ചെന്നിത്തലയുടെ കള്ളവോട്ട് ആരോപണം തിരിച്ചടിച്ചു; വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞവർ കോണ്‍ഗ്രസ് കുടുംബം
കാസര്‍കോട്/തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം കടന്ന ഉടന്‍ വന്‍ പ്രതിസന്ധിയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിപ്പെട്ടിരിക്കുന്നത്. വ്യാപകമായി കള്ളവോട്ടിനായി വോട്ടര്‍ പട്ടികയില്‍ ആളെ ചേര്‍ക്കുന്നു എന്നായിരുന്നു ആരോപണം. ഒരാള്‍ക്ക് തന്നെ നാലും അഞ്ചും വോട്ടുകളുണ്ട് എന്ന് തെളിവ് സഹിതം ആയിരുന്നു ചെന്നിത്തല ആരോപണം ഉന്നയിച്ചത്.
ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം
വാര്‍ത്താ സമ്മേളനത്തില്‍ രമേശ് ചെന്നിത്തല ഉയര്‍ത്തിക്കാണിച്ചത് ഉദുമ മണ്ഡലത്തിലെ കുമാരി എന്ന വോട്ടറുടെ വിവരങ്ങള്‍ ആയിരുന്നു. എന്നാല്‍ ചെന്നിത്തല പറഞ്ഞ ആ കുമാരി, കോണ്‍ഗ്രസ്സുകാരിയാണ് എന്നാണ് വ്യക്തമായിരിക്കുന്നത്. വിശദാംശങ്ങള്‍...
ക്യൂട്ടായി മഹിമ നമ്പ്യാര്‍: ഏറ്റവും പുതിയ ചിത്രങ്ങള്‍

ഒരാള്‍ക്ക് ഒരുപാട് വോട്ട്
വോട്ടര്‍ പട്ടികയില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സിപിഎമ്മുകാര്‍ കള്ളവോട്ടിനുള്ള വഴിയൊരുക്കു എന്നതായിരുന്നു ചെന്നിത്തലയുടെ ആക്ഷേപം. ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് നാലും അഞ്ചും ഇലക്ട്രര്‍ ഐഡി കാര്‍ഡുകളാണ് വിതരണം ചെയ്തിരിക്കുന്നത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഉദുമയിലെ കുമാരി
കാസര്‍കോട് ജില്ലയിലെ ഉദുമ മണ്ഡലത്തിലെ വോട്ടര്‍ കുമാരിയെ ആയിരുന്നു ചെന്നിത്തല ഉദാഹരണമായി ഉയര്‍ത്തിക്കാട്ടിയത്. കുമാരിയുടെ പേരില്‍ അഞ്ച് തിരഞ്ഞെടുപ്പ് കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട് എന്നും ചെന്നിത്തല പറഞ്ഞു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു.

കോണ്‍ഗ്രസ്സുകാരിയായ കുമാരി
രമേശ് ചെന്നിത്തലയെ വലിയ വെട്ടിലാണ് കുമാരിയുടെ പ്രതികരണം പെടുത്തിയിരിക്കുന്നത്. താനും കുടുംബവും കോണ്‍ഗ്രസ്സുകാരാണ് എന്നാണ് കുമാരിയുടെ വെളിപ്പെടുത്തത്തല്‍. പ്രതിപക്ഷ നേതാവ് കാര്യമറിയാതെ ആരോപണം ഉന്നയിച്ചതാണ് എന്നും അവര്‍ പറയുന്നു.

ചേര്‍ത്തത് കോണ്‍ഗ്രസ്സുകാര്‍
പ്രദേശത്തെ കോണ്‍ഗ്രസ്സുകാരാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത് എന്നും കുമാരിയുടെ കുടുംബം വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ഇങ്ങനെയൊരു കൃത്രിമം നടത്തിയതിന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കേണ്ടി വരും.

കഠിനാധ്വാനം ചെയ്ത് കണ്ടെത്തിയത്
യുഡിഎഫ് പ്രവര്‍ത്തകര്‍ രാപ്പകല്‍ കഠിനാധ്വാനം ചെയ്താണ് ഈ തട്ടിപ്പുകള്‍ കണ്ടെത്തിയത് എന്ന് കൂടി രമേശ് ചെന്നിത്തല പറഞ്ഞു. എന്നിട്ടും വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ട് വ്യക്തി എങ്ങനെ കോണ്‍ഗ്രസ്സുകാരി ആയി എന്ന് അത്ഭുതപ്പെട്ടിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

വലിയ തിരിച്ചടി
പ്രതിപക്ഷ നേതാവ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നതാണ് ഭരണപക്ഷം എന്നും പറഞ്ഞുകൊണ്ടിരിക്കുന്നത്. റേഷന്‍ കാര്‍ഡ് വിവര ചോര്‍ച്ചയടക്കം ചെന്നിത്തല ഉന്നയിച്ച പല കാര്യങ്ങളും ഉണ്ടയില്ലാ വെടിയായി അവസാനിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇങ്ങനെയൊരു മണ്ടത്തരം പിണഞ്ഞത് വലിയ തിരിച്ചടിയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പ്രാദേശിക നേതൃത്വം കൈമലര്‍ത്തി
ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പ്രാദശിക നേതൃത്വവും കൈമലര്‍ത്തിയിരിക്കുകയാണ്. തങ്ങള്‍ക്ക് ഇതേ പറ്റി അറിവില്ല എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സഹായിച്ചത് കോണ്‍ഗ്രസിന്റെ വാര്‍ഡ് അംഗമാണ്. തിരുവനന്തപുരം സ്വദേശികളായ കുമാരി-രവീന്ദ്രന്‍ ദമ്പതിമാര്‍ 13 വര്‍ഷമായി കാസര്‍കോട് പെരിയയില്‍ ആണ് താമസിക്കുന്നത്.

ഗൗരവമായ ആരോപണം
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണം ഗൗരവ സ്വഭാവമുള്ളത് തന്നെയാണ്. കഴക്കൂട്ടത്ത് മാത്രം നാലായിരത്തി അഞ്ഞൂറിലധികം കള്ളവോട്ടര്‍മാരെ തങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. കൊല്ലം, തൃക്കരിപ്പൂര്‍, കൊയിലാണ്ടി, നാദാപുരം, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കണ്ടെത്തിയ കള്ളവോട്ടുകളുടെ കണക്കുകളും അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്.

തെറ്റിദ്ധരിപ്പിക്കുന്നതോ
രമേശ് ചെന്നിത്തലയുടെ പത്ര സമ്മേളനങ്ങള്‍ പലപ്പോഴും പരാജയപ്പെടുന്നത് അദ്ദേഹം തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുകൊണ്ടാണെന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ അണിയറ സംസാരമുണ്ട്. തിരഞ്ഞെടുപ്പ് പടിവാതില്‍ ഇങ്ങനെ ഒരു അബദ്ധത്തിലേക്ക് അദ്ദേഹത്തെ നയിച്ചത് ആരാണെന്ന് കണ്ടെത്തണം എന്ന ആവശ്യവും ഉയരുന്നുണ്ട്.












Click it and Unblock the Notifications