പിഡിപി ചെയര്മാന് അബ്ദുള്‍നാസര്‍ മദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു, അന്ത്യം കൊല്ലത്ത്
കൊല്ലം: പിഡിപി ചെയര്മാന് അബ്ദുള്‍നാസര്‍ മദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു. 70 വയസ്സായിരുന്നു. അര്‍ബുദരോഗബാധിതയായ അസ്മാ ബീവി ഏറെക്കാലമായി ചികിത്സയില്‍ ആയിരുന്നു. രോഗം മൂര്‍ച്ഛച്ചതിനെ തുടര്‍ന്ന് അസ്മാബീവിയെ ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം. വൈകിട്ട് മൂന്ന് മണിയോടെയാണ് ്അന്ത്യം.
കരുനാഗപ്പള്ളി മൈനാഗപ്പള്ളി വേങ്ങ തോട്ടുവാല്‍ മന്‍സിലില്‍ ടിഎ അബ്ദുസമദ് മാസ്റ്ററുടെ ഭാര്യയാണ്. അസ്മാ ബീവിയുടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മദനി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയിരുന്നു. ഇതേത്തുടര്‍ന്ന് വിചാരണക്കോടതി മദനിക്ക് കേരളത്തില്‍ തുടരാനുളള അനുമതി നീട്ടി നല്കുകയുമുണ്ടായി. അതിനിടെയാണ് മരണം സംഭവിച്ചിരിക്കുന്നത്.

ബെംഗളൂരു സ്ഫോടനക്കേസിലെ 31ാം പ്രതിയായ അബ്ദുള്‍ നാസര്‍ മദനി ഇതിന് മുന്‍പും രോഗബാധിതയായ ഉമ്മയെ കാണുന്നതിന് വേണ്ടി പല തവണ കേരളത്തിലേക്ക് വന്നിട്ടുണ്ട്. ഇത്തവണ കര്‍ശന ജാമ്യ വ്യവസ്ഥകളുടെ പുറത്താണ് മദനി കേരളത്തിലെത്തിയത്. മാധ്യമങ്ങളുമായി സംസാരിക്കുന്നതിന് മദനിക്ക് വിലക്കുണ്ട്.
കേസുമായി ബന്ധപ്പെട്ട് കക്ഷികളെ കാണാന്‍ പാടില്ലെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. ഇത് കൂടാതെ പിഡിപി പ്രവര്‍ത്തകരുമായോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളുമായോ പ്രവര്‍ത്തകരുമായോ സംസാരിക്കാന്‍ പാടില്ലെന്നും ജാമ്യം അനുവദിക്കുമ്പോള്‍ കോടതി നിര്‍ദേശിച്ചു. കേരളത്തിലേക്കുളള യാത്രയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടേത് അടക്കം മുഴുവന്‍ ചെലവുകളും മദനി സ്വയമേ തന്നെയാണ് വഹിച്ചിരിക്കുന്നത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications