കേരളം ഭരിക്കുന്നത് മാഫിയ, പ്രതിപക്ഷത്തിന് പകല്‍ പടയൊരുക്കവും രാത്രി ഒത്തുതീര്‍പ്പും: കുമ്മനം രാജശേഖരന്‍

  • Posted By:
Subscribe to Oneindia Malayalam

കൂടരഞ്ഞി: കേരളത്തില്‍ നിലനില്‍ക്കുത് ഭരണകൂട ഭീകരതയും ഭരണകൂട മാഫിയയുമാണെ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. നിയമലംഘനം നടത്തിയ പിവി അന്‍വറിനെ എംഎല്‍എ സ്ഥാനത്തു നിന്ന് പുറത്താക്കണമൊവശ്യപ്പെട്ട് ബിജെപി സംഘടിപ്പിച്ച രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമലംഘനങ്ങള്‍ തടയേണ്ട സര്‍ക്കാര്‍ തന്നെ നിയമലംഘകര്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. എംഎല്‍എയും എംപിയും മന്ത്രിമാരുമാണ് നിയമ ലംഘനം നടത്തുന്നത്. ഭരണവര്‍ഗ്ഗം തന്നെ നിയമലംഘകരായി മാറുന്ന പ്രത്യേക പ്രതിഭാസമാണ് കേരളത്തിലുള്ളത്.

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമെന്ന് യുഐഡിഎഐ, ഡെമോഗ്രാഫിക് വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനാവില്ല!!

അക്രമത്തിന് ആഹ്വാനം ചെയ്യുന്നവരും പൊതുസ്വത്ത് സ്വന്തമാക്കുന്നവരുമായി ഭരണാധികാരികള്‍ മാറിയിരിക്കുന്നു. കയ്യേറ്റം ഒഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് അതിനുള്ള ഇച്ഛാശക്തിയില്ല. പി.വി. അന്‍വര്‍ അധോലോക നേതാവായി വളര്‍ന്നിരിക്കുന്നു. ഇരട്ടമുഖമുള്ള നേതാക്കളാണ് ഇത്തരം രാഷ്ട്രീയ പാര്‍ട്ടികളിലുള്ളത്. പകല്‍ സമയത്ത് പടയൊരുക്കവും രാത്രി ഒത്തുതീര്‍പ്പുമാണ് പ്രതിപക്ഷത്തിന്റെ രീതി. നിയമലംഘനത്തിനെതിരെ ചെറുവിരലനക്കാന്‍ കേരളത്തിലെ മുഖ്യ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. നിയമലംഘനത്തിന്റെ വിഹിതം ഇവരും കൈപ്പറ്റുകയാണ് - അദ്ദേഹം പറഞ്ഞു.

kummanam

ജില്ലാ പ്രസിഡന്റ് ടിപി ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ സൈമണ്‍ തോന്നക്കര, പി.പി. കുരിയാസ്, പി. ആര്‍. രാജേഷ് എന്നിവരെ കുമ്മനം രാജശേഖരന്‍ ഹാരമണിയിച്ചു സ്വീകരിച്ചു. യുവമോര്‍ച്ച തയ്യാറാക്കിയ സമരഗീതം സിഡി അദ്ദേഹം പ്രകാശനം ചെയ്തു. ബിജെപി നേതാക്കളായ എം. ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, അഡ്വ. കെ.പി. പ്രകാശ്ബാബു, കെ. രാമചന്ദ്രന്‍, കെ. സുരേന്ദ്രന്‍, പി. രഘുനാഥ്, വി.വി. രാജന്‍, ജെഎസ്എസ് ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. അജയകുമാര്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് മധു മൈക്കാവ് തുടങ്ങിയവര്‍ സംസാരിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
mafia is ruling kerala-kummanam rajashekharan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്