മലങ്കര മര്‍ത്തോമാ സഭയിലെ അംഗങ്ങള്‍ മരിച്ചാല്‍ ഇനി ദഹിപ്പിക്കാം; അവശിഷ്ടം കല്ലറയിലടക്കണം...

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മലങ്കര മര്‍ത്തോമാ സഭയിലെ അംഗങ്ങള്‍ മരിച്ചാല്‍ ഇനി ദഹിപ്പിക്കാമെന്ന് സഭയുടെ സര്‍ക്കുലറല്‍. ക്രൈസ്തവര്‍ മരണപ്പെട്ടാല്‍ കല്ലറയില്‍ അടക്കം ചെയ്യുകയാണ് പതിവ്. ക്രൈസ്തവ വിശ്വാസ പ്രകാരം മരണപ്പെട്ടാല്‍ ദഹിപ്പിക്കാന്‍ പടില്ലെന്നാണ്. ഈ രീതിക്ക് മാറ്റം വരുത്തുകയാണ് മലങ്കര മാര്‍ത്തോമാ സഭ.

സഭാംഗത്തിന്റെ അപേക്ഷപ്രകാരം മരണത്തിന് ശേഷം തങ്ങളുടെ മൃതദേഹം വൈദ്യുതി ശ്മശാനത്തിലോ അല്ലാതെയോ ദഹിപ്പിക്കാന്‍ മെത്രോപൊലീത്തയ്‌ക്കോ ഭദ്രാസന എപ്പിസ്‌കോപ്പായ്‌ക്കോ അനുവാദം നല്‍കാമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

സര്‍ക്കുലര്‍ വായിക്കാം

Malankara marthoma

ജൂണ്‍ 20ന് ആണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. മലങ്കര ശ്ലൈഹിക സിംഹാസനത്തിന്റെ മെത്രോപോലീത്ത ഡോ ജോസഫ് മാര്‍ത്തോമ്മായാണ് സര്‍ക്കുലറില്‍ ഒപ്പ് വച്ചിരിക്കുന്നത്. സ്ഥലപരിമിതിയാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.

സെമിത്തേരിയില്‍ സ്ഥല സൗകര്യം ഇല്ലാത്തും ശ്മശാനങ്ങള്‍ നിര്‍മ്മിക്കാന്‍ പറ്റാത്തതും വലിയ പ്രതിസന്ധിയാണ്. അതുകൊണ്ട് പള്ളിയില്‍ സവസംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം ദഹിപ്പിക്കാം. പക്ഷേ ദഹിപ്പിച്ചതിന് ശേഷം അവശിഷ്ടം കുടുംബകല്ലറയിലേ ഒറ്റകല്ലറയിലോ അടക്കം ചെയ്യണമെന്നും സര്‍ക്കുലറില്‍ പറയുന്നു. വിദേശത്ത് വച്ച് മരണപ്പെടുന്നവര്‍ക്കും ഇത് ബാധകമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

English summary
Latest Kerala News, Latest malayalam news, Malankara Marthoma Syrian Church, Malankara, Christians, cremation, church, circular, മലയാളം വാര്‍ത്തകള്‍, പുതിയ മലയാളം വാര്‍ത്തകള്‍, മലങ്കര മര്‍ത്തോമ സിറിയന്‍ ചര്‍ച്ച്, മലങ്കര, ക്രിസ്ത്യന്‍സ്, ശവ സംസ്കാരം, പള്ളി, സര്‍ക്കുലര്‍
Please Wait while comments are loading...