കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തൂക്കുകയറില്‍ നിന്ന് ദൈവത്തെ പോലെ രക്ഷിച്ചത് യൂസഫലി സാര്‍'; കണ്ഠമിടറി ബെക്‌സ്, ചേര്‍ത്തുപിടിച്ച് യൂസഫലി

Google Oneindia Malayalam News

കൊച്ചി: തൂക്കുകയറില്‍ നിന്ന് തന്നെ ജീവിതത്തിലേക്ക് എത്തിച്ച ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് നന്ദി പറഞ്ഞ ബെക്‌സ് കൃഷ്ണന്‍. കൊച്ചിയില്‍ ഒരു ചടങ്ങിനിടെ ആയിരുന്നു ബെക്‌സ് കൃഷ്ണനും എം എ യൂസഫലിയും നേരില്‍ കണ്ടുമുട്ടിയത്. ബെക്‌സ് കൃഷ്ണന്റെ വാക്കുകള്‍ കേട്ട് എം എ യൂസഫലിയുടേയും കണ്ണുകള്‍ ഈറനണിഞ്ഞു.

കൊച്ചി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ ശിശുക്കള്‍ക്ക് കേരള വിഷന്‍ നേതൃത്വത്തില്‍ നല്‍കുന്ന 'എന്റെ കണ്‍മണിക്ക് ഒരു ഫസ്റ്റ് ഗിഫ്റ്റ്' കാരുണ്യ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ഹൃദ്യമായ ഈ സമാഗമം. ഇരുവരുടേയും കണ്ടുമുട്ടല്‍ കണ്ട് നിന്നവരുടേയും ഉള്ള് നിറക്കുന്നതായിരുന്നു.

1

ബെക്‌സ് കൃഷ്ണന്റെ ഭാര്യ വീണ, മക്കളായ അദ്വൈത്, ഐശ്വര്യ എന്നിവരും എം എ യൂസഫലിയെ കണ്ട് നന്ദി അറിയിക്കാന്‍ എത്തിയിരുന്നു. എം എ യൂസഫലി തന്നെ ദൈവത്തെ പോലെ വന്ന് രക്ഷപ്പെടുത്തി എന്നായിരുന്നു ബെക്‌സ് കൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ ഇതിനിടെ ബെക്‌സ് കൃഷ്ണനെ കെട്ടിപ്പിടിച്ച് കൊണ്ട് എം എ യൂസഫി ഒരിക്കലും അങ്ങനെ പറയരുത് എന്നായിരുന്നു പറഞ്ഞത്.

'കള്ള സന്യാസിയെന്ന് തെളിയിച്ചു.. ബെച്ചിക്കാ മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ്': ബ്ലെസ്ലിക്ക് മറുപടിയുമായി റിയാസ്'കള്ള സന്യാസിയെന്ന് തെളിയിച്ചു.. ബെച്ചിക്കാ മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ്': ബ്ലെസ്ലിക്ക് മറുപടിയുമായി റിയാസ്

2

താന്‍ ദൈവം നിയോഗിച്ച ഒരു ദൂതന്‍ മാത്രമാണ് എന്നും ജാതിയും മതവും ഒന്നുമല്ല മനുഷ്യ സ്‌നേഹമാണ് ഏറ്റവും വലുത്. എന്നും എം യൂസഫലി കൂട്ടിച്ചേര്‍ത്തു. താന്‍ അതിലെ ഒരു നിമിത്തം മാത്രമാണെന്നും എം എ യൂസഫലി പറഞ്ഞു. വേദന നിറഞ്ഞ ദിനങ്ങളില്‍ തന്നെ രക്ഷിക്കാന്‍ 'അള്ളാ.. ഒരു മെസഞ്ചറേ അയക്കണമെന്ന്' ജയിലിനുള്ളിലെ മസ്ജിദില്‍ പ്രാര്‍ഥിക്കുമായിരുന്നു എന്നാണ് ബെക്‌സ് കൃഷ്ണന്‍ പറയുന്നത്.

ചര്‍ച്ചയായി ഷൊയ്ബ് മാലിക്കിന്റെ ഇന്‍സ്റ്റഗ്രാം ബയോ..; സാനിയയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ..ചര്‍ച്ചയായി ഷൊയ്ബ് മാലിക്കിന്റെ ഇന്‍സ്റ്റഗ്രാം ബയോ..; സാനിയയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ..

3

ആ പ്രാര്‍ഥനയ്ക്ക് ഉത്തരമായാണ് യൂസഫലി സാര്‍ എത്തിയതെന്നും ബെക്‌സ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു. 2012 ല്‍ അബുദാബിയില്‍ വച്ചു നടന്ന ഒരു കാര്‍ അപകടത്തില്‍ സുഡാന്‍ വംശജനായ കുട്ടി മരിച്ച സംഭവത്തിലാണ് ബെക്‌സ് കൃഷ്ണക്ക് വധശിക്ഷ വിധിച്ചത്. അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവറായിരുന്ന തൃശൂര്‍ പുത്തന്‍ചിറ സ്വദേശി ബെക്‌സ് കൃഷ്ണനെ യു എ ഇ സുപ്രിം കോടതിയാണ് വധശിക്ഷക്ക് വിധിച്ചത്.

കിഴങ്ങേശ്വരനായ രാജാവ്.. ഫെമിനിസം സെല്‍ഫിഷായിട്ടുള്ള ആക്രാന്തത്തിന്; റിയാസിനെ കുത്തി ബ്ലെസ്ലികിഴങ്ങേശ്വരനായ രാജാവ്.. ഫെമിനിസം സെല്‍ഫിഷായിട്ടുള്ള ആക്രാന്തത്തിന്; റിയാസിനെ കുത്തി ബ്ലെസ്ലി

4

എം എ യൂസഫലിയുടെ നിരന്തര പരിശ്രമത്തിനൊടുവില്‍ ആണ് ബെക്‌സ് കൃഷ്ണന് തൂക്കുകയര്‍ ഒഴിവാകുന്നത്. മരിച്ച കുട്ടിയുടെ കുടുംബത്തിന് ഒരു കോടിയോളം രൂപ നല്‍കിയാണ് എം എ യൂസഫലി ബെക്‌സ് കൃഷ്ണനെ വധശിക്ഷയില്‍ നിന്ന് രക്ഷിച്ചത്. പിന്നീട് ബെക്‌സ് നാട്ടിലേക്ക് എത്തുന്നത് വരെ എം എ യൂസഫലിയുടെ ഇടപെടലുണ്ടായിരുന്നു.

English summary
MA Yusuff Ali saved me from the gallows says Becks Krishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X