
'ആ നല്ല നിമിഷത്തിൽ ഈ അശ്ലീലം വായിക്കേണ്ടി വന്നതിൽ ലജ്ജിക്കുന്നു'; സംഗീത ലക്ഷമണയ്ക്ക് മാലയുടെ ചുട്ടമറുപടി
തിരുവനന്തപുരം: 26ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ സൂപ്പര്‍ താരമായി നടി ഭാവന എത്തിയിരുന്നു. അപ്രതീക്ഷിതമായിരുന്നു ഭാവന ഉദ്ഘാടന വേദിയിലേക്ക് എത്തിയത്. ഉദ്ഘാടന സമയം അടുത്തപ്പോഴാണ് നടി ഭാവന വേദിയിലേക്ക് എത്തുന്ന കാര്യം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. വേദിയിലെത്തിയ ഭാവനയെ നിറഞ്ഞ കയ്യടിയോടെ എഴുന്നേറ്റ് നിന്നായിരുന്നു സദസ് സ്വീകരിച്ചത്.

പോരാട്ടത്തിന്റെ പെണ്‍ പ്രതീകം എന്ന് വിശേഷിപ്പിച്ചായിരുന്നു ഭാവനയെ രഞ്ജിത് വേദിയിലേക്ക് ക്ഷണിച്ചത്. 'ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്‌നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു' എന്നാണ് ഭാവനയെ ക്ഷണിച്ചുകൊണ്ട് രഞ്ജിത്ത് പറഞ്ഞത്.

എന്നാല്‍ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി എത്തിയ ഭാവനയെ അധിക്ഷേപിച്ച് രംഗത്തെത്തയിരിക്കുകയാണ് അഭിഭാഷകയായ സംഗീത ലക്ഷ്മണ. റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടില്‍ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത് എന്നു തുടങ്ങുന്ന കുറിപ്പിലാണ് സംഗീത ലക്ഷ്മണ ഭാവനയെ അധിക്ഷേപിച്ചത്. എന്നാല്‍ ഇപ്പോഴിതാ സംഗീതയുടെ പോസ്റ്റിന് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മാലാ പാര്‍വതി.

സംഗീത ലക്ഷ്മണയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് മാല പാര്‍വ്വതിയുടെ മറുപടി. മാല പാര്‍വ്വതിയുടെ കുറിപ്പ് ഇങ്ങനെ, ഇന്ന് ഭാവന ചലച്ചിത്ര അക്കാദമിയുടെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ വന്നത് ഒരു ചരിത്ര മുഹൂര്‍ത്തമാണ്. പീഡിപ്പിക്കപ്പെട്ടാല്‍ അത് പെണ്ണിനല്ല കളങ്കം എന്ന് കേരളം, ഒരുമിച്ച് നിന്ന് ഉറക്കെ പ്രഖ്യാപിച്ച നിമിഷം, ദിവസം. ആ നല്ല നിമിഷത്തില്‍ ഈ അശ്ലീലം വായിക്കേണ്ടി വന്നതില്‍ ലജ്ജിക്കുന്നു. പ്രതിഷേധിക്കുന്നു.- മാല ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ഭാവനയെ അധിക്ഷേപിച്ച് സംഗിത ലക്ഷ്മണ പങ്കുവച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു. വന്നു വന്നു റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടില്‍ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത്. പ്രായമേറിവരുന്നു എനിക്ക്. കാശ് അങ്ങോട്ട് കൊടുക്കാം എന്ന് ഓഫര്‍ വെച്ചാല്‍ പോലും ആരെങ്കിലും പീഡിപ്പിച്ചു തരും എന്നതിന് സ്‌കോപ് ഇല്ല. ആ അങ്കലാപ്പ് കൊണ്ടുണ്ടായ വിഷമം കൊണ്ടു പറഞ്ഞതാണേ..... എക്‌സ്‌ക്യൂസ് മി യേയ്.' എന്നായിരുന്നു സംഗീത ലക്ഷ്മണ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

കൂടാതെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെയും സംഗീത ലക്ഷ്മണ മറ്റൊരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. എന്ത് ഭാവിച്ചാണ് ആ ഭാവന പെണ്ണിനെ കെട്ടിയെഴുന്നെള്ളിച്ച് കൊണ്ട് വന്ന് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉത്ഘാടന കര്‍മ്മം നടക്കുന്ന വേദിയില്‍ അവരാധിച്ചിരുത്തിയത്. ഭാവന പറയുന്നത് സത്യമെന്ന് നിനക്ക് ഉറപ്പുണ്ടെങ്കില്‍ പിന്നെ നീ എന്തിനാടാ അന്ന് ജയിലില്‍ പോയി ദിലീപിനെ കണ്ടത്.' എന്നും സം?ഗീത ലക്ഷ്മണയിട്ട മറ്റൊരു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

അതേസമയം, സംഗീത ലക്ഷ്മണ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ വലിയ പ്രതിഷേധമാണ് അവര്‍ക്കെതിരെ ഉയരുന്നത്. മാലയുടെ പോസ്റ്റിന് താഴെ ഒട്ടേറെ പ്രതിഷേധ കമന്റുകളാണ് അവര്‍ക്കെതിരെ ഉയരുന്നത്. ഇവരൊക്കെ ഭൂമിക്ക് ഭാരമാണ്. വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി ബാര്‍ കൗസിലിനെ കൊണ്ട് ഇവര്‍ക്കെതിരെ നടപടിയെടുത്ത് സാമൂഹ്യമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.

ഭാവനയെ അംഗീകരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ നിലാപാടിനെതിരെയുള്ള പരിഹാസം. ഇവരെ മനുഷ്യനായിപ്പോലും കണക്കാന്‍ കഴിയുന്നില്ല. ജനിപ്പിച്ച അച്ഛനെതിരെ പോലും നികൃഷ്ടമായി പരമാര്‍ശിച്ച ജന്മം . കുറച്ചു നാള്‍ ഫേസ്ബുക്ക് ഒഴിവാക്കി നിര്‍ത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ശല്യം തുടങ്ങിയിരിക്കുന്നു എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്.
Recommended Video
'പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും'; ചലച്ചിത്ര മേളയുടെ വേദിയില്‍ അപ്രതീക്ഷിത അതിഥിയായി ഭാവന