കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം ഭദ്രം, ഇനി എത്തുകയേ വേണ്ടൂ; പ്രവാസികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി കേരളം

Google Oneindia Malayalam News

മലപ്പുറം: കൊറോണയെ തുടര്‍ന്ന് ഇന്ന് വൈകീട്ടോടെ എത്തുന്ന പ്രവാസികള്‍ക്കുള്ള എല്ലാവിധ സൗകര്യങ്ങളും മലപ്പുറം ജില്ലയില്‍ ഒരുക്കിയെന്ന് മന്ത്രി കെടി ജലീല്‍ അറിയിച്ചു. പ്രവാസികള്‍ക്ക് ബാത്ത് അററാച്ച്ഡായുള്ള സിങ്കിള്‍ റൂമുകളടക്കം ഒരുക്കിയത്. ഓരോരുത്തര്‍ക്കും ആവശ്യമായ പേസ്റ്റ്, ബ്രഷ്, സാനിറൈറസര്‍, ബാത്ത്ടവ്വല്‍, ചീര്‍പ്പ്, ടെങ്ക് ക്ലീനര്‍, എണ്ണ, സോപ്പ്, ഫിനോള്‍, ബെഡ്ഷീറ്റ് എന്നിവയെല്ലാം റൂമുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭക്ഷണത്തിനായി കാന്റീനും ഒരുക്കിയിട്ടുണ്ട്. കാളികാവിലെ സഫ ഹോസ്പിറ്റലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഇന്‍ഡര്‍ നാഷണല്‍ ഹോസ്റ്റലുമാണ് ഇന്നെത്തുന്നവര്‍ക്കായി സംവിധാനിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

kerala

എല്ലാം ഭദ്രം, ഇനി എത്തുകയേ വേണ്ടൂ

നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക്
ഓരോരുത്തര്‍ക്കും മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ ഒരുക്കിയ ബാത്ത് അററാച്ച്ഡ് സിങ്കിള്‍ റൂമുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോടൊപ്പം സന്ദര്‍ശിച്ചു. ശുചിമുറി ഉള്‍പ്പടെ നന്നായി വൃത്തിയായാണ് സൂക്ഷിച്ചിട്ടുള്ളത്. ഓരോരുത്തര്‍ക്കും ആവശ്യമായ പേസ്റ്റ്, ബ്രഷ്, സാനിറൈറസര്‍, ബാത്ത്ടവ്വല്‍, ചീര്‍പ്പ്, ടെങ്ക് ക്ലീനര്‍, എണ്ണ, സോപ്പ്, ഫിനോള്‍, ബെഡ്ഷീറ്റ് എന്നിവയെല്ലാം റൂമുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭക്ഷണത്തിനായി കാന്റീനും ഒരുക്കിയിട്ടുണ്ട്. കാളികാവിലെ സഫ ഹോസ്പിറ്റലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഇന്‍ഡര്‍ നാഷണല്‍ ഹോസ്റ്റലുമാണ് ഇന്നെത്തുന്നവര്‍ക്കായി സംവിധാനിച്ചിട്ടുള്ളത്.

തൊട്ടടുത്ത ദിവസങ്ങളില്‍ വരുന്നവര്‍ക്കായി ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഗര്‍ഭിണികളേയും പത്തു വയസ്സില്‍ താഴെയുള്ളവരേയും ഭിന്നശേഷിക്കാരെയും 65 വയസ്സിനു മുകളിലുള്ളവരെയും അവരവരുടെ വീടുകളിലാണ് ക്വോറന്റെയ്ന്‍ ചെയ്യിക്കുക. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യത്തില്‍ സ്വന്തം ചെലവില്‍ ക്വോറണ്ടയ്‌നില്‍ കഴിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് എയര്‍പോര്‍ട്ടിനടുത്തുള്ള ഹോട്ടലുകളില്‍ അതിനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. എല്ലാവരും സര്‍ക്കാരിന്റെ ആരോഗ്യ പ്രവര്‍ത്തകരുടെ മുഴുസമയ നിരീക്ഷണത്തിലാകും.

Recommended Video

cmsvideo
കാത്തിരിപ്പിന് അവസാനം, പ്രവാസികള്‍ നാട്ടിലേക്ക് | Oneindia Malayalam

ഒരാഴ്ച കഴിഞ്ഞ് ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കില്‍ വീട്ടില്‍പോയി കോറണ്ടയ്‌നില്‍ നിര്‍ബന്ധമായും തുടരണം. പതിനായിരക്കണക്കിന് ആളുകള്‍ നിരീക്ഷണത്തിലാകുമ്പോള്‍ മനുഷ്യശേഷി കൊണ്ട് മാത്രം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാതെ വന്നാല്‍ അതിനെ നേരിടാനാണ് ഐ.ടി മേഖലയുടെ സാദ്ധ്യത പ്രയോജനപ്പെടുത്താന്‍ സ്പ്രിങ്ക്‌ളര്‍ കമ്പനി സൗജന്യമായി നല്‍കാമെന്ന് പറഞ്ഞ സാങ്കേതിക സഹായം ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. എല്ലാ നിലയിലും കേരളത്തെ സ്വയംപര്യാപ്തമാക്കാന്‍ അനിതരസാധാരണമായ നേതൃത്വമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്.

English summary
Malappuram has done all the necessary facilities For expatriates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X