പിണറായി വാക്ക് പാലിച്ചില്ല; പോലീസുകാര്‍ക്കെതിരെ നടപടിയുമില്ല, പ്രതീക്ഷ ഇനി കോടതിയിലെന്ന് മഹിജ

  • By: Akshay
Subscribe to Oneindia Malayalam

വടകര: മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്ക് പാലിച്ചില്ലെന്ന് പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണുവിന്റെ അമ്മ മഹിജ. മുഖ്യമന്ത്രി പറഞ്ഞ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും അവര്‍ പറഞ്ഞു.

റോഡിലൂടെ വലിച്ചിഴച്ച പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കലും ഇതുവരെ നടപടികള്‍ എടുത്തിട്ടില്ലെന്ന് മഹിജ പറഞ്ഞു. നടപടികള്‍ ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചതെന്നും അവര്‍ പറഞ്ഞു.

 പ്രതീക്ഷ ഇനി സുപ്രീംകോടതിയില്‍

പ്രതീക്ഷ ഇനി സുപ്രീംകോടതിയില്‍

അന്വേഷണം അട്ടിമറിച്ച പോലീസുകള്‍ക്ക് എതിരെയും നടപടി ഉണ്ടായിട്ടില്ലെന്നും സുപ്രീംകോടതിയിലാണ് ഇനി പ്രതീക്ഷയുള്ളതെന്നും മഹിജ കൂട്ടിച്ചേര്‍ത്തു.

 രക്തക്കറ പരിശോധിക്കാനായില്ല

രക്തക്കറ പരിശോധിക്കാനായില്ല

അതേസമയം ജിഷ്ണു കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പാമ്പാടി നെഹ്‌റു കൊളേജിലെ ഇടിമുറിയില്‍ നിന്നും കണ്ടെത്തിയ രക്തക്കറയുടെ ഡിഎന്‍എ പരിശോധന നടത്താനായില്ല. മതിയായ അളവില്‍ രക്തമില്ലാത്തതിനാല്‍ പരിശോധന നടത്താന്‍ കഴിയില്ലെന്നാണ് പോലീസ് വിശദീകരണം.

 ഇടിമുറിയിലെ രക്തം ജിഷ്ണുവിന്റെ രക്തമാണോ?

ഇടിമുറിയിലെ രക്തം ജിഷ്ണുവിന്റെ രക്തമാണോ?

ഇടിമുറിയിലെ രക്തം ജിഷ്ണുവിന്റേതാണെന്ന് സ്ഥിരീകരിക്കാനാണ് ഡിഎന്‍എ പരിശോധനയ്ക്ക് ശ്രമിച്ചത്. ഇതിനായി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്തം ശേഖരിച്ചിരുന്നു.

 ജിഷ്ണുവിന്റെ രക്തമാണെന്ന് കണ്ടെത്തിയരുന്നു

ജിഷ്ണുവിന്റെ രക്തമാണെന്ന് കണ്ടെത്തിയരുന്നു

ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തവും ജിഷ്ണുവിന്റെ രക്തഗ്രൂപ്പും ഒന്നു തന്നെയാണെന്ന് മുമ്പ് കണ്ടെത്തിയിരുന്നു.

 അമ്മയെ വലിച്ചിഴച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്

അമ്മയെ വലിച്ചിഴച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്

മകന് നീതി തേടി ഡിജിപി ആസ്ഥാനത്ത് പ്രതിഷേധിക്കാനെത്തിയ ജിഷ്ണുവിന്റെ അമ്മയെ പോലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.

വാര്‍ത്തകൾ വേഗത്തിലറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

വാര്‍ത്തകൾ വേഗത്തിലറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

കണ്ണൂരിലെ ക്രൂരത ഞെട്ടിക്കുന്നത്; വെട്ടികൊന്നതിന് ശേഷം പരസ്യ ആഹ്ലാദപ്രകടനം, വീഡിയോ വൈറല്‍!!കൂടുതല്‍ വായിക്കാം

English summary
Mahija against Chief Minister Pinarayi Vijayan
Please Wait while comments are loading...