മലപ്പുറത്തെ തോല്‍വി....ബിജെപിയില്‍ അടിതുടങ്ങി!! കുമ്മനത്തെ പുറത്താക്കണമെന്ന്!! ആവശ്യപ്പെട്ടത്...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശിനേറ്റ കനത്ത തോല്‍വിക്കു പിറകെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കുറച്ചു കൂടുതല്‍ വോട്ട് ബിജെപിക്ക് ഇത്തവണ ലഭിച്ചെങ്കിലും വോട്ടര്‍മാരുടെ വര്‍ധനവ് പരിഗണിക്കുമ്പോള്‍ ഇത് വളരെ കുറവാണ്. 65,675 വോട്ടാണ് ഇത്തവണ ശ്രീപ്രകാശിനു ലഭിച്ചത്.

കുമ്മനത്തെ കുറ്റപ്പെടുത്തി

തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇത്രയും കനത്ത പരാജയം നേരിടാന്‍ കാരണം സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കുമ്മനം സ്ഥാനമൊഴിയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

മോശം സ്ഥാനാര്‍ഥി

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ശ്രീപ്രകാശിനെ തന്നെ ഇത്തവണ സ്ഥാനാര്‍ഥിയാക്കിയത് ശരിയായില്ലെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ശ്രീപ്രകാശ് വീണ്ടും സ്ഥാനാര്‍ഥിയായത് കുമ്മനത്തിന്റെ മാത്രം പിടിവാശി കൊണ്ടാണെന്നും ഇവര്‍ പറയുന്നു.

കനത്ത തിരിച്ചടി

മലപ്പുറം തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷം വോട്ടെങ്കിലും നേടുകയായിരുന്നു ബിജെപി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 65,675 വോട്ട് മാത്രമേ ശ്രീപ്രകാശിനു ലഭിച്ചുള്ളൂ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശ്രീപ്രകാശിനു കിട്ടിയത് 64,705 വോട്ടുകളാണ്. ഇത്തവണ അധികം കിട്ടിയത് 970 വോട്ടുകള്‍ മാത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 1,14,975 പുതിയ വോട്ടര്‍മാര്‍ ഇത്തവണയുണ്ടായികരുന്നുവെന്ന് വ്യക്തമാവുമ്പോഴാണ് ബിജെപിക്കു നേരിട്ട പ്രഹരത്തെക്കുറിച്ച് വ്യക്തമാവുക.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മലപ്പുറത്ത് ബിജെപി ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. 80,658 വോട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്. അതുമായി പരിഗണിക്കുമ്പോള്‍ ഉപ തിരഞ്ഞെടുപ്പില്‍ 14,983 വോട്ടിന്റെ കുറവ് ഇത്തവണ ബിജെപിക്ക് ഉണ്ടായിട്ടുണ്ട്.

സ്ഥാനാര്‍ഥി തര്‍ക്കം

ഉപ തിരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാന്‍ ബിജെപി തയ്യാറായില്ലെന്ന് നേരത്തേ തന്നെ പാര്‍ട്ടിയില്‍ നിന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന നേതാക്കളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ജില്ലാ നേതൃത്വം നേരത്തെ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതു സംസ്ഥാന സമിതി തള്ളിക്കളയുകയായിരുന്നു.

തിരഞ്ഞെടുപ്പിനെ നേരിട്ടത്

വലിയ ആത്മവിശ്വാസത്തോടെയാണ് ബിജെപി ഇത്തവണത്തെ ഉപ തിരഞ്ഞെടുപ്പിനെ നേരിട്ടത്. രാജ്യത്തിലുടനീളമുള്ള ബിജെപി തരംഗവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനായതുമെല്ലാം ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിയിരുന്നു. പക്ഷെ വോട്ടിങ് ശതമാനം കൂടിയെങ്കിലും അതു തിരഞ്ഞെടുപ്പില്‍ ബിജെപിക്കു ഗുണം ചെയ്തില്ല.

ബീഫ് രാഷ്ട്രീയം

മലപ്പുറത്ത് ബീഫ് രാഷ്ട്രീയം വോട്ടിനായി ബിജെപി ഉപയോഗിച്ചെങ്കിലും ജനങ്ങള്‍ അതു നിഷ്‌കരുണം തള്ളിയതായി തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ബീഫിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച ബിജെപി മലപ്പുറത്ത് ഇതു മയപ്പെടുത്തുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ നല്ല ബീഫ് വിതരണം ചെയ്യുമെന്ന് ശ്രീപ്രകാശ് പ്രസംഗിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

English summary
More problems in bjp after malappuram by election failure.
Please Wait while comments are loading...