• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൊന്നാനിയുടെ സ്വന്തം ഇ ടി മുഹമ്മദ് ബഷീർ; ജനപ്രിയൻ, ജനമനസ്സറിഞ്ഞ നേതാവ്, സാധ്യതകൾ ഇങ്ങനെ

cmsvideo
  പൊന്നാനിയുടെ സ്വന്തം ഇ.ടി മുഹമ്മദ് ബഷീർ, തിരിച്ചുവരുമോ?| Oneindia Malayalam

  തിരഞ്ഞെടുപ്പ് അടുത്തതോടെ ചുറ്റും കേൾക്കുന്നതൊക്കെ രാഷ്ട്രീയ ചർച്ചകളാണ്. രാജ്യം ആര് ഭരിക്കും എന്ന് തുടങ്ങി ജയിക്കുന്ന പാർട്ടിയുടെ ഭൂരിപക്ഷം എത്രയായിരിക്കും എന്നുവരെയുള്ള പ്രവചനങ്ങളും തുടങ്ങിക്കഴിഞ്ഞു.

  രാഷ്ട്രീയത്തിന് അപ്പുറം ചില കൗതുകങ്ങൾ കൂടി കലർന്നതാണ് പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ കാര്യം. ഏഴ് വട്ടം മലയാളികളല്ലാത്ത എംപിമാർ ഭരിച്ച മണ്ഡലമാണ് പൊന്നാനി. ജി എം ബനാത്ത് വാലയ്ക്കൊപ്പം ആറു വട്ടവും സുലൈമാൻ സേട്ടിനൊപ്പം ഒരു വട്ടവും നിന്ന മണ്ഡലത്തിന്റെ ഭരണം ഒരു മലയാളിയിലെത്തുന്നത് 2004ലാണ്.

  പതിറ്റാണ്ടുകൾക്ക് ശേഷം മണ്ഡലത്തിന് കിട്ടുന്ന ആ മലയാളി എംപിയാണ് ഇ അഹമ്മദ് 2009ൽ ഇ അഹമ്മദിന്റെ പിൻഗാമിയായാണ് ഇടി മുഹമ്മദ് ബഷീർ പൊന്നാനി മണ്ഡലത്തിലെത്തുന്നത്. നാലുവട്ടം എംഎൽഎ ആയിരുന്ന അദ്ദേഹം ഒരു തവണ കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയും ആയിരുന്നു. 2014ലും പൊന്നാനി മണ്ഡലം ഇ ടി മുഹമ്മദ് ബഷീറിനൊപ്പം നിന്നു.

  പാർലമെന്റിൽ ലീഗിന്റെ ശബ്ദമാകാൻ ഇടി മുഹമ്മദ് ബഷീറിന് സാധിച്ചുവെന്നാണ് വിലയിരുത്തൽ, മുത്തലാഖ് ബില്ലിനെതിരെ പാർലമെന്റിൽ നടത്തിയ പ്രതിഷേധവും സാമ്പത്തിക സംവരണ ബില്ലിനെതിരെ സ്വീകരിച്ച നിലപാടുമെല്ലാം സമുദായ സംഘടനകൾക്കിടയിൽ ഇടിയുടെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് ലീഗിന്റെ പ്രതീക്ഷ.

  2009ൽ 82000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ നിന്നും ജയിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഹുസൈൻ രണ്ടത്താണിയെ ഇ ടി നിലംപരിശാക്കി. എന്നാല്‍ 2014ൽ കഥ മാറി. മണ്ഡലം നിലനിർത്തിയെങ്കിലും വിജയത്തിന്റെ തിളക്കം കുറഞ്ഞു. കാൽലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. . ഇടതുസ്ഥാനാര്‍ഥി വി അബ്ദുറഹ്മാന്‍ ലീഗിനെ വിറപ്പിച്ചുവെന്ന് വേണം കരുതാന്‍. കോൺഗ്രസ് വിമതനായ വി അബ്ദുറഹ്മാനെ മുൻനിർത്തി മികച്ച പോരാട്ടമാണ് എൽഡിഎഫ് കാഴ്ച വെച്ചത്.

  ഇത്തവണയും ഇടി മുഹമ്മദ് ബഷീർ തന്നെ മണ്ഡലത്തിൽ വലതുപക്ഷത്തിന്റെ തേരു തെളിയിക്കുമോയെന്ന് വ്യക്തമല്ല. ഏതായാലും പാർലമെന്റേറിയൻ എന്ന നിലയിൽ പത്ത് വർഷത്തെ അദ്ദേഹത്തിന്റെ പ്രകടനത്തെ തൃപ്തകരം എന്ന് വിലയിരുത്താം.

  കഴിഞ്ഞ ടേമിൽ പൊന്നാനി മണ്ഡലത്തിന് അനുവദിച്ചുകിട്ടിയ ഫണ്ടിന്റെ 93.5 ശതമാനവും അദ്ദേഹം വിനിയോഗിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ 15.5 കോടിയോളം രൂപയാണ് മണ്ഡലത്തിലേക്ക് അനുവദിച്ചുനല്‍കിയത്. 28 കോടിയുടെ പദ്ധതി എംപി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. മണ്ഡലത്തില്‍ എന്ത് ചെയ്തുവെന്നതിന് പകരം ദേശീയതലത്തില്‍ ഇടി നടത്തുന്ന ഇടപെടലാണ് പരിഗണിക്കേണ്ടതെന്നാണ് ലീഗ് നേതാക്കളുടെ അഭിപ്രായം.

  ലോക്സഭയിൽ അദ്ദേഹം 86 ചർച്ചകളിലാണ് പങ്കെടുത്തത്. സംസ്ഥാന ശരാശരിയായ 135 നേക്കാള്‍ ഏറെ താഴെയാണിതെന്നത് ഓർക്കേണ്ടതാണ്. ഉച്ചയിച്ച ചോദ്യങ്ങളുടെ കാര്യത്തിലും സംസ്ഥാന ശരാശരിയേക്കാള്‍ താഴെയാണ് ഇടി മുഹമ്മദ് ബഷീറിന്റെ പ്രകടനം.. പ്രൈവറ്റ് ബില്ലുകളുടെ കാര്യത്തില്‍ മാത്രം അദ്ദേഹം സംസ്ഥാന ശരാശരിക്കൊപ്പം നില്‍ക്കുന്നു. നാല് സ്വകാര്യ ബില്ലുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ലോക്സഭയിൽ നടന്ന 80 ശതമാനം ചർച്ചകളിലും പങ്കെടുത്തത് ചെറിയ കാര്യമല്ല.

  ലീഗിന്റെ അഭിമാന തട്ടകം കാക്കാൻ ഇത്തവണയും ഇടി മുഹമ്മദ് ബഷീറിനെ ഇറക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. അദ്ദേഹത്തിൻരെ ജനസമ്മിതിക്ക് ഇടിവ് പറ്റിയെന്ന് ചില കോണുകളിൽ നിന്നുയരുന്ന വിലയിരുത്തലുകളാണ് അതിന് കാരണം. സമുദായത്തിന് പുറത്തുള്ള വോട്ടുകൾ നേടാൻ ഇടിക്ക് കഴിയുമോയെന്ന ആശങ്കയുമുണ്ട്.

  1977 മുതൽ തുടർച്ചായ വിജയം സമ്മാനിച്ച മണ്ഡലം കൈവിടാൻ ലീഗ് ഒരുക്കമല്ല. കടുത്ത മത്സരം മുന്നിൽ കണ്ട് ഒരു പക്ഷേ ഇടിയേക്കാൾ ശക്തമായ സ്ഥാനാർത്ഥിയെ മണ്ഡലത്തിൽ ഇറക്കിയേക്കും. അങ്ങനെയെങ്കിൽ അബ്ദുസമദ് സമദാനിക്കാണ് കൂടുതൽ സാധ്യത. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. പൊന്നാനിക്ക് പകരം മറ്റൊരു മണ്ഡലത്തിൽ ഇടി മുഹമ്മദ് ബഷീറിനെ ഇക്കുറി നിർത്തുന്ന കാര്യവും ലീഗിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചനകൾ. എന്തായാലും മണ്ഡലത്തിൽ തുടർഭരണം ലക്ഷ്യമിട്ട് ലീഗും പിടിച്ചെടുക്കാൻ ഇടത് മുന്നണിയും പുതിയ തന്ത്രങ്ങളുമായി തിരഞ്ഞെടുപ്പ് ഗോദയിലുണ്ടാകും.

  English summary
  loksabha election 2019:et muhammed basheer ponnani
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X