അകത്തോ പുറത്തോ ഉള്ളത് മമ്പറം ദിവാകരനോ അതോ കെ സുധാകരനോ? ചരിത്രം ഓര്‍മിപ്പിച്ച് ദിവാകരന്... അടുത്തത്?
കണ്ണൂര്‍: കെ സുധാകരന് കെപിസിസി അധ്യക്ഷനായി സ്ഥാനമേറ്റെടുക്കുമ്പോഴേ വിവാദങ്ങളുടെ ഘോഷയാത്രയാണ്. കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം ആളുകള്‍ക്ക് കെ സുധാകരന്റെ ശൈലിയോട് കടുത്ത വിയോജിപ്പുണ്ട്. എന്നാല്‍, പാര്‍ട്ടിയുടെ ഉയിര്ത്തെഴുന്നേല്പിന് ഇപ്പോള്‍ സുധാകരനെ പോലെ ഒരു നേതാവ് വേണം എന്ന് കരുതുന്നവരാണ് വലിയൊരു വിഭാഗവും.
ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ കെ സുരേന്ദ്രനെ പ്രതിരോധത്തിലാക്കിയത് മുഖ്യമന്ത്രിയേക്കാള്‍ സ്വന്തം പാര്ട്ടിക്കാരന് ആയ മമ്പറം ദിവാകരന് ആയിരുന്നു. ദിവാകരന് പാര്ട്ടിക്കകത്താണോ പുറത്താണോ എന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് സുധാകരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഒരു മുന്നറിയിപ്പ് കൂടിയാണ്. അതേസമയം, മമ്പറം ദിവാകരന് മറ്റൊന്ന് ഓര്പിക്കുന്നും ഉണ്ട്. പരിശോധിക്കാം...

സുധാകരനെ പ്രകോപിപ്പിച്ചത്
കെ സുധാകരനെതിരെ മുമ്പും പരസ്യമായി പ്രതികരിച്ചിട്ടുള്ള ആളാണ് മമ്പറം ദിവാകരന്. ഇപ്പോള്‍ ബ്രണ്ണന്‍ കോളേജ് വിവാദത്തിലും മമ്പറം ദിവാകരന് സ്വീകരിച്ച നിലപാട് സുധാകരനെ വലിയതോതില്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. പിണറായി വിജയനെ ചവിട്ടി വീഴ്ത്തി എന്ന സംഭവത്തെ കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ദിവാകരന് പറഞ്ഞത്.

മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍
സുധാകരന്റെ മറുപടി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹം വീണ്ടും പ്രകോപിതനായി. മമ്പറം ദിവാകരന് കോണ്‍ഗ്രസിന്റെ അകത്താണോ പുറത്താണോ എന്ന് അറിയില്ലെന്നായിരുന്നു സുധാകരന് പറഞ്ഞത്. അദ്ദേഹം കെപിസിസി എക്സിക്യൂട്ടീവ് അംഗമാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഓര്മിപ്പിച്ചപ്പോള്, അക്കാര്യത്തില്‍ തങ്ങള്‍ പാര്‍ട്ടിയില്‍ ആലോചിച്ച് തീരുമാനമെടുത്തോളാമെന്ന് വീണ്ടും പ്രകോപിതനായി സുധാകരന് പറഞ്ഞു.

ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെ
താന്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയുണ്ട് എന്നാണ് സുധാകരന്റെ പരാമര്‍ശത്തോട് മമ്പറം ദിവാകരന് പ്രതികരിക്കുന്നത്. 2011 ലും 2016 ലും ധര്‍മടം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു ദിവാകരന്. 2016 ല്‍ പിണറായി വിജയനോടായിരുന്നു എതിരിട്ടത്.

ഒരിക്കലും കോണ്‍ഗ്രസ് വിട്ടിട്ടില്ല
അതോടൊപ്പം തന്നെ മറ്റൊരു കാര്യവും മമ്പറം ദിവാകരന് വ്യക്തമാക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ അംഗമായതിന് ശേഷം താന്‍ ഒരിക്കലും പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയിട്ടില്ല എന്നതാണത്. കോണ്‍ഗ്രസില്‍ നിന്നോ നെഹ്റു കുടുംബത്തില്‍ നിന്നോ അകന്ന് പോകില്ലെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു.

ഒറ്റിക്കൊടുക്കാന്‍ ആവില്ല
കണ്ണൂരിലെ കോണ്‍ഗ്രസിന്റെ രക്തസാക്ഷികളെ കുറിച്ച് കെ സുധാകരന് വൈകാരികമായി പറഞ്ഞിരുന്നു. അതുപോലെ തന്നെ വൈകാരികമായിട്ടാണ് മമ്പറം ദിവാകരന്റേയും പ്രതികരണം. തന്റെ ഇടവും വലവും നിന്ന് പ്രവര്‍ത്തിച്ചവരാണ് കണ്ണൂരിലെ കോണ്‍ഗ്രസിന്റെ രക്തസാക്ഷികള്‍ ആയവര്‍. അവരെ മറന്നുകൊണ്ട് പാര്‍ട്ടിയെ ഒറ്റിക്കൊടുക്കാന്‍ തനിക്ക് ആവില്ലെന്നാണ് അ്ദ്ദേഹം പറഞ്ഞത്.

സുധാകരനുള്ള കുത്ത്
ഏത് അര്‍ത്ഥത്തില്‍ നോക്കിയാലും കെ സുധാകരനുള്ള കുത്താണ് മമ്പറം ദിവാകരന്റെ വാക്കുകള്‍. ഒരുഘട്ടത്തില്‍ സുധാകരന്റെ വലംകൈ ആയിരുന്ന മമ്പറം ദിവാകരന് പറയുന്ന പല കാര്യങ്ങളും തള്ളിക്കളയാന്‍ ആവില്ലെന്ന് പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ചര്‍ച്ചകളും ഉയര്‍ന്നുവരുന്നുണ്ട്.

പാര്‍ട്ടി വിട്ട ചരിത്രം
കെ സുധാകരന്റെ ചരിത്രം പരിശോധിച്ചാല്‍, അത് എന്നും കോണ്‍ഗ്രസിനൊപ്പം നിന്ന ചരിത്രമല്ലെന്നും വ്യക്തം. ആദ്യം സംഘടനാ കോണ്‍ഗ്രസിനൊപ്പം നിന്ന സുധാകരന് പിന്നീട് ജനതാ പാര്‍ട്ടിയിലേക്കാണ് ചേക്കേറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുധാകരന് പിന്നീട് കോണ്‍ഗ്രസിലേക്ക് തിരികെ എത്തിയത്.

മമ്പറത്തിന്റെ ഭാവി
മമ്പറം ദിവാകരന്റെ കോണ്‍ഗ്രസിലെ ഭാവി ഇനി എന്തായിരിക്കും എന്നതും വലിയ ചോദ്യമാണ്. വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന് പറഞ്ഞ വാക്കുകള്‍ ഒരു മുന്നറിയിപ്പാണോ എന്ന ചര്‍ച്ചയും കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
ഹോട്ട് ചിത്രങ്ങളുമായി സമീയ ബന്‍ഗെര; നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ്
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍












Click it and Unblock the Notifications