കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേബി രാജിക്ക് തന്നെ, നിയസഭയില്‍ ഹാജരില്ല

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ട എംഎ ബേബി, എംഎല്‍എ സ്ഥാനം രാജിവക്കുമെന്ന തീരുമാനത്തില്‍ ഉറച്ച് തന്നെ. നിയമസഭ സമ്മേളനം തുടങ്ങി അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബേബി സഭയില്‍ ഹാജരായിട്ടില്ല.

സഭയില്‍ ഹാജരാകുന്നതില്‍ വിമുഖത കാണിക്കാത്ത എംഎല്‍എ ആയിരുന്നു എംഎ ബേബി. അതുകൊണ്ട് തന്നെ ബേബിയുടെ അസാന്നിധ്യം സഭയില്‍ ഏറെ ചര്‍ച്ചയാകുന്നുമുണ്ട്. അടുത്ത തിങ്കളാഴ്ച മുതല്‍ സഭയില്‍ ഹാജരാകണം എന്നാണ് പാര്‍ട്ടി ബേബിയോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

MA Baby

സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബി കൊല്ലത്ത് ആര്‍എസ്പി സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനോടാണ് പരാജയപ്പെട്ടത്. കൊല്ലം സീറ്റിന്റെ പേരിലായിരുന്നു ആര്‍എസ്പി എല്‍ഡിഎഫ് വിട്ടത്. എംഎല്‍എ ആയ ബേബി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ടായിരുന്നു.

പാര്‍ട്ടി നേതൃയോഗത്തിന്റെ തീരുമാനം വന്നതിന് ശേഷം മാത്രം നിയമസഭയില്‍ ഹാജരാകുന്നത് സംബന്ധിച്ച് ആലോചിക്കാമെന്നാണത്രെ ബേബിയുടെ നിലപാട്. എന്നാല്‍ ബേബിയുടെ രാജി സന്നദ്ധത പാര്‍ട്ടി ഇതുവരെ അംഗീകരിച്ചിട്ടില്ല. ഏത് വിധേനയും സഭാസമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ കുണ്ടറയില്‍ പോലും ബേബിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. ഇതാണ് രാജിവക്കാനുള്ള ബേബിയുടെ തീരുമാനത്തിന് പിറകില്‍. സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് താത്പര്യമില്ലെങ്കില്‍ പിന്നെന്തിനാണ് എംഎല്‍എ ആയി ഇരിക്കുന്നത് എന്നാണ് ബേബിയുടെ ചോദ്യം.

English summary
MA Baby absent in Niyamasabha, stern on resignation decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X