കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായി സ്ഥാനമേറ്റു; സെന്‍കുമാര്‍ വിട്ടുനിന്നു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലവനായി ലോക്‌നാഥ് ബെഹ്‌റ സ്ഥാനമേറ്റു. സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ നിന്നും സെന്‍ കുമാര്‍ വിട്ടുനിന്നത് ശ്രദ്ധേയമായി. സ്ഥാനമൊഴിയുന്ന ഡിജിപിയാണ് പുതിയ ഡിജിപി സ്ഥാനമേറ്റെടുക്കുമ്പോള്‍ അധികാരദണ്ഡ് കൈമാറേണ്ടത്. സെന്‍കുമാറിന്റെ അസാന്നിധ്യത്തില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി അനില്‍കാന്താണ് ബെഹ്‌റയ്ക്ക് അധികാരദണ്ഡ് കൈമാറിയത്.

പുതിയ പോലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയെ ചുമതലപ്പെടുത്തിയതില്‍ സെന്‍കുമാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മാന്യമായ രീതിയിലും ചട്ടപ്രകാരവുമല്ല തന്നെ മാറ്റിയതെന്നായിരുന്നു സെന്‍കുമാറിന്റെ ആരോപണം. ഇതിനെതിരെ ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

loknathbehera

ഇത്തരമൊരു സാഹചര്യത്തിലാണ് സെന്‍കുമാര്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നതെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനമൊഴിയുന്ന ഡിജിപി വിട്ടുനില്‍ക്കുന്ന സംഭവമുണ്ടാകുന്നത് ഏറെക്കാലത്തിനു ശേഷമാണെന്ന് പറയപ്പെടുന്നു. സര്‍ക്കാരിനെതിരെ പരസ്യമായ ഏറ്റുമുട്ടലിനാണ് സെന്‍കുമാര്‍ തയ്യാറാകുന്നതെന്നാണ് സൂചന.

സ്ഥാനമേറ്റെടുത്ത ബെഹ്‌റ ജിഷ കൊലക്കേസ് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് അഭിപ്രായപ്പെട്ടു. കേസിന് നേരിട്ട് മേല്‍നോട്ടം വഹിക്കും. ശാസ്ത്രീയമായ രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അടുത്ത ദിവസം തന്നെ ജിഷയുടെ വീട് സന്ദര്‍ശിക്കും. കുറ്റമറ്റ പൊലീസിങ് സമ്പ്രദായം നടപ്പാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്കമാക്കി.

English summary
Loknath Behera officially takes charge as Kerala police chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X