Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ വിജയികള്‍

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഫലങ്ങള്‍ ഏതാണ്ട് പുറത്ത് വന്നുകഴിഞ്ഞു. പല പ്രമുഖരും അടിപതറി വീണ തിരഞ്ഞെടുപ്പായിരുന്നു ഇത്. അപ്രതീക്ഷിതമായി മികച്ച വിജയം നേടിയവരും ഉണ്ട്. ചില മണ്ഡലങ്ങളില്‍ അപ്രതീക്ഷിതമായ പോരാട്ടങ്ങളാണ് നടന്നത്.

കാസര്‍കോട് പി കരുണാകരന്‍, കണ്ണൂരില്‍ പികെ ശ്രീമതി, കോഴിക്കോട് എംകെ രാഘവന്‍, മലപ്പുറത്ത് ഇ അഹമ്മദ്, പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീര്‍, തൃശൂരില്‍ സിഎന്‍ ജയദേവന്‍, ആറ്റിങ്ങലില്‍ എ സമ്പത്ത് എന്നിവരുടെ വിജയം പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നു.

പി കരുണാകരന്‍

പി കരുണാകരന്‍

സിപിഎം സ്ഥാനാര്‍ത്ഥി പി കരുണാകരനാണ് കാസര്‍കോട് മണ്ഡലത്തില്‍ വിജയിച്ചത്. കോണ്‍ഗ്രസിന്റെ ടി സിദ്ദിഖ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണത്തേക്കാള്‍ പി കരുണാകരന്റെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. ഭൂരിപക്ഷം 6,986

പികെ ശ്രീമതി

പികെ ശ്രീമതി

കണ്ണൂരില്‍ കരുത്തനായ സിറ്റിങ് എംപി കെ സുധാകരനെ അട്ടിമറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി വിജയം നേടി. ശ്രീമതി ആദ്യമായാണ് ലോക്‌സഭയിലേക്ക് മത്സരിച്ചത്. ഭൂരിപക്ഷം 6,566

എംകെ രാഘവന്‍

എംകെ രാഘവന്‍

കോണ്‍ഗ്രസിന്റെ സിറ്റിങ് എംപി എംകെ രാഘവന്‍ കോഴിക്കോട് നിലനിര്‍ത്തി. സിപിഎം കേന്ദ്ര കമ്മിറ്റി എ വിജയരാഘവനെയാണ് എംകെ രാഘവന്‍ തോല്‍പിച്ചത്. 16,883 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഘവന് ലഭിച്ചത്.

ഇ അഹമ്മദ്

ഇ അഹമ്മദ്

ഇ അഹമ്മദ് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയിച്ചത്. സിപിഎമ്മിന്റെ പികെ സൈനബയെയാണ് അഹമ്മദ് തോല്‍പിച്ചത്. അഹമ്മദിന്റെ ഭൂരിപക്ഷം രണ്ട് ലക്ഷത്തോടടുത്താണ്. ഭൂരിപക്ഷം 1,94,739

ഇടി മുഹമ്മദ് ബഷീര്‍

ഇടി മുഹമ്മദ് ബഷീര്‍

പൊന്നാനി മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീര്‍ വിജയിച്ചു. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഭൂരിപക്ഷം കുറവാണ് ഇടി മുഹമ്മദ് ബഷീറിന്. സിപിഎം സ്വതന്ത്രന്‍ വി അബ്ദുറഹ്മാനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ഭൂരിപക്ഷം 25,410

സിഎന്‍ ജയദേവന്‍

സിഎന്‍ ജയദേവന്‍

തൃശൂരില്‍ സിപിഐ സ്ഥാനാര്‍ത്ഥി സിഎന്‍ ജയദേവന്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ കെപി ധനപാലനെയാണ് ജയദേവന്‍ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം 38,277

കെവി തോമസ്

കെവി തോമസ്

എറണാകുളത്ത് കേന്ദ്രമന്ത്രി കെവി തോമസ് സീറ്റ് നിലനിര്‍ത്തി. സിപിഎം സ്വതന്ത്രന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ഭൂരിപക്ഷം 87,047

ഇന്നസെന്റ്

ഇന്നസെന്റ്

ചാലക്കുടിയില്‍ ശക്തനായ പിസി ചാക്കോയെ അട്ടിമറിച്ച് സിപിഎം സ്വതന്ത്രന്‍ ഇന്നസെന്റ് സ്വന്തമാക്കി. ഭൂരിപക്ഷം 13,884

എന്‍കെ പ്രേമചന്ദ്രന്‍

എന്‍കെ പ്രേമചന്ദ്രന്‍

കൊല്ലത്ത് യുഡിഎഫിനൊപ്പം ചേര്‍ന്ന ആര്‍എസ്പിക്ക് വിജയം. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ എന്‍കെ പ്രേമചന്ദ്രന്‍ 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോല്‍പിച്ചത്.

എ സമ്പത്ത്

എ സമ്പത്ത്

ആറ്റിങ്ങല്‍ സിപിഎം സ്ഥാനാര്‍ത്ഥി എ സമ്പത്ത് നിലനിര്‍ത്തി. കോണ്‍ഗ്രസിന്റെ ബിന്ദു കൃഷ്ണയെ ആണ് ഇവിടെ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം 69378

എംബി രാജേഷ്

എംബി രാജേഷ്

പാലക്കാട് സീറ്റ് എംബി രാജേഷ് നിലനിര്‍ത്തി. കരുത്തനായ എംപി വീരേന്ദ്രകുമാറിനേയാണ് രാജേഷ് പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം 1,05,300

കൊടിക്കുന്നില്‍ സുരേഷ്

കൊടിക്കുന്നില്‍ സുരേഷ്

മാവേലിക്കര സീറ്റ് കൊടിക്കുന്നില്‍ സുരേഷ് നിലനിര്‍ത്തി. സിപിഐ സ്ഥാനാര്‍ത്ഥി ചെങ്ങറ സുരേന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം 32,737

ജോസ് കെ മാണി

ജോസ് കെ മാണി

കോട്ടയം മണ്ഡലം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസ് കെമാണി നില നിര്‍ത്തി. മികച്ച ഭൂരിപക്ഷത്തിനാണ് ജനത ദള്‍ എസ് സ്ഥാനാര്‍ത്ഥി മാത്യു ടി തോമസിനെ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം 1,16,129.

എംഐ ഷാനവാസ്

എംഐ ഷാനവാസ്

വയനാട് മണ്ഡലത്തിലെ സിറ്റിങ് എംപി എംഐ ഷാനവാസ് സീറ്റ് നിലനിര്‍ത്തി. കഴിഞ്ഞ തവണ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയ ആളാണ് ഷാനവാസ്. സിപിഐയുടെ സത്യന്‍ മൊകേരിയെയാണ് പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം 20,870

മുല്ലപ്പള്ളി രാമചന്ദ്രന്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍

വടകര മണ്ഡലം മുല്ലപ്പള്ളി രാമചന്ദ്രന്‍ സീറ്റ് നിലനിര്‍ത്തി. കന്നിയങ്കക്കാരനായ എഎന്‍ ഷംസീറായിരുന്നു എതിരാളി. ഭൂരിപക്ഷം 3,306

കെസി വേണുഗോപാല്‍

കെസി വേണുഗോപാല്‍

ആലപ്പുഴയില്‍ സിറ്റിങ് എംപി കെസി വേണുഗോപാല്‍ വിജയിച്ചു. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സിബി തന്ദ്രബാബുവിനെയാണ് വേണുഗോപാല്‍ തോല്‍പിച്ചത്. ഭൂരിപക്ഷം19,404

ജോയ്‌സ് ജോര്‍ജ്ജ്

ജോയ്‌സ് ജോര്‍ജ്ജ്

ഇടുക്കിയില്‍ ഇടത് സ്വതന്ത്രന്‍ ജോയ്്‌സ് ജോര്‍ജ്ജിന് അട്ടിമറി വിജയം. കോണ്‍ഗ്രസിന്റെ ഡീന്‍ കുര്യാക്കോസിനെയാണ് തോല്‍പിച്ചത്. ഭൂരിപക്ഷം 51,338.

 ആന്റോ ആന്റണി

ആന്റോ ആന്റണി

പത്തനംതിട്ട സിറ്റിങ് എപി ആന്റോ ആന്റണി നിലനിര്‍ത്തി. കോണ്‍ഗ്രസില്‍ നിന്ന് പിണങ്ങിപ്പോന്ന ഫിലിപ്പോസ് തോമസ് ആയിരുന്നു ഇടത് സ്വതന്ത്രനായ എതിര്‍ സ്ഥാനാര്‍ത്ഥി. ഭൂരിപക്ഷം 56191.

പികെ ബിജു

പികെ ബിജു

ആലത്തൂരില്‍ പികെ ബിജു വിജയിച്ചു. തുടര്‍ച്ചയായ രണ്ടാം ജയമാണിത്. കോണ്‍ഗ്രസിന്റെ കെഎ ഷീബയെയാണ് ബിജു പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം 37,312.

ശശി തരൂര്‍

ശശി തരൂര്‍

തിരുവനന്തപുരത്ത് കടുത്ത മത്സരത്തിനൊടുവില്‍ ശശി തരൂര്‍ വിജയം സ്വന്തമാക്കി. ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഡഗോപാല്‍ രണ്ടാം സ്ഥാനത്തെത്തി. സിപിഐ സ്ഥാനാര്‍ത്ഥി ബെന്നറ്റ് എബ്രഹാമിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഭൂരിപക്ഷം 14,501

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+