വിവാഹവേഷത്തി തേങ്ങയരക്കുന്ന പെൺകുട്ടി; ചുറ്റിലുമുള്ള എല്ലാവർക്കും തമാശ, പക്ഷേ.. ഫേസ്ബുക്കിൽ പൊങ്കാല!

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഒരു കല്ല്യാണ വീട്ടിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വടകര, തലശ്ശേരി ഭാഗത്ത് മുമ്പ് കല്ല്യാണം കഴിഞ്ഞ് എത്തുന്ന വധുവരന്മാർക്ക് നല്ല മുട്ടൻ‌ പണികൊടുന്ന ഏർപ്പാട് ഉണ്ടായിരുന്നു. കുടുംബങ്ങൾ തകരുന്ന തലത്തിലേക്ക് വരെ ഈ സംഭവങ്ങൾ ഉയർന്നിരുന്നു. വിവാഹ വസ്ത്രവും ആഭരണങ്ങളുമൊന്നും അഴിച്ചുവെക്കാതെ ത്നനെ കേറിവന്ന പെണ്ണിനെകൊണ്ട് അമ്മിയിൽ‌ തേങ്ങ അരപ്പിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇത് ആഘോഷത്തോടെയാണ് തൊട്ടടുത്ത് കൂടിയിരിക്കുന്നവരെല്ലാം കൊണ്ടാടുന്നത്. കമന്റടിച്ച് പ്രോത്സാപ്പിക്കാൻ മുന്നിൽ തന്നെ വരനുമുണ്ടെന്നതാണ് അതിശയം. ആകെ ശബ്ദകോലാഹലങ്ങളാണ് ചുറ്റും. ചമ്മിയ മുഖവുമായാണ് പെൺകുട്ടി തേങ്ങ അരയ്ക്കുന്നതും. അതിനിടയിൽ 'നല്ല അര' എന്ന് പുരുഷ ശബ്ദത്തിൽ ആരോ കമന്റടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതെല്ലാം കേട്ട് വരനും യാതൊരു കുലുക്കവുമില്ല. എന്നാൽ വീഡിയോയിൽ എല്ലാവരും കൂട്ടത്തോടെ ആഘോഷിക്കുന്നതിന് സോഷ്യൽ മീഡിയയിൽ വൻ പൊങ്കാലയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Girl

വിഡിയോയെ വിമർശിച്ച് പുരുഷന്മാരും സ്ത്രീകളുമുൾപ്പെടെ നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. പുരുഷാധികാര പ്രകടനമെന്നും പരമമായ അവഹേലനമെന്നുമെല്ലാം ഈ വീഡിയോയെ പലരും വിലയിരുത്തുകയാണ്. 'എന്ത് തോന്നിവാസമാണിത്. കൊളജ് റാഗിങ്ങ് ഇതിലും ഭേദമാണ് അമ്മൂമ്മ കാണുന്ന സീരിയലിൽ ഇതുപോലെയൊരു രംഗമുണ്ടായിരുന്നു. കണ്ട അലവലാതി സീരിയലൊക്കെ കണ്ടിട്ട് ജീവിതത്തിലേക്ക് പകർത്താനുംമാത്രം അപരിഷ്കൃതരായോ മലയാളികൾ എന്നതരത്തിൽ കമന്റുുകൾ വീഡിയോയ്ക്ക് വരുന്നുണ്ട്.'

'ഇത്തരം വളിച്ച തമാശകള് ആദ്യ൦ മലബാ൪ ഭാഗത്തായിരുന്നെന്കില് ഇപ്പോ കേരള൦ മുഴുവ൯ ഇതൊരു ആചാരമാക്കിയിട്ടുണ്ട്.ഇതില് പ്രതികരിക്കേണ്ടത് സ്ത്രീകള് തന്നെയാണ്.അവളുടെ ചിരിയെ കരച്ചിലായിത്തന്നെക്കാണണം.ആ അരപ്പ് ലവ൯മാരുടെയും അതു കണ്ടു ചിരിക്കുന്ന പെണ്ണുങ്ങളുടേയും മുഖത്തേക്കൊഴിക്കണമായിരുന്നു. അതില് ഒരുത്ത൯ രാഖികെട്ടിയിരുന്നതും ശ്രദ്ധിക്കുക.
ആവീട്ടുകാ൪ക്ക് ഒരു പക്ഷേ ഇതു തമാശയാകാം.പക്ഷേ ഇതു കാണുന്ന മറ്റുള്ളവ൪ക്ക് ചോരതിളയ്ക്കുന്നു' എന്നും പ്രഭാകുമാർ അനന്തപുരം എന്നയാൾ കമന്റിട്ടിട്ടുണ്ട്.

English summary
Malabar model wedding, viral video

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്