• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ മരണശേഷവും എത്തും ഒരു ലക്ഷം രൂപ... അമ്മമാര്‍ക്ക് എംഎ യൂസഫലി നല്‍കിയ ഉറപ്പ്, 7 കോടി

Google Oneindia Malayalam News

കൊല്ലം: ഇന്ത്യയിലെ നൂറ് അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ച വ്യവസായിയാണ് എംഎ യൂസഫലി. ഏറ്റവും സമ്പന്നനായ മലയാളിയാണ് അദ്ദേഹം. ലുലു ഗ്രൂപ്പ് ചെയര്‍മാനായ അദ്ദേഹത്തിന് ഫോബ്‌സ് മാസികയുടെ കണക്കു പ്രകാരം 43200 കോടി രൂപയുടെ ആസ്തിയുണ്ട്. ഇന്ത്യയിലെ സമ്പന്നരില്‍ 35ാം സ്ഥാനമാണ് യൂസഫലിക്ക്.

വ്യവസായി എന്നതിനപ്പുറം ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹം ചെയ്യുന്നു. ആവശ്യങ്ങളുമായി എത്തുന്നവരെ യൂസഫലി വെറുംകൈയ്യോടെ മടക്കി അയക്കാറില്ല. പത്തനാപുരം ഗാന്ധി ഭവന് പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കിയ അദ്ദേഹം നടത്തിയ വാഗ്ദാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. വിശദാംശങ്ങള്‍ ഇങ്ങനെ...

1

നിങ്ങള്‍ സന്തോഷത്തോടെയും സ്‌നേഹത്തോടെയും ജീവിക്കാന്‍ വേണ്ടിയാണ് ഈ കെട്ടിടം ഞാന്‍ പണി കഴിപ്പിച്ചതെന്ന് യൂസഫലി അമ്മമാരോട് പറഞ്ഞു. ആരുടെ കൈയ്യില്‍ നിന്നും നന്ദി പ്രതീക്ഷിച്ചിട്ടല്ല ഇത് ചെയ്തത്. പേരെടുക്കാനുമല്ല. മുമ്പ് വന്നപ്പോള്‍ നിങ്ങളുടെ വിഷമം കണ്ടു. അന്ന് തീരുമാനിച്ചത് പ്രകാരമാണ് ഗാന്ധി ഭവന് പുതിയ കെട്ടിടം പണിതതെന്നും യൂസഫലി പറഞ്ഞു.

2

അമ്മമാര്‍ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ ഉടന്‍ ചികില്‍സിക്കണം, അവര്‍ക്ക് കൃത്യമായി ഭക്ഷണം കൊടുക്കണമെന്നും ഗാന്ധി ഭവന്റെ അണിയറ പ്രവര്‍ത്തകരോട് യൂസഫലി പറഞ്ഞു. ഇത് ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്ന സൂക്ഷിപ്പ് മുതലാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. കെട്ടിടം കേടുപാടില്ലാതെ സൂക്ഷിക്കണമെന്നും യൂസഫലി പറഞ്ഞു. 300 പേര്‍ക്ക താമസിക്കാനുള്ള സൗകര്യം പുതിയ മന്ദിരത്തിലുണ്ട്.

3

ഗാന്ധി ഭവന്‍ കെട്ടിടത്തിന്റെ അറ്റക്കുറ്റപണി, വൈദ്യുതി ചെലവ് തുടങ്ങി ദൈനംദിന ആവശ്യങ്ങള്‍ക്കായി ഓരോ മാസവും ഒരു ലക്ഷം രൂപ വീതം ഞാന്‍ നല്‍കുമെന്ന് യൂസഫലി പ്രഖ്യാപിച്ചു. തന്റെ മരണ ശേഷവും ഈ തുക ഗാന്ധി ഭവനിലെ അമ്മമാര്‍ക്ക് വേണ്ടി വന്നുകൊണ്ടിരിക്കും. അതിനു വേണ്ടിയുള്ള എല്ലാ കാര്യങ്ങളും താന്‍ ചെയ്തുവച്ചിട്ടാണ് വന്നതെന്നും യൂസഫലി പറഞ്ഞു.

4

ഗാന്ധിഭവനത്തിലെത്തിയ അദ്ദേഹം അവിടെയുള്ള അമ്മമാരോട് കുശലം ചോദിച്ചു. നെറ്റിയില്‍ ചുംബിച്ചു. ചിലര്‍ അദ്ദേഹത്തെ കണ്ട് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ യൂസഫലി തടഞ്ഞു. മക്കളെ കണ്ട് അമ്മമാര്‍ എഴുന്നേല്‍ക്കരുതെന്നും തിരിച്ചാണ് വേണ്ടതെന്നും അദ്ദേഹം ഉണര്‍ത്തി. എല്ലാ അമ്മമാരോടും അദ്ദേഹം സംസാരിച്ചു. ചിലര്‍ കരഞ്ഞപ്പോള്‍ അദ്ദേഹം ആശ്വസിപ്പിച്ചു.

5

അഞ്ചുകൊല്ലം മുമ്പ് ഞാന്‍ ഇവിടെ വന്നിരുന്നു. വളരെ പരിതാപകരമാണ് ഇവരുടെ അവസ്ഥയെന്നും സഹായിക്കണമെന്നും പലരും ആവശ്യപ്പെട്ടു. പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചു. അണിയറ പ്രവര്‍ത്തകര്‍ സ്ഥലം കാണിച്ചുതന്നു. അങ്ങനെയാണ് കെട്ടിടം നിര്‍മിച്ചത്. അറ്റകുറ്റ പണിക്ക് വേണ്ടി മാസം ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നും യൂസഫലി പറഞ്ഞു. ദൈവത്തിന്റെ കരുണ പ്രതീക്ഷിച്ചാണ് ഇതെല്ലാം ചെയ്തതെന്നും യൂസഫലി പറഞ്ഞു.

ഉന്നത ബിരുദം നേടിയിട്ടും കാര്യമില്ല!! 12000 പ്രവാസികള്‍ക്ക് ജോലി പോകും; കടുപ്പിച്ച് കുവൈത്ത്ഉന്നത ബിരുദം നേടിയിട്ടും കാര്യമില്ല!! 12000 പ്രവാസികള്‍ക്ക് ജോലി പോകും; കടുപ്പിച്ച് കുവൈത്ത്

6

വ്യവസായിയായി അറിയപ്പെടാനാണ് തനിക്ക് താല്‍പ്പര്യമെന്ന് യൂസഫലി പറഞ്ഞു. കാരുണ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അറിയപ്പെടേണ്ട. പത്രത്തില്‍ ഫോട്ടോ വരാനോ മറ്റോ വേണ്ടിയല്ല ഇതൊന്നും ചെയ്യുന്നത്. അമ്മമാര്‍ക്ക് മാത്രമാണ് ഇവിടെ താമസിക്കാന്‍ സൗകര്യമുള്ളത്. അച്ഛന്മാര്‍ക്കായി മറ്റൊരു കെട്ടിടം പണിതു നല്‍കുമെന്നും യൂസഫലി പ്രഖ്യാപിച്ചു.

7

പലഘട്ടങ്ങളിലായി ഏഴ് കോടിയിലധികം രൂപയാണ് യൂസഫലി ഗാന്ധി ഭവന് സമ്മാനിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇത് അമ്മമാരുടെ സ്വര്‍ഗമാണെന്നും വിശാലമായ സൗകര്യമാണ് ഇവിടെയുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം യൂസഫലിയുടെ ജന്മദിനം കൂടിയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന് ആശംസ അറിയിച്ചിരുന്നു.

വാങ്ങുമ്പോള്‍ ഒരുവില... ബില്ല് അടയ്ക്കുമ്പോള്‍ മറ്റൊരു വില!! സ്വര്‍ണവില കുതിച്ചുയര്‍ന്നു... ഇങ്ങനെ ആദ്യംവാങ്ങുമ്പോള്‍ ഒരുവില... ബില്ല് അടയ്ക്കുമ്പോള്‍ മറ്റൊരു വില!! സ്വര്‍ണവില കുതിച്ചുയര്‍ന്നു... ഇങ്ങനെ ആദ്യം

English summary
MA Yusuff Ali Announced Will Give One Lakh Per Month to Pathanapuram Gandhi Bhavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X