കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാര്‍ എക്‌സ്പ്രസ് പാളം തെറ്റി, അപകടം പുലര്‍ച്ചെ 2.16ന്

  • By ഭദ്ര
Google Oneindia Malayalam News

തൃശ്ശൂര്‍: മംഗലാപുരം- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് പാളം തെറ്റി. പുലര്‍ച്ചെ 2.16 നായിരുന്നു അപകടം. അങ്കമാലിയ്ക്കും ഇരിങ്ങാലുക്കുടയ്ക്കും ഇടയിലുള്ള കറുകുറ്റി എന്ന സ്ഥലത്ത് വെച്ചായിരുന്നു പാളം തെറ്റിയത്.

എട്ട് ബോഗികള്‍ ആണ് പാളം തെറ്റിയത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കില്ല. എസ് 6 മുതല്‍ എസ് 12 വരെയുള്ള ബോഗികളും ഒരു എസി കംപാര്‍ട്ട്‌മെന്റും പാളം തെറ്റി. ടെയിനിലെ യാത്രക്കാരെ ബസ്സില്‍ തൃശൂരിലേക്ക് എത്തിച്ചു.

ailways

റെയില്‍ പാളത്തിലുണ്ടായിരുന്ന വിള്ളലാണ് അപകടത്തിന് കാരണമെന്ന് റെയില്‍വേ മാനേജര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുറന്നു. തിരുവനന്തപുരം- 0471-2320012, തൃശ്ശൂര്‍- 0471-2429241 എന്നിവയാണ് നമ്പറുകള്‍. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ജനശതാബ്ദി (12076), വേണാട് (16302) എന്നീ ട്രെയിനുകള്‍ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

ഗുരുവായൂര്‍- തിരുവനന്തപുരം(16341) ഇന്റര്‍സിറ്റി എക്‌സ്പ്രസ് റദ്ദാക്കി. ചെന്നൈ തിരുവനന്തപുരം എക്‌സ്പ്രസ് ചാലക്കുടിയിലും ബാംഗ്ലൂര്‍ കൊച്ചുവേളി എക്‌സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. മംഗലാപുരം തിരുവന്തപുരം എക്‌സ്പ്രസ് ചാലക്കുടിയിലും മുംബൈ- തിരുവനന്തപുരം പുതുക്കാടും യാത്ര അവസാനിപ്പിക്കും. അഞ്ച് ദീര്‍ഘദൂര ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടു.

English summary
Malabar express derailed in thrissur at 2.16 AM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X