കുട്ടി മാമാ ഞാൻ ഞെട്ടി മാമാ! ടിക്കറ്റ് നിരക്കിൽ വൻ ഇളവുകളുമായി വിമാനക്കമ്പനികൾ,മൺസൂൺ ഓഫറുകൾ...

  • By: Afeef
Subscribe to Oneindia Malayalam

കരിപ്പൂർ: തിരക്കേറിയ മധ്യവേനലവധിക്കാലം കഴിഞ്ഞതോടെ വിമാനക്കമ്പനികൾ ആഭ്യന്തര സർവ്വീസുകളിലെ നിരക്ക് കുത്തനെ കുറയ്ക്കുന്നു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മൂന്നു മാസത്തേക്ക് വമ്പൻ ഓഫറുകളാണ് എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾ അവതരിപ്പിച്ചിരിക്കുന്നത്.

യൂസഫലിക്ക് മുന്നിൽ സർക്കാരിന് മുട്ടിടിച്ചു!കോഴിക്കോട് ലുലുമാൾ വരുന്നത് സർക്കാർ ഭൂമിയിൽ!

വിമാനക്കമ്പനികളുടെ കൊയ്ത്തുക്കാലമായ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ മികച്ച നേട്ടമുണ്ടാക്കാനായതിനെ തുടർന്നാണ് യാത്രക്കാർ കുറവുള്ള മൺസൂൺ സീസണിൽ കമ്പനികൾ നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

വേനൽക്കാലത്ത് മികച്ച വരുമാനം...

വേനൽക്കാലത്ത് മികച്ച വരുമാനം...

ഇക്കഴിഞ്ഞ വേനലവധിക്കാലത്ത് വിമാനക്കമ്പനികളുടെ വരുമാനത്തിൽ മികച്ച നേട്ടമാണുണ്ടായത്. സ്കൂൾ അവധിക്കാലത്ത് മാത്രം വിമാനയാത്ര നടത്തിയവരുടെ എണ്ണം 24 ലക്ഷം കവിയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

തിരക്കുള്ളപ്പോൾ ഉയർന്ന നിരക്ക്...

തിരക്കുള്ളപ്പോൾ ഉയർന്ന നിരക്ക്...

സ്കൂൾ അവധിക്കാലത്ത് വിമാനയാത്രക്കാരുടെ എണ്ണം വർധിച്ചതോടെ എല്ലാ വിമാനക്കമ്പനികളും നിരക്കുകൾ കുത്തനെ വർധിപ്പിച്ചിരുന്നു. 7000 രൂപ വരെയായിരുന്നു മിക്കയിടത്തേക്കുമുള്ള ഉയർന്ന നിരക്ക്.

മൺസൂൺ കാലം...

മൺസൂൺ കാലം...

തിരക്കേറിയ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലത്ത് മികച്ച വരുമാനം നേടിയ വിമാനക്കമ്പനികൾ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകുന്ന മൺസൂൺ സീസണിൽ നിരക്കിൾ വൻ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആദ്യം വന്നത് ഇൻഡിഗോ എയർ...

ആദ്യം വന്നത് ഇൻഡിഗോ എയർ...

മൺസൂൺ കാലത്ത് നേരിടുന്ന പ്രതിസന്ധി മറികടക്കാനും കൂടുതൽ പേരെ വിമാനയാത്രയിലേക്ക് ആകർഷിക്കാനുമാണ് ആഭ്യന്തര സർവ്വീസുകളിൽ വിമാനക്കമ്പനികൾ വൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മൺസൂൺ സെയിൽ ഓഫർ പ്രഖ്യാപിച്ച ഇൻഡിഗോ എയറാണ് ഇതിന് ആദ്യം തുടക്കമിട്ടത്.

899 രൂപ മാത്രം...

899 രൂപ മാത്രം...

തിരഞ്ഞെടുത്ത റൂട്ടുകളിൽ എല്ലാ നികുതികളുമുൾപ്പെടെ വെറും 899 രൂപയാണ് ഇൻഡിഗോ എയറിലെ ടിക്കറ്റ് നിരക്ക്. മുംബൈ, ഗോവ, ഡല്‍ഹി, അമൃത്സര്‍, കോയമ്പത്തൂര്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം ഇവര്‍ കുറഞ്ഞനിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരക്കേറിയ റൂട്ടുകളിലും...

തിരക്കേറിയ റൂട്ടുകളിലും...

7000 രൂപയ്ക്ക് മുകളിൽ ടിക്കറ്റ് നിരക്കുള്ള തിരക്കേറിയ റൂട്ടുകളിലും വൻ ഇളവുകളാണ് ഇൻഡിഗോ എയർ പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും തിരക്കുള്ള റൂട്ടായ മുംബൈ-ഡല്‍ഹി റൂട്ടില്‍ ജൂലായ് മാസത്തില്‍ 2,100 രൂപയ്ക്ക് പറക്കാമെന്നാണ് ഇവരുടെ മറ്റൊരു വാഗ്ദാനം.

ഗോ എയറും ജെറ്റ് എയർവേയ്സും...

ഗോ എയറും ജെറ്റ് എയർവേയ്സും...

തിരഞ്ഞെടുത്ത മേഖലകളിലേക്ക് ആയിരത്തിൽ താഴെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചാണ് ഗോ എയർ മത്സരത്തിനിറങ്ങിയിരിക്കുന്നത്. ജൂണ്‍ 27 മുതല്‍ സെപ്റ്റംബര്‍ 20 വരെയുള്ള യാത്രകള്‍ക്ക് 1,111 രൂപയ്ക്ക് ടിക്കറ്റ് നൽകുമെന്നാണ് ജെറ്റ് എയറിന്റെ പ്രഖ്യാപനം.

എയർ ഇന്ത്യയും വിട്ടുകൊടുക്കാനില്ല...

എയർ ഇന്ത്യയും വിട്ടുകൊടുക്കാനില്ല...

സ്വകാര്യ വിമാനക്കമ്പനികൾ ആഭ്യന്തര സർവ്വീസുകളിൽ നിരക്കിളവ് പ്രഖ്യാപിച്ചതോടെ എയർ ഇന്ത്യയും ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ട്. 999 രൂപ മുതൽ ടിക്കറ്റ് നൽകുമെന്നാണ് എയർ ഇന്ത്യയുടെ പ്രഖ്യാപനം. എന്നാൽ ഏതെല്ലാം റൂട്ടുകളിലേക്കാണെന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കേരളത്തിൽ നിന്നും...

കേരളത്തിൽ നിന്നും...

വിമാനക്കമ്പനികൾ നിരക്കിളവ് പ്രഖ്യാപിച്ച റൂട്ടുകളിൽ കൊച്ചിയാണ് കേരളത്തിൽ നിന്നുള്ള പ്രധാനകേന്ദ്രം. കരിപ്പൂരിൽ നിന്നും തിരുവനന്തപുരത്ത് നിന്നുമുള്ള സർവ്വീസുകളിലും നിരക്കിളവ് ലഭ്യമാണ്.

English summary
major airline companies offers discount on domestic routes.
Please Wait while comments are loading...