Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പരപ്പിച്ച് തിരുവനന്തപുരത്തെ ലുലു മാള്‍..! വീണ്ടും ലക്ഷ്യം റെക്കോഡോ?

തിരുവനന്തപുരം: തലസ്ഥാനത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നേരത്തെ തുടക്കം കുറിച്ചിരിക്കുകയാണ് ലുലു മാള്‍. മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ക്രിസ്മസ് കേക്ക് നിര്‍മാണങ്ങള്‍ ആരംഭിച്ച് കൊണ്ടാണ് ലുലു ക്രിസ്മസിന്റെ വരവ് അറിയിച്ചിരിക്കുന്നത്. തലസ്ഥാനത്തെ ഏറ്റവും വലിയ കേക്ക് മിക്‌സിംഗ് ആഘോഷത്തിനാണ് ഇന്ന് ലുലു മാളില്‍ എത്തിയവര്‍ സാക്ഷ്യം വഹിച്ചത്.

ലുലു മാളിലെ 250 ല്‍ അധികം ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളും ഉപഭോക്താക്കളും ആണ് കേക്ക് മിക്‌സിംഗില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നത്. കശുവണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, കാന്‍ഡിഡ് ചെറി, ജിഞ്ചര്‍ പീല്‍, ഓറഞ്ച് പീല്‍, മിക്‌സഡ് പീല്‍ എന്നിങ്ങനെ 4500 കിലോയില്‍ അധികം വരുന്ന 25 ഓളം ചേരുവകളാണ് ഒരു മണിക്കൂറിനുള്ളില്‍ കേക്ക് മിക്‌സിംഗിന്റെ ഭാഗമായി ചേര്‍ത്തത്.

Lulu Mall

ഏറ്റവുമധികം ചേരുവകള്‍ ഉപയോഗിച്ചുള്ള ലുലു മാളിലെ കേക്ക് മിക്‌സിംഗ് കഴിഞ്ഞ വര്‍ഷം ലോക റെക്കോര്‍ഡിലിടം പിടിച്ചിരുന്നു. അതേസമയം തയ്യാറാക്കിയ കേക്ക് മിക്‌സ് രണ്ട് മാസത്തോളം ഗുണമേന്മ നഷ്ടപ്പെടാതെ സൂക്ഷിക്കും. അതിന് ശേഷമായിരിക്കും കേക്ക് നിര്‍മ്മാണം. മദ്യമോ മറ്റ് കൃത്രിമ കളറുകളോ ചേര്‍ക്കാതെയാണ് കേക്ക് നിര്‍മ്മാണം. 20000 കേക്കുകളാണ് ഇത്തവണ തിരുവനന്തപുരം ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ക്രിസ്മസിനായി തയ്യാറാക്കുക എന്ന് അധികൃതര്‍ അറിയിച്ചു. ചോക്ലേറ്റ് പ്ലം, പ്രീമിയം പ്ലം, റിച്ച് പ്ലം, ലോ ഷുഗര്‍ പ്ലം, വാല്യു പ്ലം തുടങ്ങിയ ഫ്‌ലേവറുകളില്‍ കേക്കുകള്‍ ലഭ്യമാകും.

അതേസമയം കേക്ക് മിക്‌സിംഗ് മാത്രമല്ല കൂറ്റന്‍ ക്രിസ്മസ് ട്രീയും ലുലു മാളില്‍ ഒരുക്കിയിട്ടുണ്ട്. 100 അടിയിലധികം നീളവും 60 അടി വീതിയുമുള്ള കൂറ്റന്‍ ക്രിസ്തുമസ് ട്രീ ഗ്രാന്‍ഡ് ഏട്രിയത്തില്‍ ആണ് തയ്യാറാക്കിയിരിക്കുന്നത്. 2021 ല്‍ ആണ് തിരുവനന്തപുരത്ത് ലുലു മാള്‍ ആരംഭിച്ചത്. കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്ന് എന്ന നേട്ടവും തിരുവനന്തപുരം ലുലുവിനുണ്ട്.

20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആക്കുളത്ത് സ്ഥിതി ചെയ്യുന്ന ലുലു മാള്‍ 2000 കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാത്രം രണ്ട് ലക്ഷം ചതുരശ്ര അടിയുണ്ട്. ലുലു കണക്ട്, ലുലു ഫാഷന്‍ സ്‌റ്റോര്‍, ലുലു സെലിബ്രേറ്റ് എന്നിവയും പ്രത്യേകതയാണ്. ഫുഡ് കോര്‍ട്ടില്‍ ഒരേ സമയം 2500 പേര്‍ക്കിരിക്കാം. 3500 ലധികം വാഹനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ എട്ട് നിലകളിലായുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനവുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+