കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ഉപയോഗിച്ചത് കൊല്ലത്ത് ഉപയോഗിച്ച അതേ ആയുധം; പരിശോധനയ്ക്ക് എന്‍ഐഎ എത്തി

തൃശ്ശൂര്‍ റേഞ്ച് ഐജിയും മൈസൂരുവില്‍ അടുത്തിടെ നടന്ന സ്‌ഫോടനത്തെപ്പറ്റി അന്വേഷിച്ച പ്രത്യേക പോലീസ് സംഘവും മലപ്പുറത്ത് എത്തും.

  • By അക്ഷയ്‌
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം കളക്ട്രേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ സംഘം എത്തി. സ്‌ഫോടനം നടന്ന സ്ഥലത്തു നിന്ന് ലഭിച്ച പെന്‍ഡ്രൈവും ലഘുലേഖകളും സംഘം പരിശോധിക്കും. ബേസ് മൂവ്‌മെന്റ് എന്ന് രേഖപ്പെടുത്തിയ ലഘുലേഖകളാണ് സംഭവ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുള്ളത്.

തൃശ്ശൂര്‍ റേഞ്ച് ഐജിയും മൈസൂരുവില്‍ അടുത്തിടെ നടന്ന സ്‌ഫോടനത്തെപ്പറ്റി അന്വേഷിച്ച പ്രത്യേക പോലീസ് സംഘവും മലപ്പുറത്ത് എത്തും. നേരത്തെ കൊല്ലത്തും ആന്ധ്രയിലെ ചിറ്റൂരിലും കര്‍ണാടകത്തിലെ മൈസൂരുവിലും നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ബേസ് മൂവ്‌മെന്റെന്ന സംഘടനയാണെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മൈസൂരു സ്‌ഫോടനം അന്വേഷിച്ച സംഘം മലപ്പുറത്തെത്തുന്നത്. അതേസമയം തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഒരാളുണ്ടായിരുന്നു

ഒരാളുണ്ടായിരുന്നു

കോടതിവളപ്പിലെ ബോംബ് സ്‌ഫോടനത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം അജ്ഞാതനിലേക്ക് നീളുന്നത്. സ്‌ഫോടനം നടന്ന കാറിനോട് ചേര്‍ന്ന് ഒരാള്‍ കയ്യില്‍ ബാഗുമായി ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

 അന്വേഷണം

അന്വേഷണം

മലപ്പുറം ബോംബ് സ്‌ഫോടനത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശ സംഘടനകള്‍

വിദേശ സംഘടനകള്‍


സംഭവസ്ഥലത്തുനിന്ന് ലഘുലേഖകള്‍ കണ്ടെത്തിയതിനാല്‍ മറ്റേതെങ്കിലും വിദേശസംഘടനകള്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കും.

 അവശിഷ്ടങ്ങള്‍

അവശിഷ്ടങ്ങള്‍

പൊട്ടിത്തെറിയില്‍ ചിതറിവീണ അവശിഷ്ടങ്ങളില്‍നിന്ന് കണ്ടെത്തിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍, 12ഓളം ബാറ്ററികള്‍ എന്നിവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്.

English summary
Malappuram blast; NIA reached for evidence collection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X