വിധിയില്‍ വ്യക്തത വേണം; ചര്‍ച്ചക്ക് തയാറെന്നും യാക്കോബായ സഭ: തര്‍ക്കം തീരുമോ?
കൊച്ചി: യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കത്തിലെ സുപ്രീം കോടതി വിധിയില്‍ അവ്യക്തതയുണ്ടെന്ന് യാക്കോബായ സഭ. സുപ്രീം കോടതി വിധിയില്‍ യാക്കോബായ സഭയ്ക്ക് നീതി ലഭിച്ചില്ല. വിധിയിലെ അവ്യക്തത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും യാക്കോബായ സഭ കൊച്ചിയില്‍ ചേര്‍ന്ന സുന്നഹദോസില്‍ തീരുമാനിച്ചു.

നാല് പള്ളികളുടെ കാര്യത്തില്‍ മാത്രമാണ് ഇപ്പോഴത്തെ വിധി വന്നിരിക്കുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ മറ്റ് പള്ളികളില്‍ അധികാരം സ്ഥാപിക്കാന്‍ അനുവദിക്കില്ല. പള്ളികളുടെ ഉടമസ്ഥാവകാശം അന്തോഖ്യ സിംഹാസനത്തില്‍ നിക്ഷിപ്തമാണ്. ഇക്കാര്യം കോടതിക്ക് വ്യക്തമായിട്ടില്ല. 1995ലെ സമുദായക്കേസിന്റെ വിധിയില്‍ പറയുന്നത് മലങ്കര സഭ സുറിയാനി സഭയുടെ ഭാഗമാണെന്നാണ്. സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയാണെന്നും പറയുന്നുണ്ട്. ആ വിധിയെ നീക്കാന്‍ ഇപ്പോഴത്തെ രണ്ടംഗ ബഞ്ചിന് സാധിക്കില്ലെന്നും സഭ സുന്നഹദോസ് നിരീക്ഷിച്ചു.
വിധിയില്‍ വ്യക്ത തേടി വീണ്ടും കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചെങ്കിലും ഒരു ഏറ്റുമുട്ടലിന്റെ പാതിയിലേക്കല്ല കാര്യങ്ങള്‍ നീങ്ങുന്നതെന്ന സൂചനയാണ് യാക്കോബായ സഭ നല്‍കുന്നത്. ഓര്‍ത്തഡോക്‌സ് വിഭാഗവുമായി തുറന്ന് ചര്‍ച്ചയ്ക്ക് തയാറാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ വ്യക്തമാക്കി. ഇതിനായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇഗ്നാത്തിയോസ് അഫ്രേം ദ്വിദീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രഥമ മലങ്കര സന്ദര്‍ശനത്തിലും തുറന്ന ചര്‍ച്ചയ്ക്ക് യാക്കോബായ വിഭാഗം തയാറായെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്നും തുറന്ന സമീപനം ഉണ്ടായില്ലെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു.












Click it and Unblock the Notifications