കാസര്‍കോട് മദ്രസ അധ്യാപകനെ പള്ളിയില്‍ കയറി വെട്ടിക്കൊന്നു; ഹര്‍ത്താല്‍

Subscribe to Oneindia Malayalam

കാസര്‍കോട്: കാസര്‍കോട് ചൂലിയില്‍ മദ്ര അധ്യാപകെ വെട്ടിക്കൊന്നു. കുടക് സ്വദേശിയായ റിയാസ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 20 തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം.

പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ ആയിരുന്നു റിയാസ് താമസിച്ചിരുന്നത്. തൊട്ടടുത്ത മുറിയില്‍ പളളി ഖത്തീബ് അബ്ദുള്‍ അസീസ് മുസ്ലിയാരും ഉണ്ടായിരുന്നു. ശബ്ദം കേട്ട് എത്തിയപ്പോള്‍ റിയാസ് ആക്രമിക്കപ്പെടുന്നതാണ് കണ്ടത്.

Murder

പള്ളി ഖത്തീബ് മൈക്കിലൂടെ വിവരം അറിയിച്ചപ്പോഴാണ് നാട്ടുകാര്‍ ഓടിയെത്തിയത്. റിയാസിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മദ്രസ അധ്യാപകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ മുസ്ലീം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

English summary
Madrassa Teacher hacked to death at Kasarkode.
Please Wait while comments are loading...