എംഎം മണിയെ മന്ത്രിയാക്കാന്‍ കാരണം? എണ്ണിപ്പറയുന്ന യോഗ്യതകള്‍! ഇങ്ങനെയാണോ ഒരു മന്ത്രി???

Subscribe to Oneindia Malayalam

കൊച്ചി: എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിന് ശേഷം ഇപി ജയരാജന് പകരം മന്ത്രിക്കസേരയിലേക്കെത്തിയതാണ് എംഎം മണി. ഇപി ജയരാജനെ പുറത്താക്കിയത് വ്യവസായ വകുപ്പില്‍ നിന്നായിരുന്നെങ്കിലും ഇടുക്കിക്കാരനായ മണിക്ക് ലഭിച്ചത് വൈദ്യുതി വകുപ്പാണ്. മന്ത്രിയാകുന്നതിന് മുമ്പ് തന്നെ വിവാദ പ്രസ്താവനകള്‍കൊണ്ട് മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട് എംഎം മണി. 

വിവാദങ്ങള്‍ മാത്രമല്ല ചില പ്രസ്താവനകളുടെ പേരില്‍ മണിക്കെതിരെ കേസും എടുത്തിട്ടുണ്ട്. എന്നിട്ടും ഇപി ജയരാജന് പകരക്കാരനെ തേടിയപ്പോള്‍ ആ നറുക്ക് വീണത് എംഎം മണിക്കായിരുന്നു. മണി പിണറായി വിജയനോട് കാണിച്ച കൂറാണ് മണിക്ക് മന്ത്രി പദവിയും അതും വൈദ്യുതി വകുപ്പ് തന്നെ ലഭിക്കാന്‍ കാരണമായതെന്നും പറയപ്പെടുന്നു. പിണറായിയുടെ ജെസിബിയാണ് എംഎം മണിയെന്ന് പിടി തോമസ് എംഎല്‍എയുടെ ആരോപണം.

എംഎം മണിയെന്ന ജെസിബി

എംഎം മണിയെന്ന ജെസിബി

പിണറായി വിജയനെ പാര്‍ട്ടിക്കകത്തും പുറത്തും വിമര്‍ശിക്കുന്നവരെ അസഭ്യം പറയുന്ന ജെസിബിയാണ് എംഎം മണിയെന്നാണ് പിടി തോമസ് എംഎല്‍എയുടെ കാഴ്ച്ചപ്പാട്. സര്‍ക്കാരിനെ വിമര്‍ശിച്ചതിന് എംഎം മണി പിടി തോമസിനെതിരെ രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഈ മറുപടി.

എംഎം മണിയുടെ യോഗ്യത

എംഎം മണിയുടെ യോഗ്യത

മന്ത്രിയാകാന്‍ യോഗ്യതയുള്ള സുരേഷ് കുറുപ്പ്, ശര്‍മ, രാജു എബ്രഹാം തുടങ്ങിയവരെ പിന്തള്ളിയാണ് എംഎം മണിയെ മന്ത്രിയാക്കിയത്. പിണറായി വിജയനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന വിഎസ് അച്ചുതാന്ദനെ തെറി പറഞ്ഞതാണ് മണിക്ക് മന്ത്രിയാകാനുള്ള യോഗ്യതയെന്നും പിടി തോമസ്.

എന്തിന് വൈദ്യതി വകുപ്പ്

എന്തിന് വൈദ്യതി വകുപ്പ്

വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇപി ജയരാജന് പകരക്കാരനായി എംഎം മണിയെ മന്ത്രിയാക്കിയപ്പോള്‍ വ്യവസായ വകുപ്പിന് പകരം വൈദ്യുതി വകുപ്പ് നല്‍കിയത് പിണറായി വിജയന് വേണ്ടിയാണെന്ന് പിടി തോമസ് എംഎല്‍എ ആരോപിക്കുന്നു.

പിന്‍സീറ്റ് ഡ്രൈവിംഗ്

പിന്‍സീറ്റ് ഡ്രൈവിംഗ്

പിണറായി വിജയനെതിരായ ലാവലിന്‍ കേസ് ഇതുവരെ അവസാനിച്ചിട്ടില്ല. ഈ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പല കാര്യങ്ങളിലും പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തുന്നതിനാണ് വിശ്വസ്തനായ മണിയെ വൈദ്യുതി വകുപ്പ് ഏല്‍പിച്ചതെന്ന് പിടി തോമസ് ആരോപിക്കുന്നു.

ശ്രീറാം വെങ്കിട്ടരാമനെ മാറ്റാന്‍ കാരണം

ശ്രീറാം വെങ്കിട്ടരാമനെ മാറ്റാന്‍ കാരണം

ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതിന് പിന്നിലെ കാരണങ്ങളേക്കുറിച്ചും പിടി തോമസ് വ്യക്തമാക്കുന്നുണ്ട്. റോയല്‍ പ്ലാന്റേഷന്റേയും ജോയ്‌സ് ജോര്‍ജ് എംപിയുടേയും ഉള്‍പ്പെടെയുള്ള കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഭയമാണ് സബ്കളക്ടറെ മാറ്റാന്‍ കാരണം.

അതിര്‍ത്തി പുനര്‍നിര്‍ണയം

അതിര്‍ത്തി പുനര്‍നിര്‍ണയം

മെയ് 27ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആയിരക്കണക്കിന് ഏക്കര്‍ വരുന്ന നീലക്കുറിഞ്ഞി സാങ്ച്വറി അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ തീരുമാനിച്ചിരുന്നു. സബ് കളക്ടറാണ് ഇതിന്റെ സെറ്റില്‍മെന്റ് ഓഫീസര്‍. ഇതാണ് ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലം മാറ്റത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം.

ചുക്കാന്‍ പിടിക്കുന്നത് മണി

ചുക്കാന്‍ പിടിക്കുന്നത് മണി

കോടികളുടെ കൈയേറ്റത്തിന് അവസരം നല്‍കുന്നതാണ് നീലക്കുറിഞ്ഞി അതിര്‍ത്തി പുനര്‍നിര്‍ണയം. ഇതിന് ചിക്കാന്‍ പിടിക്കുന്നത് എംഎം മണിയാണ്. പുനര്‍നിര്‍ണയം വലിയ പാരിസ്ഥിതിക പ്രത്യാഘാതത്തിന് കാരണമാകുമെന്നും പിടി തോമസ് എംഎല്‍എ പറഞ്ഞു.

English summary
MM Mani acting as a JCB of Pinarayi Vijayan. Mani got electricity department for Pinarayi Vijayan's back ground play, said PT Thomas MLA.
Please Wait while comments are loading...