കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാന്തര ലോട്ടറി തട്ടിപ്പ്, കേരള സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ അവസാന മൂന്നക്കം വെച്ച് കടലാസില്‍ എഴുതികൊടുക്കും, നമ്പര്‍വന്നാല്‍ അയ്യായിരം രൂപ, നമ്പര്‍ വാട്‌സ് ആപ്പിലെത്തും, പണം നഷ്ടപ്പെട്ടവര്‍ നിരവധി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഒറ്റ നമ്പര്‍ ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരാളെ നിലമ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തു. കാവന്നൂര്‍ കിളിക്കല്ലിങ്ങല്‍ കക്കാംപൊയില്‍ മുഹമ്മദ് റിയാസ് ആണ് പിടിയിലായത്. ഓടായിക്കലിലുള്ള ഇയാളുടെ കടയില്‍ അനധികൃത ലോട്ടറി ഇടപാടു നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ സി.ഐ: കെ.എ. ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കേരള സംസ്ഥാന ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകളുമായി ബന്ധപ്പെട്ടായിരുന്നു സമാന്തര ലോട്ടറി തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

കരിപ്പുര്‍ വഴി സ്വര്‍ണം കടത്താന്‍ കാരിയര്‍ക്ക് നല്‍കിയത് വിമാനടിക്കറ്റും 20,000 രൂപയുംകരിപ്പുര്‍ വഴി സ്വര്‍ണം കടത്താന്‍ കാരിയര്‍ക്ക് നല്‍കിയത് വിമാനടിക്കറ്റും 20,000 രൂപയും

ടിക്കറ്റിന്റെ അവസാന മൂന്നക്കം വെച്ചാണ് കടലാസ്സില്‍ നമ്പറുകള്‍ എഴുതികൊടുത്തുവന്നിരുന്നത്. 10 രൂപ പ്രകാരം വാങ്ങിയാണ് നമ്പറുകള്‍ നല്കുന്നത്. സമ്മാനമടിക്കുന്ന ടിക്കറ്റിന്റെ നമ്പറിനു തുല്യമായി വന്നാല്‍ 5000 രൂപ വെച്ച് കിട്ടുമെന്നതാണ് പ്രലോഭനം. ഇത്തരത്തില്‍ നിരവധി സാധാരണക്കാരാണ് പണം നഷ്ടപ്പെടുത്തുന്നതെന്ന് സി.ഐ പറഞ്ഞു.

prathi

ലോട്ടറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കക്കാംപൊയില്‍ മുഹമ്മദ് റിയാസ്.

സമ്മാനം ലഭിക്കുന്ന നമ്പറുകള്‍ വാട്‌സ് ആപ് സന്ദേശങ്ങളായാണ് ഇയാള്‍ കൈമാറിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മേഖലയില്‍ ഇത്തരം അനധികൃത ലോട്ടറി വ്യാപകമാണെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും സി.ഐ.പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

English summary
Lots of loots in lottery winning; People losing their cash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X