിഹ്നവും പേരും കറുത് സ്റ്റിക്കര്‍ ഉപയോഗിച്ച് മറച്ചതായി ബിജെപി ആക്ഷേപം ഉന്നയിക്കുന്നത്. റീപോളിംഗ് നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. അതേസമയം വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ മുന്ന് നിയോജക മണ്ഡലങ്ങളില്‍ പോളിംഗ് കറഞ്ഞതോടെ യുഡിഎഫ് ക്യാമ്പില്‍ പ്രതിസന്ധിയുയര്‍ന്നിട്ടുണ്ട്.

പത്തനംതിട്ട ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

വാരണാസിയില്‍ പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ത്ഥയില്ല....പ്രിയങ്കയെ തള്ളി സമാജ് വാദി പാര്‍ട്ടി!!വാരണാസിയില്‍ പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ത്ഥയില്ല....പ്രിയങ്കയെ തള്ളി സമാജ് വാദി പാര്‍ട്ടി!!

English summary
lok sabha polls 2019 phase 3 record polling in kerala pathanamthitta 7 assembly seats have alltime high voting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X