കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറുപ്പോടെ ആട്ടിയകറ്റുകയാണ് വേണ്ടത്; എസ്ഡിപിഐക്കെതിരെ രൂക്ഷവിമർശനവുമായി എം സ്വരാജ്

  • By Desk
Google Oneindia Malayalam News

കൊച്ചി: കേരളത്തെിലെ ക്യാംപസുകള്‍ക്ക് അന്യമയിക്കൊണ്ടിരുന്നു രാഷ്ട്രീയ കൊലപതകങ്ങള്‍ അഭിമന്യുവിന്റെ വധത്തിലൂടെ ക്യാംപസ്‌റഫ്രണ്ട് വീണ്ടും തിരിച്ചെത്തിച്ചിരിക്കുകയാണ്. പ്രവേശനോത്സവത്തിന്റെ ഭാഗമായി ചുവരെഴുതിനെ തുടര്‍ന്നുണ്ടായ നിസ്സാരമായ ഒരു വാക്കു തര്‍ക്കമായി ക്യാംപസ്ഫ്രണ്ടിനും അവര്‍ വിളിച്ചു വരുത്തിയ എസ്ഡ്പിഐ പ്രവര്‍ത്തകര്‍ക്കും അഭിമന്യുവിനെ വകവരുത്താന്‍ കാരണമായത്.ഇടുക്കിയെ വട്ടവടയെന്ന അതിര്‍ത്തി ഗ്രാമത്തിലെ ദാരിദ്രത്തോട് പടവെട്ടിയായായിരുന്നു അഭിമന്യു പഠിച്ചതും വളര്‍ന്നതുമൊക്കെ.

ഒരു പാട് സ്വപ്‌നങ്ങളുമായാണ് അവന്‍ മഹാരാജാസിലെത്തിയത്. കോളേജിലെത്തി ഒരുവര്‍ഷം കൊണ്ട് തന്നെ വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരനായ നേതാവായി മാറിയ അഭിമന്യുവിനെയായിരുന്നു ക്യാംപസ്ഫ്രണ് കുത്തിമലര്‍ത്തിയത്. കൊലപാതകത്തെ പരോക്ഷമായി ന്യായീകരിച്ചു കൊണ്ട് എസ്ഡിപിഐ നേതാവ് രാവിലെ രംഗത്ത് വന്നിരുന്നു. ഇതിനെതിരെ രൂക്ഷ പ്രതികരണ എം സ്വരാജ് എംഎല്‍എ നടത്തിയിരിക്കുന്നത്.

ന്യായീകരണം

ന്യായീകരണം

വിദ്യാര്‍ത്ഥികളെ അക്രമിക്കുമ്പോള്‍ മുതിര്‍ന്നവര്‍ ക്യാമ്പസിലെത്തുക സ്വാഭാവികമാണെന്നായിരുന്നു എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മജീദ്‌ഫൈസിയുടെ ന്യായീകരണം. കൊലപാതകം നടന്ന സമയത്ത് തന്നെ ഇതിന് പിന്നില്‍ എസ്ഡിപിഐ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞിരുന്നെങ്കിലും അവര്‍ അത് നിഷേധിച്ചിരുന്നു.

ക്യാംപസ് ഫ്രണ്ടുകാര്‍

ക്യാംപസ് ഫ്രണ്ടുകാര്‍

ഇപ്പോള്‍ കേസില്‍ ഉള്‍പ്പെട്ട ഭൂരിപക്ഷം പ്രതികളും പിടിയിലായ സാഹചര്യത്തിലാണ് കൊലപാതകത്തിന് പിന്നില്‍ ക്യാംപസ് ഫ്രണ്ടുകാര്‍ തന്നെയാണെന്ന് തുറന്ന് പറഞ്ഞ്‌കൊണ്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് രംഗത്ത് വന്നത്. ഇന്നലെ നടന്ന ചര്‍ച്ചകളിലെല്ലാം ക്യാംപസ്ഫ്രണ്ടുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന നിലപാടായിരുന്നു എസിഡിപിഐ എടുത്തിരുന്നത്.

മുതിര്‍ന്നവര്‍ കോളേജില്‍

മുതിര്‍ന്നവര്‍ കോളേജില്‍

കുട്ടികളെ അക്രമിക്കുമ്പോഴാണ് മുതിര്‍ന്നവര്‍ കോളേജില്‍ എത്തുന്നതെന്ന മജീദ് ഫൈസിയുടെ വാദത്തിനെതിരെയാണ് ഡിവൈഐഫ്‌ഐ നേതാവും എംഎല്‍എയുമായ എം സ്വരാജ് രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. ഒരു വിദ്യാര്‍ത്ഥിയ പിടിച്ചു നിര്‍ത്തി കുത്തിക്കൊന്നിട്ട് ന്യായം പറയാന്‍ നില്‍ക്കുന്നവരെ അറപ്പോടെ ആട്ടിയകറ്റുകയാണ് വേണ്ടതെന്ന് എം സ്വരാജ് എംഎല്‍എ പറഞ്ഞു.

എം സ്വരാജ്

എം സ്വരാജ്

നൂറ് കണക്കിന് എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചപ്പോള്‍ സ്വംയരക്ഷക്ക് വേണ്ടിയാണ് കുത്തിയത് എന്ന് പറയുന്നവര്‍ ഏത് കാലത്തിലാണ് ജീവിക്കുന്നത്. അഭിമന്യുവിനെ കുത്തിക്കൊന്ന്ത ഏകപക്ഷീയമായി തന്നെയാണെന്ന് എം സ്വരാജ് പറയുന്നു.

പരിക്കേറ്റിട്ടുണ്ടോ.

പരിക്കേറ്റിട്ടുണ്ടോ.

മജീദ് ഫൈസി പറയുന്നത് പോലെ സംഘര്‍ഷമുണ്ടായിട്ട് അതിന്റെ പ്രതിരോധമാണെങ്കില്‍ രണ്ട് ഭാഗത്തും പരിക്കുണ്ടാവില്ലേ. എന്നാല്‍ ഇവിടെ ഒരു എസ്ഡിപിഐ ക്യാംപസ്ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ. കോളേജില്‍ പോകുന്നവര്‍ കത്തിയും കൊണ്ടാണോ പോകുന്നതെന്നും എം സ്വരാജ് ചോദിച്ചു.

പ്രശ്‌നവും അവിടെ ഉണ്ടായിരുന്നില്ല

പ്രശ്‌നവും അവിടെ ഉണ്ടായിരുന്നില്ല

മഹാരാജാസ് കോളേജില്‍ അപ്പോള്‍ ആരാണ് പു്‌റത്ത് നിന്ന് അപ്പോള്‍ ഉണ്ടായിരുന്നത്. നവാഗതരെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിനായി വിദ്യാര്‍ത്ഥി സംഘനടകള്‍ അവിടെ ഉണ്ടായിരുന്നു. അതില്‍ എസ്എഫ്‌ഐക്കാരും കെഎസ്യുക്കാരും ഉണ്ടായിരുന്നു. ഒരു പ്രശ്‌നവും അവിടെ ഉണ്ടായിരുന്നില്ലെന്നും സ്വരാജ് അഭിപ്രായപ്പെട്ടു.

തിരിച്ചു തരാന്‍ പറ്റുവോ

തിരിച്ചു തരാന്‍ പറ്റുവോ

ഒരു കുഴപ്പവും ഇല്ലാത്ത സ്ഥലത്ത് പുറത്ത് നിന്നെത്തിയ എസ്ഡിപിഐ ക്രിമിനല്‍ സംഘം കുത്തിക്കൊല്ലുകയായിരുന്നു. ഒരു ഫ്‌ളക്‌സ് കീറിയെന്നും പറഞ്ഞാണോ നിങ്ങളൊരു ജീവന്‍ എടുത്തത്. പകരം നിങ്ങള്‍ക്കെത്ര ഫ്‌ളെക്‌സുകളും കൊടികളും വേണമെങ്കില്‍ ഞങ്ങള്‍ തരാം. പകരം നിങ്ങളെടുത്ത ആ ജീവനെ തിരിച്ചു തരാന്‍ പറ്റുവോ എന്ന് എം സ്വരാജ് ചോദിച്ചു,

തിരച്ചില്‍

തിരച്ചില്‍

അതേ സമയം കേസില്‍ മുഖ്യപ്രതിക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കയിരിക്കുകയാണ്.
മുഖ്യപ്രതി മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുകയാണ് പോലീസ് ഇപ്പോള്‍ പ്രതികളെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പ്രതികളില്‍ രണ്ടുപേര്‍ സംസ്ഥാനം വിട്ടെന്ന് പോലീസ് സംശയിക്കുന്നു. തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

പ്രതികള്‍

പ്രതികള്‍

മൂന്ന് പേരുടെ അറസ്റ്റ് പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മഹാരാജാസ് കോളജ് വിദ്യാര്‍ഥി ഫാറൂഖ്, ആലുവയിലെ സ്വകാര്യ കോളജിലെ എംബിഎ വിദ്യാര്‍ഥി ബിലാല്‍, ഇവരുടെ സുഹൃത്ത് ഫോര്‍ട്ട്കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. മറ്റു പ്രതികളെ ഉടന്‍ പിടികൂടമെന്നാണ് പോലീസ് പറയുന്നത്.

വിവരങ്ങള്‍

വിവരങ്ങള്‍

സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പത്ത് പേരെ കുറിച്ച് പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. മഹാരാജാസില്‍ പുതുതായി അഡ്മിഷനെടുത്ത വിദ്യാര്‍ഥിയാണ് ഫാറൂഖ്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

English summary
m swaraj against sdpi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X