• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഏറെപ്പേരുണ്ടല്ലോ നമുക്കു ചുറ്റുമിവിടെ,പിന്നെ നമ്മളെങ്ങനെയാണ് തോൽക്കുക ?'

  • By Desk

തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരുടെ വിവരങ്ങൾ പങ്കുവെച്ച് എം സ്വരാജ് എംഎൽഎ. സമ്പാദ്യക്കുടുക്കകൾ പൊട്ടിച്ച് ചില്ലറ നാണയത്തുട്ടുകൾ സംഭാവന ചെയ്യുന്ന കുരുന്നുകൾ മുതൽ ക്ഷേമ പെൻഷൻപോലും നൽകുന്ന വയോവൃദ്ധർ വരെ നമ്മുടെ നാട്ടിലെ മനുഷ്യത്വത്തിൻ്റെ മാതൃകകളാണ്.ആര് പട്ടിണി കിടന്നാലും വേണ്ടില്ല പണി ചെയ്യാതെ പോലും തങ്ങൾക്കു കിട്ടുന്ന ശമ്പളത്തിൽ നിന്നും ചില്ലിക്കാശ് കടം തരില്ലെന്നു പറഞ്ഞ് കോടതി കയറിയവരോട് നമുക്ക് പൊറുക്കാമെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാൻ തനിക്ക് ലഭിച്ച സംഭാവനകൾ എന്ന് പറഞ്ഞുകൊണ്ടാണ് സ്വരാജ് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റ് വായിക്കാം

മനുഷ്യത്വം ഒരു വാക്കല്ല ..മനുഷ്യത്വമെന്നത് കേവലമൊരു വാക്കല്ല . അതൊരു മനോഭാവവും ബോധവും സംസ്കാരവും ഒക്കെയാണ്.ലോകത്തെവിടെയെങ്കിലുമൊരു മനുഷ്യൻ വേദനിയ്ക്കുന്നുവെന്നു കേൾക്കുമ്പോൾ അറിയാതെ നെഞ്ചിടിപ്പു കൂടുന്ന ,കണ്ണു നിറയുന്ന വികാരത്തിൻ്റെ പേരാണ് മനുഷ്യത്വം.വേദനിയ്ക്കുന്നത് അപരിചിതനാണെങ്കിലും അയാളെൻ്റെ സഹോദരനാണെന്ന തിരിച്ചറിവാണ് മനുഷ്യത്വം .ലോകമാകെ ലക്ഷക്കണക്കിന് മനുഷ്യർ മരിച്ചുവീഴുകയാണ്.

നമ്മുടെ നാട്ടിലും വൈറസ് ഭീതിയൊഴിഞ്ഞിട്ടില്ല. കോവിഡ് പ്രതിരോധത്തിൽ ആവുംവിധം സഹായിക്കണമെന്നും ആരെയും മരണത്തിനു വിട്ടു കൊടുക്കരുതെന്നും ഉള്ളിലുയരുന്ന തോന്നലാണ് മനുഷ്യത്വം. സമ്പാദ്യക്കുടുക്കകൾ പൊട്ടിച്ച് ചില്ലറ നാണയത്തുട്ടുകൾ സംഭാവന ചെയ്യുന്ന കുരുന്നുകൾ മുതൽ ക്ഷേമ പെൻഷൻപോലും നൽകുന്ന വയോവൃദ്ധർ വരെ നമ്മുടെ നാട്ടിലെ മനുഷ്യത്വത്തിൻ്റെ മാതൃകകളാണ്.ആര് പട്ടിണി കിടന്നാലും വേണ്ടില്ല പണി ചെയ്യാതെ പോലും തങ്ങൾക്കു കിട്ടുന്ന ശമ്പളത്തിൽ നിന്നും ചില്ലിക്കാശ് കടം തരില്ലെന്നു പറഞ്ഞ് കോടതി കയറിയവരോട് നമുക്ക് പൊറുക്കാം.

മനുഷ്യത്വത്തിൻ്റെ മഹാ മാതൃകകളായി ഏറെപ്പേരുണ്ടല്ലോ നമുക്കു ചുറ്റുമിവിടെ . പിന്നെ നമ്മളെങ്ങനെയാണ് തോൽക്കുക ?

കഴിഞ്ഞ രണ്ടു ദിവസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എൻ്റെ കയ്യിലേൽപിച്ച സംഭാവനകളുടെ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.മരട് കാട്ടിത്തറ റോഡിലെ മാളിയേക്കൽ വീട്ടിൽ പരേതനായ ശ്രീ.ജോൺ ജോണിയുടെ ഭാര്യ ശ്രീമതി തങ്കമ്മ ജോണി , അകാലത്തിൽ മരണമടഞ്ഞ തൻ്റെ മൂത്ത മകൻ ശ്രീ. ജോൺ റോയിയുടെ ഓർമയ്ക്കായി 1,00,000 രൂപ സംഭാവന നൽകി.

എരൂർ പനയ്ക്കത്തറ പി.എൽ അംബിക തൻ്റെ 91 വയസുള്ള അമ്മയുടെ ജന്മദിനം ആഘോഷിയ്ക്കാൻ കരുതി വെച്ച തുകയിൽ നിന്ന് 10,001 രൂപ സംഭാവന ചെയ്തു.പള്ളുരുത്തി മണപ്പുറത്ത് ശ്രീ. സൂരജിൻ്റെ മകൾ ഡിഗ്രിയ്ക്കു പഠിയ്ക്കുന്ന അനഘ എം രാജ് ലോക്ക് ഡൗൺ കാരണം ഹോസ്റ്റൽ അടച്ചതിനാൽ മിച്ചം വന്ന (ഹോസ്റ്റൽ ഫീസ് അടയ്ക്കാനായി കരുതിയിരുന്ന) 5,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

തിരുവാങ്കുളം മലയിൽ ശ്രീ.എം എം മോഹനൻ തൻ്റെ മകളുടെ വിവാഹം ആലോഷങ്ങളില്ലാതെ നടത്തുകയും വിവാഹാവശ്യങ്ങൾക്കായി കരുതി വെച്ച തുകയിൽ നിന്നും 40,000 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുകയും ചെയ്തു.പള്ളുരുത്തി കടേഭാഗം പഴയാറ്റ് ശ്രീ.പി.എൽ രാജ് തൻ്റെ ഈ മാസത്തെ വികലാംഗ പെൻഷനായ 1,300 രൂപ സംഭാവന നൽകി.പതിറ്റാണ്ടുകളായി വൈറ്റിലയിൽ ഓട്ടോറിക്ഷ ഓടിയ്ക്കുന്ന കണ്ണാടിക്കാട്ടെ ശ്രീ.കെ കെ. രാജപ്പൻ 2000 രൂപ സംഭാവന നൽകി. INTUC യുടെ വൈറ്റിലയിലെ മുൻ കൺവീനർ കൂടിയായ ശ്രീ രാജപ്പൻ

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഓട്ടോ റോഡിലിറക്കിയിട്ടില്ല. മറ്റു വരുമാനവുമില്ല.മരട് പാറപ്പിളളിൽ പി വി. അഗസ്റ്റിൻ 1000 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി.അങ്കണവാടികളിലെ പെൻഷൻ പറ്റിയ ജീവനക്കാരുടെ സംഘടനയായ AKSAPA 10,000 രൂപ സംഭാവന നൽകി.തൃപ്പൂണിത്തുറ നടമയിലെപുതുവാകരിയിൽ പി ആർ പ്രേമലത 1000 രൂപ സംഭാവന നൽകി.മരട് ചാത്തേടത്ത് ശ്രീ സുജിത്തിൻ്റെ മകൻ തൃപ്പൂണിത്തുറ ശ്രീനാരായണ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി സുദേവ് സി സുജിത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ പോകുന്നതിനായി സമ്പാദ്യ കുടുക്കയിലിട്ടു വെച്ചിരുന്ന 2,435 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്കു നൽകി.

തൃപ്പൂണിത്തുറ പാവം കുളങ്ങരയിലെ

ബി എസ് ബി ആർട്സ് ആൻറ് സ്പോർട്ട്സ് ക്ലബിലെ യുവ സുഹൃത്തുക്കൾ വീടുകൾ കയറിയിറങ്ങി ശേഖരിച്ച പഴയ പത്രക്കടലാസ് വിറ്റുകിട്ടിയ 31,001 രൂപ സംഭാവന നൽകി.തൃപ്പൂണിത്തുറ ഹിൽപാലസിലെ ഗീതാഞ്ജലിയിൽ ശ്രീ. ജി. സുരേഷ് കുമാർ തൻ്റെ മകളുടെ വിവാഹം ആഘോഷങ്ങളില്ലാതെ നടത്തുകയും വിവാഹാവശ്യത്തിനായി കരുതിയ തുകയിൽ നിന്നും 25,000 രൂപ സംഭാവന ചെയ്യുകയും ചെയ്തു.കെടുതികളുടെ കാലത്ത് മനുഷ്യത്വമുയർത്തിപ്പിടിച്ചവർക്ക് അഭിവാദ്യങ്ങൾ.എം. സ്വരാജ്.

English summary
M swaraj about CMDRF donations,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X