മേജര്‍ രവിയുടെ സഹോദരന്‍ നടുറോഡില്‍ കാണിച്ച അതിക്രമങ്ങൾ... ഒടുവില്‍ കുടുങ്ങി, ഇനി പോലീസ് സ്‌റ്റേഷനിൽ?

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

പട്ടാമ്പി: നടനും സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനും ആയ കണ്ണന്‍ പട്ടാമ്പി ഒടുവില്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം സ്വന്തമാക്കിയതിന് ശേഷം ആയിരുന്നു കീഴടങ്ങല്‍.

നടു റോഡില്‍ കണ്ണന്‍ പട്ടാമ്പിയും സംഘവും ശരിക്കും അഴിഞ്ഞാടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ജൂലായ് 22 ന് ആയിരുന്നു സംഭവം നടന്നത്. അതിന് ശേഷം ഇവര്‍ മുങ്ങുകയായിരുന്നു.

വാട്ടര്‍ അതോറിറ്റി ജീവനക്കാരനേയും ദമ്പതികളേയും മര്‍ദ്ദിച്ച കേസിലാണ് കണ്ണന്‍ പട്ടാമ്പി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.

മേജർ രവിയുടെ സഹോദരൻ

മേജർ രവിയുടെ സഹോദരൻ

സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരന്‍ ആണ് കണ്ണന്‍ പട്ടാമ്പി. സിനിമ പ്രവര്‍ത്തകന്‍ തന്നെയാണ് ഇയാളും.

നടനാണ്

നടനാണ്

മേജര്‍ രവിയുടെ ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് കണ്ണന്‍ പട്ടാമ്പി. ചില സിനിമകളുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയും ജോലി ചെയ്തിട്ടുണ്ട്.

റോഡില്‍ സംഭവിച്ചത്

റോഡില്‍ സംഭവിച്ചത്

പെരുമ്പിലാവ്-പട്ടാമ്പി റോഡില്‍ ജൂലായ് 22 ന് ആയിരുന്നു സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റ പണികള്‍ നടക്കുകയായിരുന്നു. ഒരു വരിയിലൂടെ മാത്രമേ ഈ സമയം വാഹനങ്ങള്‍ കടത്തി വിട്ടിരുന്നുള്ളു.

തര്‍ക്കം അടിപിടിയായി

തര്‍ക്കം അടിപിടിയായി

വാഹനം കടത്തി വിടുന്ന തര്‍ക്കത്തിലായിരുന്നു തുടക്കം. പിന്നീട് ഇത് അടിപിടിയിലേക്ക് നീങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്ന വാട്ടര്‍ അതോറിറ്റി ജീവനക്കാരനുമായാണ് പ്രശ്‌നമുണ്ടായത്.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍

വാക്കുതര്‍ക്കം അടിപിടിയിലേക്ക് നീങ്ങിയപ്പോള്‍ മാര്‍ട്ടിന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോള്‍ കണ്ണന്‍ പട്ടാമ്പിയും സംഘവും പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.

രക്ഷപ്പെടാന്‍ കയറിയ വീടിന് നേരേയും

രക്ഷപ്പെടാന്‍ കയറിയ വീടിന് നേരേയും

സമീപത്തുള്ള ഒരു വീട്ടിലേക്കായിരുന്നു മാര്‍ട്ടിന്‍ ഓടിക്കയറിയത്. ആ വീടിന് നേര്‍ക്കും വീട്ടുകാരായ ദമ്പതിമാര്‍ക്ക് നേര്‍ക്കും കണ്ണന്‍ പട്ടാമ്പിയും സംഘവും അക്രമം അഴിച്ചുവിട്ടു എന്നും പരാതിയുണ്ട്.

പോലീസ് എത്തിയപ്പോള്‍

പോലീസ് എത്തിയപ്പോള്‍

നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ഇതോടെ കണ്ണന്‍ പട്ടാമ്പയും സംഘവും അവിടെ നിന്ന് മുങ്ങുകയായിരുന്നു.

മുന്‍കൂര്‍ ജാമ്യം

മുന്‍കൂര്‍ ജാമ്യം

ഒടുവില്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതിന് ശേഷം ആണ് കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്. എല്ലാ ആഴ്ചയും സ്‌റ്റേഷനില്‍ എത്തി ഒപ്പിടണം എന്ന വ്യവസ്ഥയില്‍ ഇവരെ വിട്ടയക്കുകയും ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Major Ravi;s brother Kannan Pattambi surrendered at Kunnamkulam Police Station

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്