തെരുവുനായ ശല്യം വളര്‍ത്തു മൃഗങ്ങളിലേക്കും
പത്തനംത്തിട്ട: മാസങ്ങളായി തെരുവുനായ ശല്യം കാരണം നാട്ടില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പന്തളത്തുക്കാര്‍ക്ക് ഇപ്പോള്‍ കുട്ടികളെ മാത്രം ശ്രദ്ധിച്ചാല്‍ പോരാ, വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെയും നായകളില്‍ നിന്നും സംരക്ഷിക്കണം.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ നൂറിലധികം വളര്‍ത്തു മൃഗങ്ങളാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്. ആറു മാസത്തിലധികമായി പ്രദേശത്ത് ഇത്തരം പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരൊന്നും തന്നെ ഇതുവരെയും ഇടപ്പെട്ടിട്ടില്ല.

തെരുവുനായയുടെ കടിയേറ്റ പല മൃഗങ്ങളും പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിട്ടുണ്ട്. ബാക്കിയുള്ള മൃഗങ്ങളെ കിട്ടുന്ന വിലക്ക് വില്‍ക്കുക മാത്രമാണ് ഇവര്‍ക്കു മുന്നിലുള്ള ഏക വഴി.
നായ കടിച്ച മൃഗങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നല്‍കാമെന്നു പറഞ്ഞിരുന്ന സഹായ ധനം ഇതു വരെയും നല്‍കിയില്ല. ജീവനും സ്വത്തിനും ഒരുപോലെ ഭീഷണി നേരിടുന്ന ഇവര്‍ക്ക് ആരോടു പരാതിപ്പെടണമെന്നു പോലും അറിയില്ല.












Click it and Unblock the Notifications