കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാനരചയിതാവ് യൂസഫലി കേച്ചേരി അന്തരിച്ചു

Google Oneindia Malayalam News

തൃശൂര്‍: പ്രശസ്ത കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ യൂസഫലി കേച്ചേരി(81) അന്തരിച്ചു. വൈകുന്നേരം 5.30 ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശത്തിലേറ്റ അണുബാധയാണ് മരണകാരണമായത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു.

Kecheri

ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1934ല്‍ തൃശൂരിലെ കേച്ചേരിയിലായിരുന്നു ജനനം. 1950കളില്‍ തന്നെ കവിതാ രചന ആരംഭിച്ചു. സൈനബ എന്ന ഖണ്ഡകാവ്യത്തിലൂടെയാണ് ജനശ്രദ്ധ പിടിച്ചു പറ്റിയത്. ആധുനിക മലയാളത്തിലെ ഏറ്റവും മികച്ച കവികളിലൊരാളായാണ് യൂസഫലി കേച്ചേരിയെ പരിഗണിക്കുന്നത്.

ഗസല്‍, ധ്വനി, സര്‍ഗം, പരിണയം, മഴ തുടങ്ങിയ സിനിമകളിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മരം, വനദേവത, നീലതാമര(1979)തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഗാനരചനയ്ക്കുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് മൂന്നു തവണയും ദേശീയ ഫിലിം അവാര്‍ഡ് ഒരു തവണയും നേടി.കേച്ചേരിയുടെ ഹിന്ദു ഭക്തിഗാനങ്ങള്‍ ഏറെ പ്രശസ്തമാണ്.

English summary
Lyricist and poet Yusuf Ali Kecheri passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X