കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളന് കഞ്ഞിവച്ച മുഖ്യമന്ത്രി: തന്‍റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞതായി വി മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ബന്ധുനിയന വിവാദത്തില്‍ കെടി ജലീല്‍ കുറ്റക്കാരനാണെന്ന ലോകായുക്ത റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വിമര്‍ശനം കടുപ്പിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കെ.ടി ജലീലിന്റെ ബന്ധുനിയമനത്തിൽ മുഖ്യപ്രതി മുഖ്യമന്ത്രിയെന്ന എന്റെ ആരോപണം ശരിയെന്ന് തെളിഞ്ഞിരിക്കുന്നു. ജലീലും പിണറായിയും ചേർന്നുള്ള കൂട്ടുകൃഷിയായിരുന്നു ഈ ബന്ധു നിയമനം. സ്വജനപക്ഷപാതത്തിന് ഒത്താശ ചെയ്ത പിണറായി വിജയനും സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുന്നു. ജലീൽ - പിണറായി അവിശുദ്ധ അച്ചുതണ്ടിന്റെ ഒരു കഥ മാത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കള്ളന് കഞ്ഞിവച്ച മുഖ്യമന്ത്രി

കെ.ടി ജലീലിന്റെ ബന്ധുനിയമനത്തിൽ മുഖ്യപ്രതി മുഖ്യമന്ത്രിയെന്ന എന്റെ ആരോപണം ശരിയെന്ന് തെളിഞ്ഞിരിക്കുന്നു. ന്യൂനപക്ഷ കോർപ്പറേഷനിൽ ജലീലിന്റെ ബന്ധുവിനെ നിയമിക്കാൻ യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ പിണറായി വിജയൻ ഒപ്പു വച്ചെന്ന് വ്യക്തമായി. ലോകായുക്ത പുറത്താക്കണമെന്ന് പറഞ്ഞ ജലീലിനെ പിണറായി വിജയൻ സംരക്ഷിക്കുന്നതിന്റെ മുഖ്യ കാരണം ഇതാണ്.

v-muraleedharan

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

ജലീലും പിണറായിയും ചേർന്നുള്ള കൂട്ടുകൃഷിയായിരുന്നു ഈ ബന്ധു നിയമനം.. സ്വജനപക്ഷപാതത്തിന് ഒത്താശ ചെയ്ത പിണറായി വിജയനും സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുന്നു. ജലീൽ - പിണറായി അവിശുദ്ധ അച്ചുതണ്ടിന്റെ ഒരു കഥ മാത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ "പാൽപ്പായസ കൂട്ടുകെട്ടി"ന്റെ കയ്പ്പു നിറഞ്ഞ കഥകൾ ഒന്നൊന്നായി വരാനിരിക്കുന്നു. കഷായത്തിൽ ചേർക്കാനുള്ള ഒരു കഴഞ്ച് ചുക്കാണോ ബിരിയാണി ചെമ്പിനുള്ള സ്വർണമാണാ കടത്തിയതെന്നെല്ലാം തെളിയുന്ന കാലം വിദൂരമല്ല.

നാടന്‍ പെണ്‍കൊടിയായി അനന്യ നാഗല്ല: ചിത്രങ്ങള്‍

English summary
Lokayukta verdict against kt jaleel: v muraleedharan says his allegation has been proved true
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X