പിണറായിക്ക് എംഎ ബേബിയുടെ 'തട്ട്'; ചോദ്യങ്ങളെ നിയന്ത്രിക്കുന്നത് മാർക്സിസ്റ്റ് സമീപനമല്ല!

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: പിണറായിയെ പരോക്ഷമായി വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. മാധ്യമപ്രവർത്തകരിൽ നിന്നും ഒഴിഞ്ഞു മാറുന്ന മുഖ്യമന്ത്രിയുടെ നടപടിയെ പരോക്ഷമായി വിമർശിക്കുകയായിരുന്നു എംഎ ബേബി. ചോദ്യങ്ങളെ നിയന്ത്രിക്കുന്നത് മാർക്സിസ്റ്റ് സമീപനമല്ല. അധികാരത്തിലുള്ളവർക്ക് അധീശത്ത ബോധം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തർ നിരന്തരം ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കണം. നിങ്ങൾക്ക് മുന്നേറാൻ കഴിയണമെങ്കിൽ നിങ്ങൾ നിരന്തരം സംശയിക്കുകയും ചോദ്യം ചെയ്യുകയും വേണമെന്നാണ് കാറൽ മാർക്സിന്റെ നിരീക്ഷണം. കേൾക്കുന്ന കാര്യങ്ങളുടെ അകം പൊരുൾ അത് തന്നെയാണോ സംശയിച്ച് അതിനെ ചോദ്യം ചെയ്യണം. അപ്പോഴേ സത്യത്തിന്റെ കാമ്പിലേക്ക് എത്തിച്ചേരാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

MA Baby

അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെ രാജ്യത്ത് കടന്നാക്രമണങ്ങള്‍ വര്‍ധിക്കുന്നതായി കോഴിക്കോട്ടെ യുവമാധ്യമ പ്രവര്‍ത്തകനായിരുന്ന, ജിബിന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുക അല്ലെങ്കില്‍ വകവരുത്തുക എന്നതാണ് ഇരുട്ടിന്റെ ശക്തികള്‍ ചെയ്ത് കൊണ്ടിരിതെന്നും എംഎ ബേബി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ വേണ്ടത്ര ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെന്ന് എംഎ ബേബി പറഞ്ഞു. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍ കടന്നാക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ സ്വയം പെരുമാറ്റ ചട്ടം കൊണ്ടുവരികയാണ് വേണ്ടത്, അത് ഭരണകൂടം അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും എംഎ ബേബി പറഞ്ഞു. കോടതികളില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് പുനപരിശേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
MA Baby's comments about journalists and media

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്