കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയുടെ ജാമ്യാപേക്ഷ സെപ്റ്റംബര്‍26ന് പരിഗണിക്കും

  • By Meera Balan
Google Oneindia Malayalam News

Madani
ദില്ലി: അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ സെപ്റ്റംബര്‍ 26 വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിയ്ക്കും. ബാംഗ്ളൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന മദനിയ്ക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. സ്വന്തം നിലയ്ക്ക് ചികിത്സ നടത്തുകയെന്നതാണ് മദനിയുടെ ആവശ്യം

മദനിയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് കര്‍ണാടകഹൈക്കോടതിയില്‍ ജാമ്യം എതിര്‍ത്ത പ്രോസിക്യൂഷന്‍ വാദിച്ചത്. മദനിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന ജയില്‍ മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സുപ്രീം കോടതിയും ഹൈക്കോടതിയും നിര്‍ദ്ദേശിച്ച ചികിത്സ തനിയ്ക്ക് ജയിലില്‍ നിഷേധിയ്ക്കപ്പെടുകയാണെന്ന് കാട്ടിയാണ് മദനി സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ ചികിത്സ നല്‍കാനുള്ള അധികൃതരുടെ ശ്രമത്തോട് വിയോജിപ്പ് പ്രകടിപ്പിയ്ക്കുകയായിരുന്നു മദനിയെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മാര്‍ച്ചില്‍ മദനിയ്ക്ക് മകളുടെ കല്യാണത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. 2008 ലെ ബാംഗ്ലൂര്‍ സ്‌ഫോടനകേസില്‍ പങ്കുണ്ടെന്ന് കാട്ടിയാണ് മദനിയെ കര്‍ണാടക പൊലീസ് പിടികൂടിയത്.മദനിയ്കക്ക് നീതി നടപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും തുടര്‍ച്ചയായി ജയിലില്‍ ഇടുന്നതിനോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടിരുന്നു.

English summary
Abdul Nassar Madani's bail plea in Supreme Court to be hear out today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X