കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രമയോട് ഒരിക്കലും പറയാന്‍ പാടില്ലായിരുന്നു;വേദനയുടെ ആഴം അനുഭവിക്കുന്നവര്‍ക്കേ അറിയൂ';ഉമ്മന്‍ ചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം : വടകര എം എൽ എ കെ കെ രമയ്ക്കെതിരെ മുൻമന്ത്രി എം എം മണി കഴിഞ്ഞ ദിവസം നിയമസഭയ്ക്കുളളിൽ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഒരിക്കലും എം എം മണിയുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ് പറഞ്ഞിരിക്കുന്നതെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു.

കെ കെ രമയോട് പറയാൻ പാടില്ലാത്തതായിരുന്നു എന്നും ഇതിൽ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയത് കേരളത്തിന് തന്നെ അപമാനമാണെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

k

ഇത്തരം പരാമർശങ്ങൾ അങ്ങേയറ്റം മനുഷ്യത്വരഹിതം ആണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. ഇത്തരം പരാമർശങ്ങൾ നിയമസഭയ്ക്ക് ഉള്ളിൽ മാത്രമല്ല പുറത്തും നടത്താൻ പാടില്ല. ഇത് നൽകുന്ന വേദനയുടെ ആഴം അനുഭവിക്കുന്നവർക്ക് മാത്രമേ അറിയാൻ സാധിക്കൂ എന്നും ഉമ്മൻചാണ്ടി പറഞ്ഞു.

എം എൽ എയെ തിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തുനിഞ്ഞിട്ടില്ല. കെ കെ രമയ്ക്കെതിരെ നടത്തിയ പരാമർശം തിരുത്തി മാപ്പ് പറയാൻ എം എം മണി തയ്യാറാകണം. അദ്ദേഹത്തിന്റെ പരാമർശത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചിരുന്നു. ഇത് നിയമസഭാ സ്പീക്കർ കണ്ടില്ലെന്ന് നടിച്ചതും തെറ്റാണെന്ന് ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

അതേസമയം, കെ കെ രമയെ അധിക്ഷേപിച്ച വിഷയത്തിൽ ഇന്നും എം എം മണി പ്രതികരിച്ചിരുന്നു. താൻ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നു എന്നായിരുന്നു മണിയുടെ പ്രതികരണം. തന്റെ പരാമർശത്തിൽ ഖേദമില്ല .
മുഖ്യമന്ത്രി പിണറായി വിജയനെ കെ കെ രമ്മ തേജോവധം ചെയ്യുകയാണ് . ഒരു വർഷക്കാലമായി കെ കെ രമ അദ്ദേഹത്തെ തേജോവധം ചെയ്യുന്നുണ്ട്.

'കള്ളൻ കപ്പലിൽ തന്നെയുണ്ട്;വിവോ ഫോണിലെ ഐഎംഇഐ നമ്പർ ഉണ്ടെങ്കിൽ കള്ളനെ പൊക്കാലോ';സജി നന്ദ്യാട്ട്'കള്ളൻ കപ്പലിൽ തന്നെയുണ്ട്;വിവോ ഫോണിലെ ഐഎംഇഐ നമ്പർ ഉണ്ടെങ്കിൽ കള്ളനെ പൊക്കാലോ';സജി നന്ദ്യാട്ട്

ഈ ഒരു വർഷക്കാലവും ഞങ്ങളിൽ ആരും പ്രതികരിക്കാൻ തയ്യാറായില്ല. തനിക്ക് കെ കെ രമയോട് പ്രത്യേക വിദ്വേഷം ഒന്നുമില്ല . ഇന്നലെ നിയമസഭയ്ക്കുള്ളിൽ താൻ നടത്തിയ പരാമർശം മുഖ്യമന്ത്രി പറഞ്ഞിട്ടില്ല നടത്തിയത്. ഒരു വർഷവും നാലു മാസവുമായി കെ കെ രമ പിണറായി വിജയനെ നിരന്തരം വിമർശിക്കുകയാണ് .

മങ്കിപോക്സ്: രോഗലക്ഷണങ്ങളുണ്ടെങ്കിൽ സാമ്പിൾ വിദഗ്ധ പരിശോധനക്കയക്കും; ആരോഗ്യ വകുപ്പ്മങ്കിപോക്സ്: രോഗലക്ഷണങ്ങളുണ്ടെങ്കിൽ സാമ്പിൾ വിദഗ്ധ പരിശോധനക്കയക്കും; ആരോഗ്യ വകുപ്പ്

അദ്ദേഹത്തെ കൊലയാളി എന്ന് പോലും വിളിച്ചു . കെ കെ രമയെ വേദനിപ്പിക്കണമെന്ന് ഉണ്ടായിരുന്നില്ല . തന്റെ പരാമർശം കെ കെ രമയ്ക്ക് വേദന ഉണ്ടാക്കിയെങ്കിൽ താനെന്തു വേണം എന്നും എം എം മണി മാധ്യമങ്ങളോട് ചോദിച്ചു .

English summary
m m mani remark against k k rama mla; oommen chandy slams mm mani and pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X