ശൂന്യതയില്‍ നിന്നുണ്ടാകുന്ന ബഹളം; സ്പീക്കര്‍ക്കെതിരായ പ്രമേയത്തെ രൂക്ഷമായി വിമര്‍ശിച്ച് എം സ്വരാജ്
തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമയത്തെ രൂക്ഷമായി വിമര്‍ശിച്ച് എം സ്വരാജ് എംഎല്‍എ. ഒരു നിരപരാധിയെ ഒരു സംഘം കുറ്റവാളികള്‍ ചേര്‍ന്ന് കുരിശിലേറ്റാന്‍ പണിപ്പെടുന്ന കാഴ്ചയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വസ്തുതകളുടെ അടിസ്ഥാനത്തിലാകണം ആരോപണം ഉന്നയിക്കേണ്ടത്. പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തിലാകരുത്. ഈ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് സൃഷ്ടിപരമായ ഒരു ആശയവും ഉയര്‍ന്നുവന്നിട്ടില്ല. ശൂന്യതയില്‍ നിന്നുള്ള ബഹളമാണ് ഉണ്ടാകുന്നതെന്നും സ്വരാജ് പറഞ്ഞു.

സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ പങ്കുള്ള ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ പദവിയില്‍ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം. മുസ്ലിം ലീഗ് അംഗം എം ഉമ്മര്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ചട്ടവിരുദ്ധമാണെന്ന് ഭരണപക്ഷം പറഞ്ഞു. സാങ്കേതികത ഉയര്‍ത്തിക്കാട്ടി പ്രമേയം തടയുന്നില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്.
ജിപിഎസ് ഓഫായി, ലോറി ബാംഗ്ലൂരില്‍ പോയി എന്നെല്ലാം ഈ മന്ത്രിസഭയിലെ അംഗത്തെ അധിക്ഷേപിച്ചിട്ട് എന്തായി. എവിടെ ജിപിഎസ് എന്ന് സ്വരാജ് ചോദിച്ചു. രാഷ്ട്രീയ മര്യാദയില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നിട്ട് ഓടിരക്ഷപ്പെടേണ്ട ഗതികേട് ഞങ്ങള്‍ക്കുണ്ടായിട്ടില്ല. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ചരിത്രമുള്ള വ്യക്തിയാണ് ശ്രീരാമകൃഷ്ണന് എന്നും സ്വരാജ് പറഞ്ഞു.
രാജ്യത്തെ ഐഡിയല്‍ സ്പീക്കര്‍ക്കുള്ള അവാര്‍ഡ് വാങ്ങിയ വ്യക്തിയാണ് ശ്രീരാമകൃഷ്ണന്. ബിജെപി-യുഡിഎഫ് സംയുക്ത പ്രമേയമാണ് ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ആരോപണമാണ് പ്രമേയത്തില്‍. ഇത് വേണ്ടിയിന്നില്ല എന്ന് പ്രമേയം അവതരിപ്പിച്ച അംഗത്തിന് തോന്നുന്നുണ്ട്. പ്രമേയ അവതാരകന് സ്പീക്കറെ അഭിനന്ദിച്ചുവെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications