ലൗ ജിഹാദ്; സിപിഎം കാപട്യം പുറത്തായി..ജോർജ് എം തോമസിനെതിരെ കേസെടുക്കാത്ത് എന്തെന്ന് മുരളീധരൻ
തിരുവനന്തപുരം; ലൗ ജിഹാദ് വിഷയത്തില്‍ സി പി എമ്മിന്റെ കാപട്യം ഒരിക്കൽ കൂടി പുറത്തുവന്നുവെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ക്രിസ്റ്റ്യൻ സമുദായത്തിലെ പെൺകുട്ടികളെ ലക്ഷ്യം വെച്ച് കൊണ്ട് ലൗ, നർക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന് പറഞ്ഞതിനാണ് പാല ബിഷപ്പിനെതിരെ കേസെടുത്തത്. ബിഷപ്പിനെതിരെ കേസെടുത്തവര്‍ സി പി എം നേതാവ് ജോര്‍ജ് എം. തോമസിനെതിരെ കേസെടുക്കുന്നില്ല. പാലാ ബിഷപ്പ് പറഞ്ഞപ്പോൾ കേസെടുത്തവർ സി പി എം നേതാവ് പറഞ്ഞപ്പോൾ അത് നാക്ക് പിഴയാക്കിയിരിക്കുകയാണെന്നും വി മുരളീധരൻ പറഞ്ഞു. ദില്ലിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരൻ.

എന്തുകൊണ്ടാണ് ജോർജ് എം തോമസിനെതിരെ കേരള പോലീസ് കേസെടുക്കാത്തത്. മുഖ്യമന്ത്രി നിരവധി വേദികളിൽ പാലാ ബിഷപ്പിനെ അധിക്ഷേപ വാക്കുകളാണ് പ്രയോഗിച്ചത്. ബിഷപ്പ് മതസ്പർദ്ദ വളർത്താൻ ശ്രമിക്കുന്നുവെന്നാണ് ആരോപിച്ചത്. ഒരു നാട്ടിൽ എങ്ങനെയാണ് രണ്ട് നിയമം നടപ്പാക്കുക. ജോർജ് എം തോമസിനെതിരെ കേസെടുക്കാവ്‍ പോലീസ് തയ്യാറാകണം.
സി പി എമ്മിന്റെ കാപട്യമാണ് ഇവിടെ വ്യക്തമാവുന്നത്. വിഷയത്തിൽ സി പി എം നിലപാട് സർക്കാർ വ്യക്തമാക്കണം.
സി പി എം നേതാവ് പറയുന്നത് ലൗ ജിഹാദ് ഉണ്ടെന്ന സംശയമാണ്. പെൺകുട്ടിയുടെ വീട്ടുകാർ ലൗ ജിഹാദ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കണം. ലൗ ജിഹാദ് എന്നത് ഇല്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു എന്നതാണ് സുപ്രീം കോടതി പറഞ്ഞത്. ലൗ ജിഹാദ് എന്ന നിർവചനത്തിൽ പെടുത്തിക്കൊണ്ട് ഒരു കുറ്റകൃത്യത്തെ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ പറഞ്ഞിട്ടില്ല എന്നതാണ്. മതപരിവർത്തനം ലക്ഷ്യം വെച്ചുള്ള വിവാഹങ്ങൾ നടക്കുന്നില്ലെന്ന് കോടതിയും പറഞ്ഞിട്ടില്ല കേന്ദ്രസർക്കാരും പറഞ്ഞിട്ടില്ല.
സി പി എമ്മിന്റെ ബ്രാഞ്ച് സമ്മേളനത്തിൽ കൊടുത്ത കുറിപ്പിൽ പറഞ്ഞത് വിദ്യാഭ്യാസമ്പന്നരായ പെൺകുട്ടികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്നാണ്. അതിനെയാണ് ലൗ ജിഹാദ് എന്ന് സാധാരണക്കാർ പേരിട്ട് വിളിക്കുന്നത്. അതുകൊണ്ട് ഗൂഢലക്ഷ്യങ്ങളോടെയുള്ള മതപരിവർത്തന നീക്കങ്ങൾ നടക്കുന്നില്ലെന്ന നിഗമനത്തിൽ എത്താൻ സാധിക്കുന്നില്ല. സി പി എം ഒളിച്ച് കളി അവസാനിപ്പിക്കുകയാണ് വേണ്ടത, വി മുരളീധരൻ പറഞ്ഞു.
അതേസമയം, തീവ്രവര്‍ഗ്ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സി പി എമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.. കുരിശും കൊന്തയും നല്‍കി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം. തോമസ്സു മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സി പി എമ്മിന് രണ്ടാംതരം പൗരന്മാര്‍ തന്നെ. പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതല്‍ വിഷം ചീറ്റിയതും സി പി എം ആയിരുന്നല്ലോ. ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യം തന്നെ. ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല. വി. ഡി. സതീശനും കൂട്ടരും ഉടനെ ഇറങ്ങും ന്യായീകരണവുമായിട്ട്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്കയയ്ക്കുന്നവര്‍ക്കെതിരെയുള്ള ക്രൈസ്തവസമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാന്‍ ഞങ്ങള്‍ക്കേതായാലും മടിയില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടഞ്ചേരിയിൽ ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ മുസ്ലിം മതവിഭാഗത്തിൽപ്പെട്ട ഡി വൈ എഫ് ഐ നേതാവ് വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം ഉയർന്നത്. വിഷയത്തിൽ സമൂഹത്തില്‍ ലൗ ജിഹാദ് എന്ന പ്രക്രിയ നടക്കുന്നുണ്ടെന്ന് സിപിഎമ്മിന്റെ പാര്‍ട്ടിരേഖകളില്‍ വ്യക്തമായി പറയുന്നുണ്ടെന്ന ജോർജ് എം തോമസിന്റെ പ്രതികരണമാണ് വിമർശനത്തിന് കാരണമായത്. വിമർശനം കടുത്തതോടെ ജോർജ് എം തോമസ് ഇന്ന് നിലപാട് തിരുത്തിയിരുന്നു. കേരളത്തിൽ ലൗ ജിഹാദ് ഇല്ല എന്നതാണ് വാസ്തവമെന്നും തെറ്റിദ്ധരിക്കാവുന്ന വിധത്തിൽ പ്രതികരിച്ചത് ഒഴിവാക്കാമായിരുന്നുവെന്നുമാണ് ജോർജ് തോമസ് വിശദീകരിച്ചത്.












Click it and Unblock the Notifications