മദ്രസകള്‍ അടച്ചുപൂട്ടുന്നത് അപകടകരം, ആത്മീയ അറിവ് നേടുന്നത് മദ്രസകളില്‍ നിന്നെന്ന് ഗണേഷ് കുമാര്‍
കൊല്ലം: മദ്രസകള്‍ അടച്ചുപൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ അപകടകരമാണെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. കുട്ടികള്‍ ആത്മീയ വിദ്യാഭ്യാസം നേടുന്നത് മദ്രസകളില്‍ നിന്നാണെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ രാജ്യാന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്രസകളില്‍ മതങ്ങളെ ഭിന്നിപ്പിച്ച് കാണാനല്ല മദ്രസകള്‍ പഠിപ്പിക്കുന്നത്. ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഖുര്‍ആന്റെ അറിവ് നല്കുന്നവയാണ് മദ്രസകള്‍. അല്ലാഹു നല്കുന്ന സന്ദേങ്ങളാണ് മദ്രസകളില്‍ പഠിപ്പിക്കുന്നത്. മദ്രസകളില്‍ പോകുന്നത് മതം പഠിപ്പിക്കാന്‍ അല്ല ഖുര്‍ആന്‍ പഠിക്കാനാണെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

പലരും പറയുന്ന ഒരു കാര്യമാണ് മതപഠന ക്ലാസ്. മതപഠനം അല്ല പഠിപ്പിക്കുന്നത്. സണ്‍ഡേ സ്കൂളില്‍ പോയാല്‍ അവിടെ ക്രിസ്തു മതത്തെ കുറിച്ചല്ല പഠിപ്പിക്കുന്നത്. അവിടെ ബൈബിള്‍ ആണ് പഠിപ്പിക്കുന്നത്. വേദത്തില്‍ ജ്ഞാനം നേടാനാണ് സണ്‍ഡേ സ്കൂളില്‍ ചേരുന്നത്. അല്ലാതെ ക്രിസ്ത്യാനി ആരാണെന്നും, ഹിന്ദുക്കളെയും മുസ്ലീങ്ങളെയും കണ്ടാല്‍ ക്രിസ്ത്യാനികള്‍ മുഖം തിരിച്ച് നടക്കണം എന്നുമല്ല അവിടെ പഠിപ്പിക്കുന്നത്.
മദ്രസകള്‍ അടച്ചുപൂട്ടണമെന്ന് പഞ്ഞാല്‍ ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഖുര്‍ആനുമായി ബന്ധപ്പെട്ട് അതിലൂടെ അല്ലാഹു നല്കുന്ന സന്ദേശങ്ങള്‍ പഠിക്കാന്‍ കഴിയാതെ വരും. ഹിന്ദുക്കളും, മുസ്ലീങ്ങളും, ക്രിസ്ത്യാനികളും ആത്മീയ പഠന ക്ലാസ് കുട്ടികള്‍ക്കിടയില്‍ നടത്തണം. ഏത് മതത്തിന്റെ ആത്മീയത എടുത്ത് പഠിച്ചാലും അത് ഒന്നാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
നേരത്തെ ദേശീയ ബാലാവകാശ കമ്മീഷന് മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മദ്രസകള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നും മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും തുടങ്ങിയ നിര്‍ദേശങ്ങള്‍ ബാലാവകാശ കമ്മീഷന് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിമാര്‍ക്ക് കമ്മീഷന് അയച്ച കത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്.
മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമര്‍ശനമാണ് കത്തില്‍ ഉന്നയിക്കുന്നത്. മുസ്ലീം വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ മദ്രസകള്‍ പരാജയപ്പെട്ടുവെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. മദ്രസകള്‍ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്മീഷന് ചൂണ്ടിക്കാണിച്ചു.
അതേസമയം ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം കേരളത്തിലെ മദ്രസകളെ ബാധിക്കില്ലെന്ന് മത സംഘടനകള്‍ വ്യക്തമാക്കി. എന്നാല്‍ നിര്‍ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ഐഎന്‍എല്‍ പറഞ്ഞു. സംഘപരിവാര്‍ അജണ്ടയാണെന്ന് മുസ്ലീം ലീഗ് പ്രതികരിച്ചു. പരസ്യപ്രതിഷേധത്തിനൊപ്പം നിയമപോരാട്ടവും നടത്താനുള്ള നീക്കം തുടങ്ങും. കമ്മീഷന്റെ നിര്‍ദേശത്തില്‍ കേരളത്തിലെ മദ്രസകളെ കുറിച്ചും പരാമര്‍ശമുള്ളതും ഗൗരവമേറിയ വിഷയമാണ്.
മൗലികാവകാശ ലംഘനമായതിനാല്‍ പ്രതിഷേധത്തില്‍ പങ്ക് ചേരുമെന്ന നിലപാടിലാണ് കേരളത്തിലെ മത സംഘടനകള്‍. മുജാഹിദ്, സുന്നി, ജമാഅത്ത് ഇസ്ലാമി വിഭാഗങ്ങള്‍ പ്രത്യേകമായി മദ്രസകള്‍ നടത്തുന്നുണ്ട്. സര്‍ക്കാരില്‍ നിന്ന് ധനസഹായവും ലഭിക്കുന്നില്ല. അത് സ്കൂള്‍ വിദ്യാഭ്യാസത്തെ ബാധിക്കുന്നുമില്ല. അതുകൊണ്ട് കേരളത്തിലെ മദ്രസകളെ ബാധിക്കില്ലെന്ന നിലപാടിലാണ് മതസംഘടനകള്‍.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications