ലോകായുക്ത നിയമഭേദഗതി; സര്‍ക്കാര്‍ വിശദീകരണത്തിൽ ഗവർണർ ഒപ്പുവെയ്ക്കുമോ? ഇന്ന് അറിയാം
ലോകായുക്ത നിയമഭേദഗതി; സര്‍ക്കാര്‍ വിശദീകരണത്തിൽ ഗവർണർ ഒപ്പുവെയ്ക്കുമോ? ഇന്ന് അറിയാം
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ സര്‍ക്കാര്‍ വിശദീകരണം ഗവർണർ അംഗീകരിക്കുമോ എന്ന കാര്യം ഇന്നറിയാൻ സാധിക്കും. നിയമഭേഗതി ഓര്‍ഡിനൻസില്‍ ഗവര്‍ണ്ണര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഗവര്‍ണ്ണര്‍ ഓര്‍ഡിനൻസില്‍ ഒപ്പ് വച്ചാല്‍ സർക്കാരിന് ഗുണമാകും.
അതേസമയം, ലോകായുക്ത വിവാദ നിയമഭേദഗതിയിൽ സര്‍ക്കാര്‍ വിശദീകരണം നല്‍കിയതിന് ശേഷം എല്ലാവരും ചർച്ചചെയ്യുന്ന വിഷയം ഗവർണ്ണറുടെ തീരുമാനം ആണ്. എന്നാൽ, കേരള ഗവർണ്ണർ എന്ത് നടപടി സ്വീകരിക്കും എന്ന കാര്യത്തിൽ സൂചന പോലും ലഭ്യമല്ല.
എന്നാൽ, ഗവര്‍ണ്ണര്‍ ഓര്‍ഡിനൻസില്‍ ഒപ്പ് വച്ചാല്‍ പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായി മാറും. ഇതിന് പിന്നാലെ പ്രതിപക്ഷം നിയമ നടപടികളിലേക്ക് പോകും. അതേസമയം ഓര്‍ഡിനൻസ് തിരച്ചയച്ചാല്‍ സര്‍ക്കാരിനാകും കനത്ത തിരിച്ചടി. സി പി ഐ അടക്കം എതിർപ്പ് പരസ്യമാക്കിയ സാഹചര്യത്തിൽ സി പി എമ്മിന് അതൊരു ക്ഷീണവും ആകും.

അതേസമയം, ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് പ്രകാരം പൊതു പ്രവര്‍ത്തകര്‍ അഴിമതി നടത്തിയാല്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യാം എന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ ചൊവ്വാഴ്ച ഗവര്‍ണ്ണറെ അറിയിച്ചത്.
ലോക്പാല്‍ നിയമം നിലവിലുള്ള സാഹചര്യത്തില്‍ ലോകായുക്ത സംസ്ഥാന വിഷയമാണ്. അതുകൊണ്ട് നിയമഭേദഗതി സംസ്ഥാന സര്‍ക്കാരിന് തന്നെ വരുത്താം. നിയമത്തില്‍ മാറ്റം വരുത്താൻ രാഷ്ട്പതിയുടെ അംഗീകാരം വേണ്ടെന്നും സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവർണറുടെ തീരുമാനം വന്ന ശേഷം നിയമസഭ സമ്മേളന തീയതി തീരുമാനിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗം നിയമസഭ സമ്മേളന തീയതി തീരുമാനിച്ചില്ല. അമേരിക്കയില്‍ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആറിന് മടങ്ങി എത്തും. അതിന് ശേഷം ഗവര്‍ണറുടെ തീരുമാനവും കൂടി വന്ന് കഴിഞ്ഞ് അടുത്ത തിങ്കളാഴ്ചയോടെ നിയമസഭ സമ്മേളന തീയതി തീരുമാനിക്കാനാണ് സര്‍ക്കാറിന്‍റെ നീക്കം.












Click it and Unblock the Notifications