യൂസഫലി വാണിജ്യലോകത്തെ അതുല്യന്‍; 22 കോടി പേര്‍ ലുലുമാള്‍ സന്ദര്‍ശിച്ചുവെന്നത് അത്ഭുതമെന്ന് എംകെ സാനു
കൊച്ചി: 12-ാം വാര്‍ഷികത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. എംഎ സാനുവിനെ ആദരിച്ച് ലുലു മാള്‍. 98-ാം വയസില്‍ അത്ഭുതം കണ്ട അനുഭൂതിയാണ് തനിക്ക് തോന്നുന്നത് എന്ന് ലുലു മാള്‍ കണ്ട ശേഷം എംകെ സാനു പറഞ്ഞു. ലുലു മാള്‍ മീഡിയ ഹെഡ് എന്‍ബി സ്വരാജിനൊപ്പം ഒരു മണിക്കൂറോളം ലുലു മാളിലൂടെ കാഴ്ചകള്‍ കണ്ട് സാനുമാഷ് നടന്നു. ഇലക്ട്രിക് വീല്‍ചെയറില്‍ സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കിയിരുന്നെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു.
ഓരോ കാഴ്ചയും കണ്ട് ലുലുവിനെ കുറിച്ചും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയെ കുറിച്ചുമുള്ള ഓര്‍മകളും അദ്ദേഹം പങ്കുവച്ചു. ലുലു റീജണല്‍ ഡയറക്ടര്‍ സാദിഖ് ഖാസിമും ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജും ചേര്‍ന്ന് അദ്ദേഹത്തിന് മാളിലെ കാഴ്ചകള്‍ വിവരിച്ചു നല്‍കി. ഇതിനിടെ സാനുമാഷ് കണ്ട് പരിചയം പുതുക്കാനും സെല്‍ഫിയെടുക്കാനുമായി നിരവധി പേര്‍ എത്തി.

തുടര്‍ന്ന് നടന്ന വാര്‍ഷികാഘോഷത്തില്‍ സാനുമാഷിനെ പൊന്നാട അണിയിച്ചും ഉപഹാരം നല്‍കിയും ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആന്‍ഡ് ഡയറക്ടര്‍ എംഎ നിഷാദ് ആദരിച്ചു. വാര്‍ഷികാഘോഷം കേക്ക് മുറിച്ചാണ് സാനുമാഷ് ഉദ്ഘാടനം ചെയ്തത്. ലോക പ്രശസ്തമായ ലുലുമാള്‍ ഏറ്റവും വിദഗ്ദ്ധമായി കൊണ്ടുപോകുന്നതില്‍ യൂസഫലിയുടെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
' ഒരു രാജ്യത്തിന്റെ രക്തനാഡി എന്നത് വാണിജ്യമാണ്. ആ വാണിജ്യലോകത്ത് അതുല്യനായ വ്യക്തിയായി യൂസഫലി മാറി. വിദഗ്ദ്ധമായും ആകര്‍ഷകമായും ലോകമാകെ വ്യാപിച്ച ലുലുവിനെ മുന്നോട്ട് കൊണ്ടുപോകുന്നത് പ്രവര്‍ത്തന രീതിയുടെ മികവാണ്,' അദ്ദേഹം പ്രതികരിച്ചു. ജീവനക്കാര്‍ക്ക് മാത്രമല്ല, സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ പോലും മാളിന്റെ ഗുണഭോക്താക്കളായി മാറി കഴിഞ്ഞു.
22 കോടി ജനങ്ങള്‍ കഴിഞ്ഞ 12 വര്‍ഷത്തിനകം ലുലുമാള്‍ സന്ദര്‍ശിച്ചു എന്നത് അവിശ്വസനീയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലുലു ഇന്ത്യ സി.ഇ.ഒ ആന്‍ഡ് ഡയറക്ടര്‍ എം.എ നിഷാദ്, ലുലു മാള്‍സ് ഇന്ത്യ ഡയറക്ടര്‍ ഷിബു ഫിലിപ്പ്,
ലുലു റീജണല്‍ ഡയറക്ടര്‍ സാദിഖ് ഖാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, ലുലു ഇന്ത്യ ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്‍ നാഥ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത് , ലുലുമാള്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജയേഷ് നായര്‍, ഓപ്പറേഷന്‍സ് മാനേജര്‍ ഒ.സുകുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications