കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യമായി കന്നി അയ്യപ്പന്‍മാര്‍ മലയില്‍ എത്തിയില്ല; അയ്യപ്പനും മാളികപ്പുറത്തമ്മയും വിവാഹിതരായി

  • By Goury Viswanathan
Google Oneindia Malayalam News

കൊച്ചി: അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന് എം സ്വരാജ് എംഎൽഎ. ജീവിതാവസാനം വരെ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവരാണ് നൈഷ്ഠിക ബ്രഹ്മചാരികൾ. മാളികപ്പുറത്തമ്മയോട് കാത്തിരിക്കു എന്നാണ് അയ്യപ്പൻ പറഞ്ഞത്. വിവാഹം കഴിക്കാൻ താൽപര്യമില്ലെങ്കിൽ എന്തിനാണ് കാത്തിരിക്കാൻ പറഞ്ഞതെന്നും എംഎൽഎ ചോദിക്കുന്നു.

പ്രളയം മൂലം ഇത്തവണ ശബരിമല നട തുറന്നപ്പോൾ കന്നി അയ്യപ്പൻമാർ നട ചവിട്ടിയില്ലെന്നും അതുകൊണ്ട് തന്നെ അയ്യപ്പൻ വാക്കു പാലിച്ച് ഓഗസ്റ്റ് പതിനെട്ടാം തീയതി മാളികപ്പുറത്തമ്മയെ കല്യാണം കഴിച്ചിരിക്കാമെന്നും എം സ്വരാജ് പറയുന്നു. എംഎൽഎയുടെ പ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം.

ആരാണ് നൈഷ്ഠിക ബ്രഹ്മചാരി

ആരാണ് നൈഷ്ഠിക ബ്രഹ്മചാരി

നൈഷ്ഠിക ബ്രഹ്മചാരി എന്നാൽ അർത്ഥം ജീവിതാവസാനം വരെ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ആളാണ്. ഇടയ്ക്ക് വച്ച് നിർത്തില്ല. ജീവിതകാലം മുഴുവൻ ബ്രഹ്മചാരിയായി തുടരും. അങ്ങനെ നോക്കിയാൽ അയ്യപ്പൻ ബ്രഹ്മചാരിയല്ല. ഇനി എന്റെ പ്രസംഗം വിശ്വാസികളോടാണ്. വിശ്വാസത്തെ മാനിക്കുന്നു. അത് മുറുകെ പിടിക്കാനുള്ള അവകാശത്തെ മാനിക്കുന്നു. വിശ്വാസികളോട് തർക്കമോ ഏറ്റുമുട്ടലോ ഇല്ലെന്ന് എം സ്വരാജ് എംഎൽഎ വ്യക്തമാക്കുന്നു

അയ്യപ്പൻ കാത്തിരിക്കാനാണ് പറഞ്ഞത്

അയ്യപ്പൻ കാത്തിരിക്കാനാണ് പറഞ്ഞത്

പക്ഷെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ല. അയ്യപ്പനെ പറ്റി നമ്മൾ മനസ്സിൽ പതിപ്പിച്ചിട്ടുള്ള ഐതിഹ്യമെന്താണ്. മാളികപ്പുറത്തമ്മ അയ്യപ്പനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. അയ്യപ്പൻ എന്താണ് മറുപടി പറഞ്ഞത്. കുമാരി മാളികപ്പുറം ഞാൻ നൈഷ്ഠിക ബ്രഹ്മചാരിയാണ് അതുകൊണ്ട് ഇങ്ങോട്ട് വരരുത്, നിങ്ങൾ പിന്തിരിഞ്ഞ് പോകണം, എന്നാണോ പറഞ്ഞത്. കേരളത്തിലേ ഏതെങ്കിലുമൊരു ഭക്തൻ അങ്ങനെ വിശ്വസിക്കുന്നുണ്ടോ? അയ്യപ്പൻ പറഞ്ഞത് എനിക്ക് വിവാഹം കഴിക്കാൻ സാധിക്കില്ല എന്നല്ല, കാത്തിരിക്കു എന്നാണ് പറഞ്ഞത്.

വിഹാഹത്തിന് വ്യവസ്ഥ

വിഹാഹത്തിന് വ്യവസ്ഥ

ഞാൻ പിഎസ്പി പരീക്ഷ എഴുതിയിട്ടുണ്ട് ജോലി കിട്ടിയിട്ട് വിവാഹം കഴിക്കാം എന്നൊക്കെ നാട്ടിൽ ആളുകൾ പറയുന്നതുപോലെ അയ്യപ്പനും പറഞ്ഞു കാത്തിരിക്കു. എന്നിട്ടൊരു വ്യവസ്ഥ പറഞ്ഞു. കന്നി അയ്യപ്പൻ മലകയറാത്ത സാഹചര്യം വന്നാൽ അപ്പോൾ കല്യാണം കഴിക്കാം എന്ന്.

ഒറ്റ വാക്ക് പോരെ?

ഒറ്റ വാക്ക് പോരെ?

നൈഷ്ഠിക ബ്രഹ്മചാരിയാണെങ്കിൽ ഇങ്ങനെ പറയുമോ? ഒറ്റ വാക്ക് പറഞ്ഞാൽ പോരെ ഞാൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന്, പക്ഷെ അയ്യപ്പൻ അങ്ങനെ പറഞ്ഞില്ല. ആ വാക്കിൽ വിശ്വസിച്ച് മാളികപ്പുറത്തമ്മ കാത്തിരിക്കുകയാണ്. കാലമെത്രയായി കാത്തിരിപ്പ് തുടങ്ങിയിട്ട്. ഈ കോടതി വിധി വിശ്വാസികൾക്ക് എതിരല്ല, വിശ്വാസികൾക്ക് സ്വീകരിക്കാവുന്നതാണ്. വിശ്വാസത്തെ അടിവരയിടുന്നതാണ് കോടതി വിധി.

കന്നി അയ്യപ്പന്മാർ എത്തുന്നു

കന്നി അയ്യപ്പന്മാർ എത്തുന്നു

എല്ലാവർഷവും കന്നിഅയ്യപ്പൻമാർ വരികയാണ്. എന്നെങ്കിലും കന്നിഅയ്യപ്പന്മാർ വരാതിരിക്കുമെന്ന പ്രതീക്ഷയിൽ മാളികപ്പുറത്തമ്മ കാത്തിരിപ്പ് തുടരുകയാണ്. അയ്യപ്പനും പ്രതീക്ഷയുണ്ടാകും, പറഞ്ഞ വാക്കാണ്. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ദുഖം സഹിക്കാനാകാതെ മാളിലപ്പുറത്തമ്മ കരഞ്ഞു.

അങ്ങനെയാണ് പ്രളയമുണ്ടായത്

അങ്ങനെയാണ് പ്രളയമുണ്ടായത്

ആ കണ്ണുനീർ ഇങ്ങനെ വന്നു വീണ് അതൊരു മഹാപ്രളയമായി മാറി. അങ്ങനെയാണ് കേരളത്തിൽ പ്രളയം ഉണ്ടായത്. ആ പ്രളയം വന്നപ്പോൾ ആലുവപ്പുഴയിലും, അച്ചൻകോവിലാറിലും പമ്പയിലും വെള്ളം പൊങ്ങി. ആഗസ്റ്റ് 16ന് മഴ പ്രളയമായി മാറി, വീടുകൾ വെള്ളത്തിനടിയിലാണ്.

 കന്നി അയ്യപ്പന്മാരില്ലാതെ സന്നിധാനം

കന്നി അയ്യപ്പന്മാരില്ലാതെ സന്നിധാനം

ആർക്കും ശബരിമലയിലേക്ക് പോകാൻ പറ്റാതായി. ആഗസ്റ്റ് 16ന് ചിങ്ങം ഒന്നായിരുന്നു. നട തുറന്നപ്പോൾ ആർക്കും ശബരിമലയിലേക്ക് പോകാൻ പററാതായി. അങ്ങനെ ചരിത്രത്തിൽ ആദ്യമായി കന്നി അയ്യപ്പൻ‌മാർ ശബരിമലയിൽ എത്തിയില്ല.

അയ്യപ്പനെഴുതിയ വിധി

അയ്യപ്പനെഴുതിയ വിധി

കാര്യങ്ങൾ ഇങ്ങനെയായതുകൊണ്ട് ജസ്റ്റിസ് ദീപക് മിശ്രയെക്കൊണ്ട് അയ്യപ്പൻ തന്റെ ഇംഗിത പ്രകാരം വിധിയെഴുതിപ്പിച്ചു. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാം. അങ്ങനെ വിശ്വസിച്ചാൽ പോരെ. എന്തെങ്കിലും പ്രശ്നമുണ്ടോ എംഎൽഎ ചോദിക്കുന്നു

വീഡിയോ

എം സ്വരാജ് എംഎൽഎയുടെ പ്രസംഗം കേൾക്കാം

#MeToo വെളിപ്പെടുത്തൽ; നടി രേവതിക്കെതിരെ കേസെടുക്കണമെന്ന് പോലീസിൽ പരാതി#MeToo വെളിപ്പെടുത്തൽ; നടി രേവതിക്കെതിരെ കേസെടുക്കണമെന്ന് പോലീസിൽ പരാതി

ഭൂചലനത്തിന് പിന്നാലെ ഇന്തോനേഷ്യയിൽ നാശം വിതച്ച് പ്രളയം; വ്യാപക മണ്ണിടിച്ചിൽ, 27 മരണംഭൂചലനത്തിന് പിന്നാലെ ഇന്തോനേഷ്യയിൽ നാശം വിതച്ച് പ്രളയം; വ്യാപക മണ്ണിടിച്ചിൽ, 27 മരണം

English summary
m swaraja mla speech on sabarimala woman entry goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X