കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗാന്ധി തുടരും': കറന്‍സി നോട്ടുകളില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന് ആർബിഐ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് നിലവിലുള്ള കറൻസി നോട്ടുകളില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ). മഹാത്മ ഗാന്ധിക്കൊപ്പം നോട്ടുകളില്‍ രബീന്ദ്രനാഥ ടാഗോർ, മുന്‍ രാഷ്ട്രതി എ പി ജെ അബ്ദുള്‍ കലാം എന്നിവരുടെ പേരുകള്‍ പരിഗണിച്ചേക്കുമെന്ന റിപ്പോർട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിശദീകരണവുമായി ആർ ബി ഐ രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ നോട്ടുകളില്‍ മാറ്റം വരുത്തുന്നുവെന്ന മാധ്യമ റിപ്പോർട്ടുകള്‍ പാടേ തള്ളുകയാണ് ആർ ബി ഐ.

'അത്തരമൊരു ആശങ്ക അതിജീവിത ഉന്നയിച്ചതില്‍ എന്താണ് തെറ്റ്: സാധരണക്കാരന് ഈ ആനുകൂല്യം കിട്ടുമോ'അത്തരമൊരു ആശങ്ക അതിജീവിത ഉന്നയിച്ചതില്‍ എന്താണ് തെറ്റ്: സാധരണക്കാരന് ഈ ആനുകൂല്യം കിട്ടുമോ"

"മഹാത്മാഗാന്ധിയുടെ മുഖം മാറ്റി നിലവിലുള്ള കറൻസിയിലും ബാങ്ക് നോട്ടുകളിലും മാറ്റം വരുത്താൻ റിസർവ് ബാങ്ക് ആലോചിക്കുന്നതായി ചില മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ട്. റിസർവ് ബാങ്കിന്റെ ഭാഗമായി അത്തരമൊരു നിർദ്ദേശവും ഇല്ലെന്നത് മനസ്സിലാക്കണം." ആർ ബി ഐ ഔദ്യോഗിക പ്രസ്താവനയിൽ കുറിച്ചു. പി ഐ ബി ഫാക്ട് ചെക്കും ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിട്ടുണ്ട്.

rs-2000

'ഡോ. എപിജെ അബ്ദുൾ കലാമിന്റേയും രവീന്ദ്രനാഥ ടാഗോറിന്റെയും ഫോട്ടോകളുള്ള പുതിയ കറൻസി നോട്ടുകൾ അവതരിപ്പിക്കാൻ ആലോചിക്കുന്നതായി നിരവധി മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. എന്നാല്‍ ഇത് തീർത്തും വ്യാജമായ വാർത്തയാണ്'- പി ഐ ബി ഫാക്ട് ചെക്ക് ടീം ട്വിറ്ററില്‍ കുറിച്ചു.

ശക്തയായ വനിതയെന്ന് മഞ്ജു വാര്യർ, സയനോരക്ക് സ്നേഹ ചുംബനം: ഭാവനയ്ക്ക് ഇന്ന് പിറന്നാള്‍

കറന്‍സി നോട്ടുകളില്‍ രവീന്ദ്ര നാഥ ടാഗോറിന്‍റേയും എപിജെ അബ്ജുള്‍ കലാമിന്‍റേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനാണ് നീക്കമെന്നും കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം വാട്ടര്‍മാര്‍ക്ക് ചെയ്ത പുതിയ നോട്ടുകളുടെ രൂപരേഖ തയ്യാറായിക്കഴിഞ്ഞുവെന്നും പുറത്ത് വന്ന വാർത്തയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ചിത്രങ്ങളടങ്ങിയ നോട്ടുകളുടെ അച്ചടിക്കുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിന് പിന്നാലെ വലിയ വിമർശനങ്ങളും ഉയർന്ന് വന്നു.

അതേസമയം , കള്ളനോട്ട് തടയുന്നതിനായി മഹാത്മ ഗാന്ധിയെ കൂടാതെ കൂടുതല്‍ ദേശീയ നേതാക്കളുടെ വാട്ടര്‍മാര്‍ക്ക് ചിത്രങ്ങള്‍ കറന്‍സിയില്‍ വേണമെന്ന് 2017 ല്‍ ആർ ബി ഐ നിർദേശിച്ചിരുന്നു. ഇതിനുള്ള തയ്യാറെടുപ്പുകളും നടന്ന് വന്നിരുന്നു. ഡോളറില്‍ വിവിധ അമേരിക്കന്‍ പ്രസിഡന്‍റുമാരുടെ ചിത്രമുള്ള മാതൃകയില്‍ കൂടുതല്‍ നേതാക്കളുടെ ചിത്രങ്ങള്‍ രൂപയിലും വേണമെന്നായിരുന്നു റിസർവ്വ് ബാങ്കിന്റെ ആവശ്യം. എന്നാല്‍ ഇത്തരമൊരു നീക്കമില്ലെന്നാണ് ആർ ബി ഐ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Recommended Video

cmsvideo
Dr. Robin Dilsha | ഒരുപാട് സ്വപ്നങ്ങളുമായി വന്ന മനുഷ്യനാണ് | #Entertainment | OneIndia

English summary
Mahatma Gandhi to continue: RBI says no change in currency notes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X