ലൗ ജിഹാദും മതംമാറ്റവും; വിഷം ചീറ്റി ദേശീയ മാധ്യമങ്ങള്‍, മുസ്ലിം സ്ഥാപനങ്ങള്‍ രക്ഷിതാക്കള്‍ക്ക് ഭയം

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: വൈക്കം സ്വദേശി അഖില മതംമാറി ഹാദിയയായത് തമിഴ്‌നാട് സേലം കോളേജില്‍ പഠിക്കുമ്പോഴാണ്. തിരുവനന്തപുരത്തെ നിമിഷ മതംമാറി ഫാത്തിമയായത് കാസര്‍കോട്ടെ ഡെന്റല്‍ കോളേജില്‍ പഠിക്കുമ്പോള്‍. ഹാദിയ കേസ് സുപ്രീംകോടതി വരെ എത്തിനില്‍ക്കുന്നു. നിമിഷ ആഗോള ഭീകര സംഘടനയായ ഐസിസില്‍ ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പക്ഷേ, ഈ രണ്ട് സംഭവങ്ങള്‍ ചേര്‍ത്ത് ദേശീയ മാധ്യമങ്ങള്‍ കേരളത്തെയും ഒരു പ്രത്യേക സമുദായത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. നിമിഷ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഈസ എന്ന യുവാവിനെ വിവാഹം ചെയ്തത്. ക്രിസ്ത്യാനിയായിരുന്ന ഈസ പിന്നീട് ഇസ്ലാം സ്വീകരിക്കുകയായിരുന്നു. ഇരുവരും 10 മാസം പ്രായമുള്ള കുഞ്ഞും ഇപ്പോള്‍ ഐസിസിന് വേണ്ടി അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് അടുത്തിടെ അന്വേഷണ സംഘത്തെ ഉദ്ധരിച്ച് വന്ന റിപ്പോര്‍ട്ടുകള്‍.

love

അതേസമയം, ഹാദിയ ഇസ്ലാം സ്വീകരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിവാഹം ചെയ്യുന്നത്. അതാകട്ടെ വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു. പ്രണയ വിവാഹമായിരുന്നില്ല. പക്ഷേ, ഈ സംഭവം ലൗ ജിഹാദിന്റെ ഭാഗമാണെന്നാണ് മിക്ക ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ഹാദിയ കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ലൗവ് ജിഹാദ് കേസ് എന്നാണ് ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ഖത്തറിലാണ് ജോലി ചെയ്തിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ഷെഫിന്‍ ജഹാന്‍ മസ്‌ക്കത്തിലാണ് ജോലി ചെയ്തതെന്ന് നേരത്തെ പോലീസ് സ്ഥിരീകരിച്ചതാണ്.

കേരളം ലൗജിഹാദിന്റെ ഭൂമിയാണെന്ന് സംഘപരിവാര്‍ പതിവായി ആരോപിക്കുന്നതാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിയും കോടിയേരി ബാലകൃഷ്ണനുമടക്കം തള്ളിയതാണ്. കോണ്‍ഗ്രസ് നേതാക്കളും ഇതിനെതിരേ രംഗത്തുവന്നിരുന്നു. ഈ വേളയിലാണ് സമാനമായ ആരോപണവുമായി ദേശീയ മാധ്യമങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്.

മുസ്ലിംകളല്ലാത്തെ വിദ്യാര്‍ഥിനികള്‍ അഡ്മിനഷന് വേണ്ടി വരുന്നത് കുറഞ്ഞിട്ടുണ്ടെന്ന് വടക്കന്‍ കേരളത്തിലെയും മംഗളൂരുവിലെയും നിരവധി കോളേജുകള്‍ സമ്മതിക്കുന്നുണ്ടെന്ന്് ഫസ്റ്റ്‌പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റെവിടെയും കിട്ടിയില്ലെങ്കില്‍ മാത്രമേ ഇവര്‍ ഈ മേഖലയിലെ കോളജുകളില്‍ എത്തുന്നുള്ളുവത്രെ. നേരത്തെ നിരവധി കുട്ടികള്‍ പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ പഠനത്തിന് ഈ മേഖലയിലെ കോളജുകളില്‍ എത്തിയിരുന്നു. ഇപ്പോള്‍ അതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളി കുടുംബങ്ങള്‍ക്കും ഇത്തരം റിപ്പോര്‍ട്ടുകള്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ ദേശീയ മാധ്യമത്തില്‍ ജോലി ചെയ്യുന്ന മലയാളിയായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സമാനമായ ആശങ്ക പങ്കുവച്ചവരെ കുറിച്ചു റിപ്പോര്‍ട്ടില്‍ പറയുന്നു. തന്നോട് കൂടെയുള്ള മലയാളികള്‍ മലബാറിലേക്കും മംഗളൂരുവിലേക്കും പെണ്‍കുട്ടികളെ പഠനത്തിന് വിടുന്നതില്‍ പ്രശ്‌നമുണ്ടോ എന്ന് അന്വേഷിക്കാറുണ്ടെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത്. സമാനമായ വാര്‍ത്തകള്‍ കേരളത്തിന് പുറത്തുള്ളവരില്‍ കേരളത്തെ കുറിച്ച് മോശം ചിത്രമാണുണ്ടാക്കിയതെന്നും ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിരവധി രക്ഷിതാക്കളുടെ വാക്കുകളും റിപ്പോര്‍ട്ടിലുണ്ട്.

English summary
Love jihad phobia grips Kerala: Growing rhetoric around forced conversions is denting social fabric of state

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്