എംഎ ബേബി രാജിക്കൊരുങ്ങുന്നു
ദില്ലി: കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, എംഎല്‍എ സ്ഥാനം രാജിവക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ദില്ലിയില്‍ നട്ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ ബേബി ഇക്കാര്യം അറിയിച്ചതായാണ് വാര്‍ത്തകള്‍.
സിപിഎം ഏറ്റവും ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു എംഎ ബേബി. എംഎല്‍എ ആയിരിക്കുന്ന ആള്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടില്ല.

കൊല്ലം സീറ്റിന്റെ പേരില്‍ ആര്‍എസ്പി മുന്നണി വിട്ടു. എന്‍കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കൊല്ലത്ത് ബേബിക്കെതിരെ മത്സരിച്ചു. പ്രചാരണത്തില്‍ പ്രേമചന്ദ്രനേക്കാള്‍ ഒരുപടി മുന്നില്‍ നിന്ന ബേബി പക്ഷേ ഫലം വന്നപ്പോള്‍ തോറ്റു.
എംഎ ബേബി എംഎല്‍എ ആയിരിക്കുന്ന കുണ്ടറ നിയോജക മണ്ഡലത്തില്‍ പോലും പ്രേമചന്ദ്രനായിരുന്നു ഭൂരിപക്ഷം. 6900 ല്‍ അധികം വോട്ടുകളാണ് കുണ്ടറയില്‍ പ്രേമചന്ദ്രന്‍ കൂടുതല്‍ നേടിയത്. കൊല്ലം ലോക്സഭ മണ്ഡലത്തിലെ ഭൂരിപക്ഷം നിയോജക മണ്ഡലങ്ങളിലും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായിരുന്നു ജയം. എന്നാല്‍ ഇവിടങ്ങളിലെല്ലാം ലോക്‌സഭ ഫലം നേരെ തിരിച്ചായി.
തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ബേബി രാജി സന്നദ്ധത അറിയിച്ചതെന്ന് അറിയുന്നു. സ്വന്തം മണ്ഡലത്തില്‍ പോലും ഭൂരിപക്ഷം നഷ്ടപ്പെട്ട സ്ഥിതിക്ക് ഇനി എംഎല്‍എ ആയി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ബേബിയുടെ നിലപാട്.
എന്നാല്‍ കേന്ദ്ര നേതൃത്വം ഈ തിരുമാനത്തിന് അംഗീകരം നല്‍കിയിട്ടില്ല. സംസ്ഥാന തലത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നാണ് പാര്‍ട്ടി നിലപാട്.












Click it and Unblock the Notifications