Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍പിജി: 4 വർഷത്തിനിടെ സബ്സിഡിയിനത്തിൽ വെട്ടിക്കുറച്ചത് 30,000 കോടിയിലധികം രൂപ: കൊള്ളയെന്ന് എഎ റഹീം

ഡല്‍ഹി: പാചക വാതക വില കുതിച്ചുയരുമ്പോൾ കേന്ദ്രസർക്കാർ പാവങ്ങളെ വലച്ചുകൊണ്ട് സബ്സിഡി വെട്ടിക്കുറയ്ക്കുന്നത് തുടരുകയാണെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ നേതാവും രാജ്യസഭ എം പിയുമായ എഎ റഹീം. 4 വർഷത്തിനിടെ സബ്സിഡിയിനത്തിൽ വെട്ടിക്കുറച്ചത് 30,000 കോടിയിലധികം രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'രാജ്യത്ത് പാചകവാതക വില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ സബ്സിഡി ഗണ്യമായി വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പാചകവാതക കണക്ഷനുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് പെട്രോളിയം പ്രകൃതിവാതക വകുപ്പിന്റെ ചുമതലയുള്ള മന്ത്രി രാമേശ്വർ തെളി നൽകിയ മറുപടിയിലാണ് ഇത് സംബന്ധിച്ച കണക്ക് നൽകിയത്.' - എ എ റഹീം എം പി പറയുന്നു.

2018-19 സാമ്പത്തിക വർഷത്തിൽ പാചക വാതകത്തിൻ്റെ സബ്സിഡിക്കായ് 37209 കോടി നീക്കി വെച്ചപ്പോൾ 2020-21 ആകുമ്പോഴേക്കും 11896 കോടിയാക്കി ചുരുക്കി. 2022-23 സാമ്പത്തിക വർഷത്തിൽ അത് വെട്ടിച്ചുരുക്കി 6965 കോടിയാക്കി. കഴിഞ്ഞ 4 വർഷത്തിനിടെ 30000 കോടി രൂപയ്ക്ക് മുകളിലാണ് സബ്സിഡിക്കായ് മാറ്റിവെക്കുന്ന തുകയിൽ നിന്നും നരേന്ദ്ര മോദി സർക്കാർ കുറവ് വരുത്തിയത്. ബി പി എല്‍ കുടുംബങ്ങൾക്ക് സൗജന്യമായി എൽ പി ജി കണക്ഷൻ നൽകും എന്ന് അവകാശപ്പെട്ടയാളാണ് നരേന്ദ്ര മോദി.

aa-rahim

പ്രഖ്യാപിച്ചത് നൽകിയില്ല എന്ന് മാത്രമല്ല സബ്സിഡി വെട്ടിക്കുറക്കുകയും കമ്പോളത്തിന്റെ ദയാദാക്ഷീണ്യത്തിന് പാചകവാതക വിലയെ വിട്ടുനൽകുകയും ചെയ്തു. അതോടൊപ്പം എത്ര ഉപഭോക്താക്കളാണ് എൽ പി ജി ഉപയോഗിക്കുന്നത് എന്നതിന് സർക്കാരിൻ്റെ കയ്യിൽ ഒരു കണക്കുമില്ല. 12 വർഷങ്ങൾക്ക് മുൻപുള്ള സെൻസസ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും കാര്യങ്ങൾ വിശകലനം ചെയ്യുന്നത്.

അതീവ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യത്തെ സാധാരണക്കാർ കടന്നുപോകുമ്പോൾ തിരഞ്ഞെടുത്ത ജനങ്ങളെ കബളിപ്പിച്ച് കുത്തകമുതലാളിമാർക്ക് സ്തുതി പാടുന്ന സമീപനമാണ് മോദി സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അവശ്യ സാധനങ്ങൾക്ക് പോലും വില കുത്തനെ കുതിച്ചുയരുമ്പോൾ ഒന്നും ചെയ്യാതെ കേന്ദ്ര സർക്കാർ നോക്കുകുത്തി പോലെ നിൽക്കുകയാണ്. ജനങ്ങളുടെ കോടതിയിൽ മോദിയും ബി ജെ പിയും വിചാരണ ചെയ്യപ്പെടുമെന്നും, രാജ്യത്തെ എല്ലാ ജനങ്ങളും മുതലാളിത്ത - ജനവിരുദ്ധ നയങ്ങൾക്കെതിരെ രംഗത്തിറണമെന്നും എ എ റഹീം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+