• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശിവശങ്കറിന്റെ കസ്റ്റഡി: ഇനിയെങ്കിലും നാണമുണ്ടെങ്കില്‍ പിണറായി രാജിവച്ച് പുറത്തുപോകണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകള്‍ക്ക് മുമ്പാണ് കസ്റ്റഡിയിലെടുത്തത്. ശിവശങ്കര്‍ ചികിത്സയില്‍ കഴിയുന്ന വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് ഇഡി ഉദ്യോഗസ്ഥര്‍ ശിവശങ്കറിന് കസ്റ്റഡിയിലെടുത്തത്. രാവിലെ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിലുന്നു ഇഡിയുടെ നടപടി. ഈ സംഭവത്തില്‍ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല..

രാജിവച്ച് പുറത്തുപോകണം

രാജിവച്ച് പുറത്തുപോകണം

മുഖ്യമന്ത്രി പിണറായി വിജയന്റെ നാവും ഹൃദയവുമായിരുന്ന, അദ്ദേഹത്തിന്റെ ഓഫിസ് നിയന്ത്രിച്ചിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെ ഇ.ഡി. കസ്റ്റഡിയിലെടുത്തിരിക്കുന്നു. ഇനിയെങ്കിലും നാണമുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവച്ച് പുറത്തുപോകണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എം.എല്‍.എമാര്‍ക്ക് പോലും മുഖ്യമന്ത്രിയുടെ ഓഫിസില്‍ കയറാന്‍ സാധിക്കാത്ത സാചര്യമാണുള്ളത്. അവിടെയാണ് കൊള്ളക്കാരും കള്ളന്മാരും വിലസിനടന്നതെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഒന്നാം പ്രതി കേരള മുഖ്യമന്ത്രിയാണ്

ഒന്നാം പ്രതി കേരള മുഖ്യമന്ത്രിയാണ്

സ്വര്‍ണക്കടത്ത് ഉള്‍പ്പടെ എല്ലാ കേസുകളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണ്. ഒന്നാം പ്രതി കേരള മുഖ്യമന്ത്രിയാണ്. അഴിമതി നടത്തിയത് മുഖ്യമന്ത്രി തന്നെയാണ്. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് പല കാര്യങ്ങളും ശിവശങ്കരന്‍ ചെയ്തുകൂട്ടിയത്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്താലേ വസ്തുതകള്‍ കൂടുതല്‍ പുറത്തുവരൂ.

പിണറായി വിജയന്റെ ഓഫിസിലാണ്

പിണറായി വിജയന്റെ ഓഫിസിലാണ്

സ്പ്രിങ്ക്‌ളര്‍ തൊട്ട് സകല അഴിമതിയും തുടങ്ങിയത് പിണറായി വിജയന്റെ ഓഫിസിലാണ്. ഇവര്‍ ചെയ്തുകൂട്ടിയ എത്രയോ അഴിമതികള്‍ ഇനിയും പുറത്തുവരാനുണ്ട്. ശിവശങ്കരനെ തുടക്കംതൊട്ടേ ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനാധിപത്യകേരളം ഇത്ര അപമാനിക്കപ്പെട്ട മറ്റൊരു സന്ദര്‍ഭമുണ്ടായിട്ടില്ല. കൂടുതല്‍ നാണംകെടാതെ മുഖ്യമന്ത്രി പുറത്തുപോകണം- ചെന്നിത്തല വ്യക്തമാക്കി.

അറസ്റ്റിന് സാധ്യത

അറസ്റ്റിന് സാധ്യത

അതേസമയം, കസ്റ്റഡിയിലെടുത്ത ശിവശങ്കറിനെ ഇഡിയുടെ വാഹനത്തില്‍ ആശുപത്രിയില്‍ നിന്നി് പുറത്തേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തി സമന്‍സ് കൈമാറിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്. ശിവശങ്കറിന്റെ അറസ്റ്റും ഉടന്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇഡിയും കസ്റ്റംസും റജിസ്റ്റര്‍ ചെയ്ത കേസുകളിലായിരുന്നു ഹൈക്കോടതി ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.

ശിവശങ്കറിലൂടെ പിണറായി വിജയനിലേക്ക്... ഇഡിയുടെ തന്ത്രം ഫലിച്ചു; പിണറായി രാജിവയ്ക്കുമോ?

ജാതിയും മതവും അല്ല, ബിഹാര്‍ ജനതയെ അലട്ടുന്നത് തൊഴില്‍ പ്രശ്നങ്ങള്‍; എന്‍ഡിഎ സഖ്യത്തിന് വെല്ലുവിളി

മധ്യപ്രദേശില്‍ ബിജെപി ഭരണം താഴെ വീഴുമോ, ഗുജറാത്തിലെ വിധിയെന്ത്? ഉപതിരഞ്ഞെടുപ്പ് 56 സീറ്റില്‍

'ജനാധിപത്യത്തിന്റെ ഈ ഉത്സവത്തില്‍ പങ്കാളികളാകൂ', ബീഹാറിലെ വോട്ടർമാരോട് പ്രധാനമന്ത്രി

cmsvideo
  ശങ്കരൻ കുടുങ്ങി..ഇനി കുറേക്കാലം അഴിയെണ്ണാം

  English summary
  M Sivashankar in custody: Chennithala wants Pinarayi to resign if he is still ashamed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X