ലുലു ഗ്രൂപ്പ് 93 ലക്ഷം രൂപ നികുതി അടക്കണമെന്ന് കസ്റ്റംസ്: ആദ്യം തള്ളി, ഒടുവില്‍ സുപ്രീംകോടതിയും പറഞ്ഞു
ലുലു ഗ്രൂപ്പില്‍ നിന്നും 93 ലക്ഷം രൂപയുടെ കസ്റ്റംസ് നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് കസ്റ്റംസ് നല്‍കിയ ഹർജി തള്ളി സുപ്രീംകോടതി. ട്രമ്പോലിനുകളും മറ്റു വിനോദ ഉപകരണങ്ങളും സംബന്ധിച്ച ക്ലാസിഫിക്കേഷനിലും മൂല്യനിര്‍ണയത്തിലും തെറ്റില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ലുലു മാളിലെ ഫണ്‍ട്യൂറ വിനോദ കേന്ദ്രത്തിനായി ഫിലിപ്പൈന്‍സ് നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളുടെ ക്ലാസിഫിക്കേഷന്‍ വിവാദത്തിന് ഒടുവില്‍ വിരാമമായത്.
വിവാദത്തിന്‍റെ പശ്ചാത്തലം
കൊച്ചി കസ്റ്റംസ് വകുപ്പിന്റെ 93.24 ലക്ഷം രൂപയുടെ അധിക ഡ്യൂട്ടി ആവശ്യപ്പെടുന്ന അപ്പീല്‍ ജസ്റ്റിസുമാരായ പഞ്ചജ് മിത്തലും പ്രസന്ന ബി വരാലെയും അടങ്ങുന്ന ബെഞ്ച് നിരസിക്കുകയായിരുന്നു. തിരുവനന്തപുരത്തെ ലുലു മാളിന്റെ 'ഫണ്‍ട്യൂറെ' വിനോദ സൗകര്യത്തിനായി ലുലു കമ്പനി ഫിലിപ്പൈന്‍സ് നിന്ന് ട്രമ്പോലിനുകളും മറ്റു അമ്യൂസ്മെന്റ് ഉപകരണങ്ങളും ഇറക്കുമതി ചെയ്തിരുന്നു.

കമ്പനി ഈ ഉപകരണങ്ങളെ "ജനറല്‍ ഫിസിക്കല്‍ ജിമ്നാസ്റ്റ്റിക്സ് അല്ലെങ്കില്‍ അത്ലറ്റിക്സിനായുള്ള ഉപകരണങ്ങളും ലേഖനങ്ങളും" എന്ന ക്ലാസിഫിക്കേഷന്‍ പ്രകാരം വിഭജിച്ചു. അതിനാല്‍, ആസിയാന്‍-ഇന്ത്യ ഫ്രീ ട്രേഡ് അഗ്രിമെന്റ് (FTA) പ്രകാരം ഡ്യൂട്ടി ഇളവ് അര്‍ഹരാണെന്നും അവകാശപ്പെട്ടു. എന്നാല്‍ കൊച്ചിയിലെ കസ്റ്റംസ് അധികാരികള്‍ ഇതിനോട് വിയോജിച്ചു. അവര്‍ ഉപകരണങ്ങളെ "മറ്റു അമ്യൂസ്മെന്റും എന്റര്‍ടെയ്ന്‍മെന്റ് ഉപകരണങ്ങളും" എന്ന വിഭാഗത്തിലാണ് പട്ടികപെട്ടുത്തിയത്.
കൂടാതെ ഇന്‍സ്റ്റലേഷന്‍ സേവനത്തിനായി കമ്പനി അടച്ച 74100 (ഏകദേശം 65 ലക്ഷം രൂപ) തുകയും കസ്റ്റംസ് വാല്യൂവില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിച്ചു. ഇതനുസരിച്ച്, 93.24 ലക്ഷം രൂപയുടെ അധിക ഡ്യൂട്ടി ഈടാക്കണമെനുംന് ആവശ്യപ്പെട്ടു. മറുവശത്ത് ലുലു കമ്പനിയുടെ വാദം ഇന്‍സ്റ്റലേഷന്‍ ഓപ്ഷണല്‍ ആണെന്നും വില്‍പ്പനയുടെ ഭാഗം അല്ലാത്തതിനാല്‍ കസ്റ്റംസ് വാല്യൂവില്‍ ഉള്‍പ്പെടുത്തരുതുമെന്നായിരുന്നു. കൂടാതെ, ഇന്‍സ്റ്റലേഷന്‍ സേവനത്തിന് ആഭ്യന്തര ജിഎസ്ടി (GST) അടച്ചിട്ടുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി.
വാദം
ട്രാമ്പോലിനുകളും മറ്റു ഉപകരണങ്ങളും വിനോദത്തിനുള്ളതാണെന്നും, ജിമ്നാസ്റ്റിക്സ് അല്ലെങ്കില്‍ സ്പോര്‍ട്സ് ഉപകരണങ്ങളല്ലെന്ന വാദത്തില്‍ കസ്റ്റംസ് ഉറച്ച് നിന്നു. ഇന്‍സ്റ്റലേഷന്‍ തുക കസ്റ്റംസ് വാല്യൂവേഷന്‍ (ഇറക്കുമതി സാധനങ്ങളുടെ മൂല്യനിര്‍ണയ) റൂള്‍സ്, 2007 പ്രകാരം ( സി വി ആർ 2007) ഉള്‍പ്പെടുത്തണമെന്നും ഇത് ഇറക്കുമതി ഇടപാടിന്റെ ഭാഗമാണെന്ന് അവര്‍ വാദിച്ചു.
പ്രതിവാദം
ട്രാമ്പോലിനുകള്‍ ജിമ്നാസ്റ്റിക്സിലും സ്പോര്‍ട്സിലും ഉപയോഗിക്കുന്ന ഉപകരണങ്ങളാണെന്ന് ലുലു കമ്പനിയുടെ മറുവാദം. ഇന്‍സ്റ്റലേഷന്‍ ഓപ്ഷണല്‍ ആണെന്നും, വില്‍പ്പന ഷരത്തല്ലാത്തതിനാല്‍ സി വി ആർ 2007 യുടെ റൂള്‍ 10 പ്രകാരം ഉള്‍പ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു. ആഭ്യന്തര ജിഎസ്ടി അടച്ചതിനാല്‍ ടാക്സ് ഓവറ്ലാപ്പ് ഒഴിവാക്കുമെന്നും വ്യക്തമാക്കി.
വിഷയത്തില്‍ ബെംഗളൂരു സെന്‍ട്രല്‍ എക്സൈസ് ആന്റ് സെർവീസസ് അപ്പീലേറ്റ് ട്രൈബ്യൂണല്‍ (CESTAT) ജൂണ്‍ 2-ന് ലുലു കമ്പനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. വാല്യൂവേഷന്‍ സംബന്ധിച്ച്, " സി വി ആർ 2007 യുടെ റൂള്‍ 10 കൃത്യമായി വ്യാഖ്യാനിക്കണം... വില്‍പ്പന കരാറിലും ഫാക്ട്‌സിലും നിലനില്‍ക്കണം" എന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. ക്ലാസിഫിക്കേഷന്‍ പ്രകാരം, "ട്രാമ്പോലിനുകള്‍ ജിമ്നാസ്റ്റിക്സ് ഉപകരണങ്ങളാണെന്ന് തെളിയിക്കാനുള്ള ബാധ്യത കസ്റ്റംസിനാണെന്നും, അത് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും" അവർ ചൂണ്ടിക്കാണിച്ചു.
സുപ്രീം കോടതിയുടെ നിരീക്ഷണം
"ട്രാമ്പോലിനുകളുടെയും മറ്റു ഉപകരണങ്ങളുടെയും ക്ലാസിഫിക്കേഷനില്‍ CESTAT-ന്റെ തീരുമാനത്തില്‍ യാതൊരു തെറ്റുമില്ല" സുപ്രീംകോടതി വ്യക്തമാക്കി. "ഞങ്ങള്‍ക്ക് ട്രാമ്പോലിനും മറ്റു ഐറ്റങ്ങളുടെയും ക്ലാസിഫിക്കേഷനില്‍ സെന്‍ട്രല്‍ എക്സൈസ് ട്രൈബ്യൂണലിന്റെ (CESTAT) തീരുമാനത്തില്‍ യാതൊരു അപാകതയും കാണാന്‍ സാധിച്ചില്ല" സുപ്രീം കോടതി ജഡ്ജിമാർ പറഞ്ഞു.












Click it and Unblock the Notifications